ETV Bharat / sports

Vijay Hazare Trophy : വെങ്കിടേഷ് അയ്യർ തിളങ്ങി, മധ്യപ്രദേശിനെതിരെ കേരളത്തിന് തോൽവി

author img

By

Published : Dec 9, 2021, 8:14 PM IST

മധ്യപ്രദേശ് ഉയർത്തിയ 330 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്‍തുടര്‍ന്നിറങ്ങിയ കേരളം 49.4 ഓവറിൽ 289 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു

Vijay Hazare Trophy  വിജയ്‌ ഹസാരെ ട്രോഫി  കേരളത്തെ കീഴടക്കി മധ്യപ്രദേശ്  വെങ്കിടേഷ് അയ്യർക്ക് സെഞ്ച്വറി  madhya pradesh beat kerala  venkatesh iyer century
Vijay Hazare Trophy: വിജയ്‌ ഹസാരെ ട്രോഫി; വെങ്കിടേഷ് അയ്യർ തിളങ്ങി, മധ്യപ്രദേശിനെതിരെ കേരളത്തിന് തോൽവി

രാജ്കോട്ട് : വിജയ്‌ ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് 40 റണ്‍സിന്‍റെ തോൽവി. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ മധ്യപ്രദേശാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത മധ്യപ്രദേശ് ഉയർത്തിയ 330 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്‍തുടര്‍ന്നിറങ്ങിയ കേരളം 49.4 ഓവറിൽ 289 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. വെങ്കിടേഷ് അയ്യരുടെ ഓൾറൗണ്ട് മികവാണ് മധ്യപ്രദേശിന് മികച്ച വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന് ഓപ്പണർ സിദ്ധാർഥ് പാട്ടിദാറിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ പിന്നീട് ഒന്നിച്ച അഭിഷേക് ഭണ്ഡാരിയും(49), രജത് പാട്ടിദാറും(49) ചേർന്ന് 101 റണ്‍സിന്‍റെ കൂട്ടുകെട്ടുയർത്തി. പിന്നാലെ ഇരുവരെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി വിഷ്‌ണു വിനോദ് കേരളത്തിന് ആശ്വാസം നൽകി.

എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച വെങ്കിടേഷ് അയ്യരും(112) ശുഭം ശർമ്മയും(82) തകർത്തടിച്ചു. ഇരുവരും ചേർന്ന് 169 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതോടെ മധ്യപ്രദേശ് 330 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തി.

ALSO READ: Virat Kohli | 2021ൽ ഏറ്റവുമധികം ലൈക്ക് കോലിയുടെ 'പുതിയ അധ്യായ' ട്വീറ്റിന്

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി മുഹമ്മദ് അസ്‌ഹറുദീനും(34), രോഹൻ കുന്നുമ്മലും(66) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും വിക്കറ്റുകൾ തുടരെ കൊഴിഞ്ഞത് കേരളത്തിന് തിരിച്ചടിയായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. സച്ചിന്‍ ബേബി (67) കേരളത്തിനായി മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും മറ്റ് വിക്കറ്റുകൾ ഒരു വശത്ത് കൊഴിഞ്ഞുകൊണ്ടിരുന്നു.

ജലജ് സക്‌സേന(34) വത്സല്‍ ഗോവിന്ദ് (21), വിഷ്ണു വിനോദ് (8), സിജോമോന്‍ ജോസഫ് (14), നിതീഷ് എം ഡി (0), മനു കൃഷ്ണ (9) എന്നിവരാണ് പുറത്തായ താരങ്ങള്‍. ബേസില്‍ തമ്പി (8) റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ മത്സരത്തിൽ കേരളം ചണ്ഡീഗഡിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.