ETV Bharat / sports

ദക്ഷിണാഫ്രിക്കയെ പൊരിക്കുന്ന സൂര്യ; അഞ്ച് ഇന്നിങ്‌സില്‍ നാലിലും അര്‍ധ സെഞ്ചുറി, എലൈറ്റ് ലിസ്റ്റില്‍

author img

By ETV Bharat Kerala Team

Published : Dec 13, 2023, 5:29 PM IST

Suryakumar yadav Record Against South Africa  Suryakumar Yadav  India vs South Africa T20I  Suryakumar yadav T20I Fifty Against South Africa  Suryakumar Yadav T20 Runs  സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറി റെക്കോഡ്  സൂര്യകുമാര്‍ യാദവ് ദക്ഷിണാഫ്രിക്ക റെക്കോഡ്  ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20  സൂര്യകുമാര്‍ യാദവ് ടി20 റണ്‍സ്
Suryakumar yadav Record Against South Africa India vs South Africa T20I

Suryakumar yadav India vs South Africa T20I : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടി20യില്‍ സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.

പോര്‍ട്ട് എലിസബത്ത്: ഏകദിന ലോകകപ്പിലെ (Cricket World Cup 2023) നിരാശ ടി20 ക്രിക്കറ്റില്‍ തീര്‍ക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് (Suryakumar yadav). ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയിലെ മിന്നും പ്രകടനം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടി20യിലും (India vs South Africa T20I) ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആവര്‍ത്തിച്ചു. മത്സരത്തില്‍ 36 പന്തുകളില്‍ നിന്നും 5 ഫോറുകളും 3 സിക്‌സറുകളും സഹിതം 56 റണ്‍സായിരുന്നു സൂര്യ നേടിയത്.

ടി20യില്‍ ഇതു നാലാം തവണയാണ് സൂര്യ പ്രോട്ടീസിനെതിരെ അര്‍ധ സെഞ്ചുറി നേടുന്നത്. ആകെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നാണ് സൂര്യയുടെ നാല് അര്‍ധ സെഞ്ചുറി പ്രകടനം. പ്രോട്ടീസിനെതിരായ തന്‍റെ ആദ്യ മത്സരത്തില്‍ 33 പന്തില്‍ പുറത്താവാതെ 50 റണ്‍സായിരുന്നു സൂര്യ നേടിയത്. തുടര്‍ന്ന് 22 പന്തില്‍ 61 റണ്‍സ് അടിച്ച താരം തൊട്ടടുത്ത മത്സരത്തില്‍ എട്ട് റണ്‍സില്‍ വീണു. എന്നാല്‍ നാലാം മത്സരത്തില്‍ 40 പന്തില്‍ 68 റണ്‍സുമായി മിന്നിയ താരം ഇന്നലെ വീണ്ടും അന്‍പത് കടന്നു.

ALSO READ: 'ബാസ്‌ബോള്‍' ഇന്ത്യയുടെ അടുത്ത് നടക്കില്ല; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍

ഇതോടെ ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയിലും സൂര്യ തന്‍റെ പേര് ചേര്‍ത്തു. (Suryakumar yadav Record Against South Africa). ഇംഗ്ലണ്ടിന്‍റെ ബോണി ബെയര്‍സ്റ്റോ, പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് നേരത്തെ പ്രോട്ടീസിനെതിരെ നാല് അര്‍ധ സെഞ്ചുറികള്‍ അടിച്ചിട്ടുള്ളത്. ബെയര്‍സ്റ്റോ 13 ഇന്നിങ്‌സുകളില്‍ നിന്നും റിസ്‌വാന്‍ 11 ഇന്നിങ്‌സുകളില്‍ നിന്നും വാര്‍ണര്‍ 15 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഇത്രയും അര്‍ധ സെഞ്ചുറികള്‍ നേടിയത്.

ALSO READ: പെർത്തിനെ പേടി, മാർബിളില്‍ ബാറ്റിങ് പഠിച്ച് പാക് ബാറ്റർമാർ

പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ മൂവരേയും മറികടക്കാന്‍ സൂര്യയ്‌ക്ക് അവസരമുണ്ട്. നാളെ ജൊഹാനസ്ബർഗിലാണ് മൂന്നാം ടി20 നടക്കുക. അതേസമയം പ്രകടനത്തോടെ അന്താരാഷ്‌ട്ര ടി20യില്‍ 2000 റണ്‍സ് പിന്നിടാന്‍ സൂര്യയ്‌ക്ക് കഴിഞ്ഞിരുന്നു. മത്സരത്തിനിറങ്ങും മുമ്പ് പ്രസ്‌തുത നാഴികകല്ലിലേക്ക് എത്താന്‍ വെറും 15 റണ്‍സിന്‍റെ ദൂരമാത്രമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്.

ALSO READ: ഇന്ത്യക്കാർ ഗൂഗിളില്‍ തിരഞ്ഞത്... ആദ്യം കിയാര അദ്വാനി, പിന്നെ ഗില്‍...പത്തില്‍ ആറും ക്രിക്കറ്റ് താരങ്ങൾ

നിലവില്‍ 2041 റണ്‍സാണ് ടി20യില്‍ സൂര്യയുടെ സമ്പാദ്യം. (Suryakumar Yadav T20 Runs). ഇതോടെ അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് ഇന്ത്യന്‍ താരമെന്ന വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്താനും 33-കാരനയ സൂര്യയ്‌ക്ക് കഴിഞ്ഞു.

ALSO READ: 'എന്നോട് ക്ഷമിക്കണം'; സിക്‌സടിച്ച് ചില്ല് പൊട്ടിച്ചതില്‍ പ്രതികരിച്ച് റിങ്കു സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.