ETV Bharat / sports

South Africa vs Australia First ODI Result : 'സൂപ്പര്‍ സബ്' ലബുഷെയ്‌ന്‍, പകരക്കാരന്‍ വിജയനായകനായി ; പ്രോട്ടീസിനെ വീഴ്‌ത്തി ഓസീസ്

author img

By ETV Bharat Kerala Team

Published : Sep 8, 2023, 7:49 AM IST

South Africa vs Australia: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് ജയം. തകര്‍ന്നടിഞ്ഞ ഓസീസിനെ ജയത്തിലെത്തിച്ചത് മാര്‍നസ് ലബുഷെയ്‌ന്‍ ആഷ്‌ടണ്‍ അഗര്‍ സഖ്യം. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു

SA vs AUS First ODI Match Result  SA vs AUS  SA vs AUS First ODI  South Africa vs Australia  South Africa vs Australia First ODI Result  Marnus Labuschange  Ashton Agar  Cameron Green Injury  Rabada Bouncer Against Cameron Green  ദക്ഷിണാഫ്രിക്ക vs ഓസ്‌ട്രേലിയ  ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ ഒന്നാം ഏകദിനം  മാര്‍നസ് ലബുഷെയ്‌ന്‍  ആഷ്‌ടണ്‍ അഗര്‍  ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ ഏകദിന പരമ്പര  കാമറൂണ്‍ ഗ്രീന്‍ പരിക്ക്
SA vs AUS First ODI Match Result

മംഗൗങ് ഓവൽ : ടി20 പരമ്പരയ്‌ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം (South Africa vs Australia First ODI). മംഗൗങ് ഓവലില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ പ്രോട്ടീസിനെ മൂന്ന് വിക്കറ്റിനാണ് കങ്കാരുപ്പട തകര്‍ത്തത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം 40.2 ഓവറില്‍ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു (South Africa vs Australia First ODI Result).

തകര്‍ച്ചയോടെ തുടങ്ങിയ ഓസ്‌ട്രേലിയയെ എട്ടാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച മാര്‍നസ് ലബുഷെയ്‌നും(Marnus Labuschange) ആഷ്‌ടണ്‍ ആഗറും (Ashton Agar) ചേര്‍ന്നാണ് ജയത്തിലെത്തിച്ചത്. പരിക്കേറ്റ് പുറത്തായ കാമറൂണ്‍ ഗ്രീനിന്‍റെ (Cameron Green Injury) പകരക്കാരനായെത്തിയ ലബുഷെയ്‌നാണ് (93 പന്തില്‍ 80*) അവരുടെ ടോപ്‌ സ്‌കോറര്‍. ആഷ്‌ടണ്‍ അഗര്‍ 69 പന്തില്‍ 48 റണ്‍സ് നേടി.

താരതമ്യേന ചെറിയൊരു വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഓസീസിന് നഷ്‌ടമായി. മാര്‍ക്കോ യാന്‍സനാണ് തുടക്കത്തില്‍ തന്നെ ഓസീസിന് പ്രഹരമേല്‍പ്പിച്ചത്.

പിന്നാലെ ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷ് ട്രാവിസ് ഹെഡിനൊപ്പം അതിവേഗം റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചു. എന്നാല്‍, അധിക നേരം ഓസീസിന്‍റെ മൂന്നാം നമ്പര്‍ ബാറ്റര്‍ക്കും ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. ആറാം ഓവറില്‍ സ്‌കോര്‍ 38ല്‍ നില്‍ക്കെ കഗിസോ റബാഡ മാര്‍ഷിനെ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ കൈകളിലേക്ക് എത്തിച്ചു.

നാലാം നമ്പറിലാണ് കാമറൂണ്‍ ഗ്രീന്‍ ബാറ്റ് ചെയ്യാനെത്തിയത്. രണ്ട് പന്ത് മാത്രമായിരുന്നു മത്സരത്തില്‍ ഗ്രീന്‍ നേരിട്ടത്. റബാഡയുടെ അപകടകരമായ തരത്തിലൊരു ബൗണ്‍സര്‍ തന്‍റെ ഹെല്‍മെറ്റില്‍ കൊണ്ടതോടെ ഗ്രീന്‍ തിരികെ മടങ്ങുകയായിരുന്നു (Rabada Bouncer Against Cameron Green).

ഇതോടെ ക്രീസിലെത്തിയ ജോഷ് ഇംഗ്ലിസും റബാഡയ്‌ക്ക് മുന്നില്‍ വീണു. പ്രോട്ടീസ് ബൗളര്‍മാര്‍ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഓസ്‌ട്രേലിയ തകര്‍ച്ചയിലേക്ക് വീണു. ട്രാവിസ് ഹെഡ് (33), അലക്സ് ക്യാരി (3), മാര്‍ക്കസ് സ്റ്റോയിനിസ് (17), സീന്‍ അബട്ട് (9) എന്നിവര്‍ മടങ്ങിയതോടെ 113ന് 7 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ കൂപ്പുകുത്തി.

  • Ashton Agar came to the crease with the Aussies in all sorts at 7-113.

    He left 112 runs later with new ODI high-score and a win for his country 🙌 #SAvAUS pic.twitter.com/EQEgQsN7bj

    — cricket.com.au (@cricketcomau) September 7, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതിന് പിന്നാലെയായിരുന്നു ലബുഷെയ്‌ന്‍റെയും അഗറിന്‍റെയും രക്ഷാപ്രവര്‍ത്തനം. ശ്രദ്ധയോടെ ബാറ്റ് ചെയ്‌ത ഇരുവരും മത്സരത്തില്‍ എട്ടാം വിക്കറ്റില്‍ 112 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് ഓസ്‌ട്രേലിയയെ ജയത്തിലെത്തിച്ചത്. നേരത്തെ, ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നായകന്‍ ടെംബ ബാവുമയുടെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണറായി ക്രീസിലെത്തിയ ബാവുമ 114 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു. മാര്‍ക്കോ യാന്‍സനൊഴികെ മറ്റാര്‍ക്കും ക്യാപ്‌റ്റന് വേണ്ട പിന്തുണ നല്‍കാന്‍ പറ്റാതെ പോയതാണ് അവര്‍ക്ക് തിരിച്ചടിയായത്. മത്സരത്തില്‍ ഓസ്‌ട്രേലിയക്കായി പന്തെറിഞ്ഞ സ്റ്റാര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റ് നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.