ETV Bharat / sports

'കളിക്കാന്‍ വന്നതാണ് ഫോട്ടോയെടുക്കാനല്ല' ; ഇന്ത്യന്‍ ആരാധകനോട് പൊട്ടിത്തെറിച്ച് കോലി - വീഡിയോ

author img

By

Published : Jun 25, 2022, 9:37 PM IST

Virat Kohli Comes To Kamlesh Nagarkoti s Defence After Fan Pesters Him For Photo  Virat Kohli  Kamlesh Nagarkoti  India vs Leicestershire  കമലേഷ് നാഗർകോട്ടി  വിരാട് കോലി  ആരാധകനെ ശാസിച്ച് വിരാട് കോലി  ഇന്ത്യ vs ലെസിസ്റ്റര്‍ഷെയര്‍
'കളിക്കാന്‍ വന്നതാണ് ഫോട്ടോയെടുക്കാനല്ല'; ഇന്ത്യന്‍ ആരാധകനോട് പൊട്ടിത്തെറിച്ച് കോലി-വീഡിയോ

യുവ പേസര്‍ കമലേഷ് നാഗർകോട്ടിയെ ശല്യപ്പെടുത്തിയ ഇന്ത്യന്‍ ആരാധകനെ ശാസിച്ച് കോലി

ലണ്ടന്‍ : ഫോട്ടോയെടുക്കാന്‍ ഇന്ത്യയുടെ യുവ പേസര്‍ കമലേഷ് നാഗർകോട്ടിയെ ശല്യപ്പെടുത്തിയ ഇന്ത്യന്‍ ആരാധകനെ ശാസിച്ച് വിരാട് കോലി. ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹ മത്സരത്തിന്‍റെ രണ്ടാം ദിനമായിരുന്നു സംഭവം. സബ്സ്റ്റിറ്റിയൂട്ട് ഫീൽഡറായെത്തിയ കമലേഷ് ബൗണ്ടറി ലൈനിനടുത്ത് നില്‍ക്കുമ്പോഴാണ് ഗ്യാലറിയിലുണ്ടായിരുന്ന ആരാധകരിലൊരാള്‍ ഫോട്ടോയെടുക്കാന്‍ താരത്തെ നിര്‍ബന്ധിച്ചത്.

പവലിയനിൽ നിന്ന കോലി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. തുടര്‍ന്ന് ആരാധകന്‍റെ പെരുമാറ്റത്തിൽ അതൃപ്‌തനായ കോലി ഇടപെട്ടു. ഇതോടെ താന്‍ ഓഫിസില്‍ നിന്ന് അവധിയെടുത്താണ് വന്നതെന്നും, അതിനാല്‍ ഒരു ഫോട്ടോയെങ്കിലും എടുക്കുന്നതിനായാണ് കമലേഷിനെ വിളിച്ചതെന്നും ഇയാള്‍ കോലിയോട് പറഞ്ഞു.

  • Virat Teaching a lesson to a guy in crowd who was making fun of Kamlesh Nagarkoti who was standing near the Boundary line while fielding in the practise match ❤️
    'aRrOgAnT' uno 🤡@imVkohli 🐐pic.twitter.com/1urDq3jRyq

    — Priyanshu Bhattacharya 🏏 (@im_Priyanshu_B7) June 25, 2022 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ 'അവനിവിടെ വന്നത് കളിക്കാനാണ് ഫോട്ടോയെടുക്കാനല്ല' എന്നായിരുന്നു കോലിയുടെ മറുപടി. ഹിന്ദിയില്‍ നടന്ന സംഭാഷണത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്നിന് തുടങ്ങുന്ന ടെസ്റ്റിന് മുന്നോടിയായാണ് ലെസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവച്ച അവസാന മത്സരമാണിത്. ടെസ്റ്റ് മത്സരത്തിന് പിന്നാലെ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.