ETV Bharat / sports

സ്നേഹയ്ക്കും ഷഫാലിക്കും പ്ലയര്‍ ഓഫ് ദി മന്ത് പുരസ്ക്കാരത്തിന് നാമനിര്‍ദേശം

author img

By

Published : Jul 8, 2021, 7:21 AM IST

Shafali Verma  sneh rana  icc Player of the Month  സ്നേഹ റാണ  ഷഫാലി വര്‍മ  പ്ലയര്‍ ഓഫ് ദി മന്ത്  ഐസിസി
സ്നേഹയ്ക്കും ഷഫാലിക്കും പ്ലയര്‍ ഓഫ് ദി മന്ത് പുരസ്ക്കാരത്തിന് നാമനിര്‍ദേശം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 79.50 ശരാശരയില്‍ 159 റണ്‍സ് കണ്ടെത്താന്‍ ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷന്‍ ഷഫാലിക്ക് കഴിഞ്ഞിരുന്നു.

ദുബായ്: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരങ്ങളായ സ്നേഹ റാണയ്ക്കും ഷഫാലി വര്‍മയ്ക്കും ഐസിസിയുടെ വുമണ്‍ പ്ലയര്‍ ഓഫ് ദി മന്ത് പുരസ്ക്കാരത്തിന് നാമനിര്‍ദേശം. ഇരുവര്‍ക്കും പുറമെ ഇംഗ്ലണ്ടിന്‍റെ സോഫി എക്ലെസ്റ്റണാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു താരം. ജൂണ്‍ മാസത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്ക് നാമനിര്‍ദേശം ലഭിച്ചത്.

  • Vote for your ICC Women’s #POTM for June!

    Sophie Ecclestone 🏴󠁧󠁢󠁥󠁮󠁧󠁿 8 Test wickets at 25.75, 6 ODI wickets at 12.16
    Sneh Rana 🇮🇳 82 Test runs and 4 Test wickets
    Shafali Verma 🇮🇳 159 Test runs at 79.50, 59 ODI runs at 29.50

    🗳️ https://t.co/MtxdM7DaFn pic.twitter.com/ampCAXkD6e

    — ICC (@ICC) July 7, 2021 " class="align-text-top noRightClick twitterSection" data=" ">

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 79.50 ശരാശരയില്‍ 159 റണ്‍സ് കണ്ടെത്താന്‍ ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷന്‍ ഷഫാലിക്ക് കഴിഞ്ഞിരുന്നു. ആദ്യ ഏകദിനങ്ങളില്‍ 29.50 ശരാശരിയില്‍ 59 റണ്‍സും താരം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ടെസ്റ്റില്‍ 82 റണ്‍സ് കണ്ടെത്തിയ സ്നേഹ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.

also read: ധോണിക്ക് പിറന്നാളാശംസ; ഐസിസിയെ തിരുത്തി സം​ഗക്കാര

എന്നാല്‍ 25.75 ശരാശരിയില്‍ ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്തി സോഫി ഏകദിനത്തില്‍ ആറ് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. വോട്ടെടുപ്പിന്‍റെ അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.