ETV Bharat / sports

Sunil Gavaskar On Suryakumar Yadav : മലമറിക്കുന്ന എന്തുകാര്യമാണ് സൂര്യകുമാര്‍ ചെയ്‌തത് ; വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

author img

By ETV Bharat Kerala Team

Published : Sep 29, 2023, 3:35 PM IST

Sunil Gavaskar on Suryakumar Yadav's Inclusion in Indian playing XI Cricket World Cup 2023 : ഏകദിനത്തില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ കളിക്കുന്നതിനായി സൂര്യകുമാര്‍ യാദവ് കാത്തിരിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍

Sunil Gavaskar on Suryakumar Yadav  Sunil Gavaskar  Suryakumar Yadav  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  സൂര്യകുമാര്‍ യാദവ്  സുനില്‍ ഗവാസ്‌കര്‍  ശ്രേയസ് അയ്യര്‍  Shreyas Iyer  India Squad for ODI World Cup 2023
Sunil Gavaskar on Suryakumar Yadav

മുംബൈ : ടി20 ഫോര്‍മാറ്റിലെ മിന്നും താരമാണെങ്കിലും ഏകദിനത്തിലേക്ക് തന്‍റെ ഫോം പകര്‍ത്താന്‍ പ്രയാസപ്പെടുകയായിരുന്നു സൂര്യകുമാര്‍ യാദവ്. എന്നാല്‍ മാനേജ്‌മെന്‍റിന്‍റെ നിരന്തര പിന്തുണയുണ്ടായിരുന്ന താരം ഇന്ത്യയുടെ ഏകദിന ലോകകപ്പ് (Cricket World Cup 2023) സ്‌ക്വാഡിലും ഇടം നേടി. സെലക്‌ടര്‍മാരുടെ ഈ നടപടി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും ടൂര്‍ണമെന്‍റിന് മുന്നോടിയായി ഇന്ത്യ കളിച്ച ഓസ്‌ട്രേലിയയ്‌ക്ക് എതിരായ (India vs Australia) പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിരുന്നു.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറികളുമായാണ് 33-കാരന്‍ തിളങ്ങിയത്. ആദ്യ ഏകദിനത്തില്‍ 49 പന്തുകളില്‍ 50 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, രണ്ടാം മത്സരത്തില്‍ വെടിക്കെട്ടായിരുന്നു പുറത്തെടുത്തത്. 37 പന്തുകളില്‍ പുറത്താവാതെ 72 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്. ലോകകപ്പ് സ്‌ക്വാഡില്‍ താരത്തിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയമുന്നയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ഇത്.

എന്നാല്‍ ഇന്ത്യയ്‌ക്കായി ഏകദിന ലോകകപ്പ് കളിക്കുന്നതിനായി മാത്രം സൂര്യകുമാര്‍ യാദവ് ഒന്നും തന്നെ ചെയ്‌തിട്ടില്ലെന്നാണ് ഇതിഹാസ താരം സുനിൽ ഗവാസ്‌കര്‍ പറയുന്നത് (Sunil Gavaskar on Suryakumar Yadav's Inclusion in Indian playing XI Cricket World Cup 2023).

"ഏകദിന ക്രിക്കറ്റിൽ സൂര്യകുമാർ ഇതുവരെ വലിയ ഒന്നും ചെയ്തിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ അവസാന 15-20 ഓവറുകളിൽ മാത്രമാണ് അവന് ബാറ്റ് ചെയ്യേണ്ടി വന്നത്. അവിടെ അവന്‍ തന്‍റെ ടി20 കഴിവുകള്‍ ഉപയോഗിക്കുകയും ചെയ്‌തു.

നിസ്സംശയമായി അതും ഏറെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എന്നാൽ ഹാർദിക് പാണ്ഡ്യയ്‌ക്കും ഇഷാന്‍ കിഷനും കെഎല്‍ രാഹുലിനുമെല്ലാം ആ ജോലി ചെയ്യാനാവും. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) നാലാം നമ്പര്‍ ഉറപ്പിച്ചുകഴിഞ്ഞു.

നാലാം നമ്പറില്‍ കളിക്കണമെങ്കില്‍ സൂര്യകുമാറിന് കാത്തിരിക്കേണ്ടി വരും. ഇനി അവന് അവസരം ലഭിച്ചാല്‍ തന്നെ ഒരു വലിയ സെഞ്ചുറി നേടുകയും, തനിക്ക് അതിന് കഴിയുമെന്ന് കാണിക്കുകയും ചെയ്യേണ്ടതുണ്ട്" - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ: Cricket World Cup 2023 Netherlands Team ടോട്ടല്‍ ഫുട്‌ബോളിന്‍റെ മണ്ണില്‍ നിന്ന് ടോട്ടല്‍ ക്രിക്കറ്റ് കളിക്കാനെത്തുന്ന ഓറഞ്ച് പട

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് (India Squad for ODI World Cup 2023): രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാന്‍ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ആർ അശ്വിൻ, ശാര്‍ദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.