ETV Bharat / sports

കോലിയുടെ 'ഫേക്ക് ഫീല്‍ഡിങ്' പെനാല്‍റ്റി വിധിച്ചിരുന്നങ്കില്‍ മത്സരഫലം മാറിയേനെ; ആരോപണവുമായി ബംഗ്ലാദേശ് താരം

author img

By

Published : Nov 3, 2022, 1:26 PM IST

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനിടക്ക് വിരാട് കോലി ഫേക്ക് ഫീല്‍ഡിങ് നടത്തിയിട്ടും പെനാല്‍റ്റി റണ്‍സ് വിധിക്കാതിരുന്നതിലാണ് ബംഗ്ലാ താരം നുറുല്‍ ഹസന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

nurul hasan  nurul hasan on virat kohli fake fielding  virat kohli fake fielding controversy  t20 worldcup 2022  INDvBAN  ഫേക്ക് ഫീല്‍ഡിങ്  ഫേക്ക് ഫീല്‍ഡിങ് വിവാദം  വിരാട് കോലി  നുറുല്‍ ഹസന്‍  ടി20 ലോകകപ്പ്
കോലിയുടെ 'ഫേക്ക് ഫീല്‍ഡിങ്' പെനാല്‍റ്റി വിധിച്ചിരുന്നങ്കില്‍ മത്സരഫലം മാറിയേനെ; ആരോപണവുമായി ബംഗ്ലാദേശ് താരം

അഡ്‍ലെയ്‌ഡ്: ടി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യ ജയം പിടിച്ചങ്കിലും മത്സരശേഷമുള്ള വിവാദങ്ങള്‍ ഒരു ഭാഗത്ത് കനക്കുകയാണ്. മഴ കളിച്ച നിര്‍ണായക മത്സരത്തില്‍ അഞ്ച് റണ്‍സിന്‍റെ നിര്‍ണായക ജയമാണ് രോഹിതും സംഘവും സ്വന്തമാക്കിയത്. എന്നാല്‍ മത്സരത്തില്‍ വിരാട് കോലിയുടെ പ്രവര്‍ത്തിക്ക് അമ്പയര്‍മാര്‍ പെനാല്‍റ്റി വിധിക്കാതിരുന്നതിനെതിരെ ബംഗ്ലാദേശ് താരം നുറുല്‍ ഹസന്‍ മത്സരത്തിന് തൊട്ടുപിന്നാലെ തന്നെ രംഗത്തെത്തി.

മത്സരത്തിനിടെ കോലി നടത്തിയ 'ഫേക്ക് ഫീല്‍ഡിങ്'ന് അഞ്ച് റണ്‍സ് വിധിച്ചിരുന്നെങ്കില്‍ കളിയുടെ ഫലം മാറിമറിയുമായിരുന്നെന്ന് നുറുല്‍ ഹസന്‍ പറഞ്ഞു. വിരാട് കോലിയുടെ പ്രവര്‍ത്തിക്ക് പെനാല്‍റ്റിയായി അഞ്ച് റണ്‍സ് വിധിച്ചിരുന്നെങ്കില്‍ കളിയുടെ ഫലം തന്നെ മാറിമറിഞ്ഞേനെയെന്ന് നുറുല്‍ പറഞ്ഞു. മഴയെ തുടര്‍ന്ന് ഗ്രൗണ്ടില്‍ ഈര്‍പ്പമുണ്ടായിരുന്നു.

എന്നാല്‍ ഈ സാഹചര്യത്തില്‍ ഒരു ഫേക്ക് ത്രോ എറിഞ്ഞതിനെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്‌തു. അതിന് അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ലെന്നും നുറുല്‍ ഹസന്‍ വ്യക്തമാക്കി.

മഴ മത്സരം തടസപ്പെടുത്തുന്നതിന് മുന്‍പാണ് നുറുല്‍ ചൂണ്ടിക്കാട്ടിയ സംഭവം. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്ത് ലിറ്റണ്‍ ദാസ് ഓഫ്‌സൈഡിലേക്ക് കളിച്ച ശേഷം രണ്ടാം റണ്‍സിനായി ഓടി. ലിറ്റണ്‍ ദാസ് അടിച്ച പന്ത് ഫീല്‍ഡ് ചെയ്‌ത അര്‍ഷ്‌ദീപ് സിങ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിലേക്ക് ത്രോ ചെയ്‌തു. എന്നാല്‍ കാര്‍ത്തിക്കിന് കുറച്ച് മീറ്ററുകള്‍ക്ക് മുന്നില്‍ നിന്ന വിരാട് കോലി പന്ത് പിടിച്ച് എറിയുന്നതുപോലെ ആംഗ്യം കാണിക്കുകയായിരുന്നു.

അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിയമപ്രകാരം (41.5) മനപൂര്‍വം ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിക്കല്‍, ബാറ്റര്‍ക്ക് റണ്‍സെടുക്കുന്നതില്‍ തടസം സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഫീല്‍ഡിങ് ടീമിലെ താരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി വിധിക്കാനാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.