ETV Bharat / sports

'പൂർണ്ണഹൃദയത്തോടെ നിന്നെ സ്‌നേഹിക്കുന്നു'; അനുഷ്‌കയ്‌ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് വിരാട് കോലി

author img

By

Published : Dec 11, 2022, 4:47 PM IST

2017 ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്‌കനില്‍ വെച്ചായിരുന്നു കോലി-അനുഷ്‌ക വിവാഹം നടന്നത്. നാല് വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചത്.

Virat Kohli  Virat Kohli Anushka Sharma Wedding Anniversary  Anushka Sharma  Virat Kohli Instagram  Virat Kohli news  Anushka Sharma news  വിരാട് കോലി  അനുഷ്‌ക ശര്‍മ  കോലി അനുഷ്‌ക വിവാഹ വാര്‍ഷികം  വിരാട് കോലി ഇന്‍സ്റ്റഗ്രാം
അനുഷ്‌കയ്‌ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് വിരാട് കോലി

ധാക്ക: സോഷ്യല്‍ മീഡിയയിലടക്കം നിരവധി ആരാധകരുള്ള ദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. തങ്ങളുടെ വിശേഷങ്ങളിലധികവും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. ഇരുവരുടെയും അഞ്ചാം വിവാഹ വാര്‍ഷികമാണിന്ന്. ഇതോടനുബന്ധിച്ച് കോലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് വൈറലാവുകയാണിപ്പോള്‍.

"നിത്യതയ്‌ക്കായുള്ള യാത്രയിലെ അഞ്ച് വര്‍ഷങ്ങള്‍. നിന്നെ കണ്ടെത്തിയ ഞാന്‍ എത്ര ഭാഗ്യവാനാണ്, പൂർണ്ണഹൃദയത്തോടെ ഞാൻ നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു", ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രത്തോടൊപ്പം കോലി കുറിച്ചു.

2017 ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്‌കനില്‍ വച്ചായിരുന്നു കോലി-അനുഷ്‌ക വിവാഹം നടന്നത്. നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചത്. ഒരുവയസുകാരിയായ മകള്‍ വാമിക കൂടി അടങ്ങുന്നതാണ് നിലവില്‍ ഇരുവരുടെയും ലോകം.

കഴിഞ്ഞ വർഷമാണ് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. പ്രതിസന്ധി ഘട്ടത്തില്‍ അനുഷ്‌കയുടെ പിന്തുണ തനിക്ക് ഏറെ ആശ്വാസമായിരുന്നതായി അടുത്തിടെ കോലി തുറന്ന് പറഞ്ഞിരുന്നു.

അതേസമയം കോലിക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് അനുഷ്‌ക തന്‍റെ പ്രിയപ്പെട്ടവന് ആശംസ നേര്‍ന്നത്. ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ നിരവധി ആരാധകര്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

Also read: സ്വന്തം പാളയത്തിലും ഒറ്റപ്പെട്ട രാജാവ് ; ഖത്തറിലും ക്രിസ്റ്റ്യാനോയ്‌ക്ക് കണ്ണീര്‍ മടക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.