ETV Bharat / sports

ഏകദിനത്തിലും ടി20 ക്രിക്കറ്റിലും രവിചന്ദ്രന്‍ അശ്വിന്‍ എന്ത് ചെയ്‌തു...; യുവരാജ് സിങ്

author img

By ETV Bharat Kerala Team

Published : Jan 14, 2024, 1:38 PM IST

Yuvraj Singh  Ravichandran Ashwin  Yuvi On R Ashwin  യുവരാജ് ആര്‍ അശ്വിന്‍
Yuvraj Singh On Ravichandran Ashwin

Yuvraj Singh On Ravichandran Ashwin: ഏകദിന-ടി20 ടീമുകളിലേക്ക് രവിചന്ദ്രന്‍ അശ്വിനെ പരിഗണിക്കരുതെന്ന് യുവരാജ് സിങ്.

മുംബൈ : ഇന്ത്യയുടെ ഏകദിന - ടി20 ടീമുകളില്‍ വെറ്ററന്‍ താരമായ രവിചന്ദ്രന്‍ അശ്വിന്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് മുന്‍ താരം യുവരാജ് സിങ് (Yuvraj Singh About Ravichandran Ashwin). റെഡ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അശ്വിന്‍ ടീമിലേക്ക് എത്താന്‍ അര്‍ഹന്‍ അല്ലെന്നാണ് യുവരാജിന്‍റെ അഭിപ്രായം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യുവരാജ് സിങ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

'രവിചന്ദ്രന്‍ അശ്വിന്‍ മികച്ച ഒരു ബൗളറാണ്. എന്നാല്‍, അദ്ദേഹം ഇന്ത്യയുടെ ഏകദിന ടി20 ടീമുകളില്‍ സ്ഥാനം കണ്ടെത്താന്‍ അര്‍ഹനാണെന്ന് ഞാന്‍ കരുതുന്നില്ല. പന്ത് കൊണ്ട് പലപ്പോഴും അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താനായിട്ടുണ്ട്.

എന്നാല്‍, ബാറ്റിങ്ങിന്‍റെയും ഫീല്‍ഡിങ്ങിന്‍റെയും കാര്യത്തില്‍ അങ്ങനെയല്ല. ടെസ്റ്റ് ടീമില്‍ അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ഒരു സ്ഥാനം അര്‍ഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല'- യുവരാജ് സിങ് അഭിപ്രായപ്പെട്ടു (Yuvraj Singh On Ravichanran Ashwin's White Ball Cricket Career).

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമാണ് 37കാരനായ അശ്വിന്‍. എന്നാല്‍, കരിയറിന്‍റെ തുടക്കത്തില്‍ ലഭിച്ചത് പോലുള്ള അവസരങ്ങള്‍ നിലവില്‍ അദ്ദേഹത്തിന് ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ലഭിക്കാറില്ല. അടുത്തിടെ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമല്‍ അശ്വിന്‍ ഇടം കണ്ടെത്തിയിരുന്നു.

ലോകകപ്പിന് മുന്‍പ് നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലൂടെയായിരുന്നു താരം 20 മാസത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ലിമിറ്റഡ് ഓവറില്‍ കളിക്കാനെത്തിയത്. പിന്നാലെ, പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പകരം ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കുകയും ചെയ്‌തു. ലോകകപ്പില്‍ ഒരു മത്സരം മാത്രമായിരുന്നു അശ്വിന് കളിക്കാന്‍ അവസരം ലഭിച്ചത്.

ഏകദിന ലോകകപ്പിലെ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ മാത്രമായിരുന്നു അശ്വിന്‍ കളത്തിലിറങ്ങിയത്. ലോകകപ്പിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോയെങ്കിലും ടീമില്‍ വെറ്ററന്‍ താരത്തെ പരിഗണിച്ചിരുന്നില്ല. ഇന്ത്യയ്‌ക്ക് വേണ്ടി 2010ല്‍ ഏകദിനത്തില്‍ അരങ്ങേറിയ രവിചന്ദ്രന്‍ അശ്വിന്‍ 116 മത്സരങ്ങളില്‍ നിന്നും 156 വിക്കറ്റ് നേടിയിട്ടുണ്ട്.

ഇത്ര മത്സരങ്ങളില്‍ നിന്നും 707 റണ്‍സ് മാത്രമാണ് ബാറ്റ് ചെയ്‌ത് അശ്വിന് നേടാന്‍ സാധിച്ചിട്ടുള്ളത്. ടി20യില്‍ 65 മത്സരത്തില്‍ നിന്നും 72 വിക്കറ്റാണ് താരത്തിന്‍റെ സമ്പാദ്യം. 184 റണ്‍സാണ് താരത്തിന്‍റെ ടി20 കരിയറില്‍ ഉള്ളത്.

Also Read : മുംബൈ ഇന്ത്യന്‍സ് പോസ്റ്ററില്‍ രോഹിത് ശര്‍മയ്‌ക്ക് സ്ഥാനമില്ല, ആരാധകര്‍ കലിപ്പില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.