ETV Bharat / sports

WTC Final | കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇന്ത്യ-ഓസീസ് താരങ്ങള്‍; കാരണമറിയാം

author img

By

Published : Jun 7, 2023, 4:12 PM IST

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യ ദിനത്തില്‍ ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവര്‍ക്ക് ആദരവര്‍പ്പിച്ച് ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങള്‍.

WTC Final  WTC Final news  India vs Australia  odisha train accident  Indian players wear black armbands  rohit sharma  ഇന്ത്യ vs ഓസ്‌ട്രേലിയ  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ഓഡിഷ ട്രെയിന്‍ അപകടം  രോഹിത് ശര്‍മ
കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇന്ത്യ-ഓസീസ് താരങ്ങള്‍

ഓവല്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ തുടക്കമായിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുത്തതോടെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയാണ്. ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരെ അനുസ്‌മരിച്ചുകൊണ്ട് കയ്യില്‍ കറുത്ത ആംബാന്‍ഡ് ധരിച്ചുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത്. ഓസീസ് താരങ്ങളും ആംബാന്‍ഡ് അണിഞ്ഞിട്ടുണ്ട്.

  • The Indian Cricket Team will observe a moment of silence in memory of the victims of the Odisha train tragedy ahead of the start of play on Day 1 of the ICC World Test Championship final at The Oval.

    The team mourns the deaths and offers its deepest condolences to the families… pic.twitter.com/mS04eWz2Ym

    — BCCI (@BCCI) June 7, 2023 " class="align-text-top noRightClick twitterSection" data=" ">

അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരു ടീമുകളും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്‌തിരുന്നു. ജൂണ്‍ രണ്ടിന് വൈകിട്ട് ഒഡിഷയിലെ ബാലസോറിലെ ബഹനാഗ ബസാർ പ്രദേശത്താണ് രാജ്യത്തെ നടക്കിയ ട്രെയിന്‍ അപകടമുണ്ടായത്. ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്‌, കോറോമണ്ഡല്‍ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ 275 പേർക്ക് ജീവന്‍ നഷ്‌ടപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് ഔദ്യോഗിക കണക്ക്. ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ ഷാലിമാർ-ചെന്നൈ കോറോമണ്ഡല്‍ എക്‌സ്‌പ്രസ് പാളം തെറ്റി നിർത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രെയിനിലെ 10-12 കോച്ചുകളാണ് പാളം തെറ്റി എതിർ ട്രാക്കിലേക്ക് നീങ്ങിയത്.

പിന്നീട് യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്‌സ്‌പ്രസ് അതിവേഗത്തിൽ അപകടത്തിൽപ്പെട്ട വണ്ടികളുമായി കൂട്ടിയിടിച്ചത് അപകടത്തിന്‍റെ വ്യാപ്‌തി വര്‍ധിപ്പിച്ചു. ഇലക്‌ട്രോണിക് ഇന്‍റര്‍ലോക്കിങ്ങിലെ മാറ്റത്തെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചത്.

അതേസമയം ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചത് സാഹചര്യങ്ങളും മൂടിക്കെട്ടിയ കാലാവസ്ഥയും അനുസരിച്ചാണെന്നാണ് രോഹിത് ശര്‍മ പ്രതികരിച്ചത്. പിച്ച് അധികം മാറില്ലെന്ന് പ്രതീക്ഷിക്കുന്നതായും രോഹിത് പറഞ്ഞു. നാല് പേസര്‍മാരും സ്പിന്നറുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ, ഉമേഷ് യാദവ് എന്നിവര്‍ പേസര്‍മാരായും രവീന്ദ്ര ജഡേജ സ്‌പിന്നറായും ടീമിലെത്തി. ഒരു സ്‌പിന്നറുമായി കളിക്കാനുള്ള തീരുമാനത്തോടെ ആര്‍ അശ്വിന് പുറത്തിരിക്കേണ്ടിവന്നു.

അശ്വിനെ പുറത്തിരുത്തുകയെന്ന തീരുമാനം എല്ലായ്‌പ്പോഴും കഠിനമാണെന്ന് രോഹിത് പ്രതികരിച്ചു. വർഷങ്ങളായി അശ്വിന്‍ ഒരു മാച്ച് വിന്നറാണ്, പക്ഷെ ടീമിന് ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിനാലാണ് ആ തീരുമാനത്തിൽ എത്തിയതെന്നും രോഹിത് അറിയിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ ഓപ്പണിങ്‌ ജോഡി. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ശ്രീകർ ഭരത്താണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി അന്തിമ ഇലവനില്‍ എത്തിയത്.

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത് (ഡബ്ല്യു), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ (പ്ലേയിങ്‌ ഇലവൻ): ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് ക്യാരി (ഡബ്ല്യു), പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോലാൻഡ്.

ALSO READ: WTC Final | 'ഫൈനലിൽ മുൻതൂക്കം ഇന്ത്യക്ക്'; ഈ താരങ്ങൾ നിർണായകമാകുമെന്ന് സച്ചിൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.