ETV Bharat / sports

'എന്നും സച്ചിനെ കാണാം'...വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രതിമ അനാച്ഛാദനം ചെയ്‌തു; വര്‍ണാഭമായ ചടങ്ങിന് സകുടുംബമെത്തി താരം

author img

By ETV Bharat Kerala Team

Published : Nov 1, 2023, 7:54 PM IST

Sachin Tendulkar statue Wankhade Stadium  Sachin Tendulkar  Wankhade Stadium  Maharashtra Chief Minister Eknath Shinde  Mumbai Cricket Association  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  വാങ്കഡെയില്‍ സച്ചിന്‍റെ പ്രതിമ  മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ  വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം  മുംബൈ ക്രിക്കറ്റ് അസോസിയേഷൻ
Sachin Tendulkar statue Wankhade Stadium

Sachin Tendulkar statue Wankhade Stadium വാങ്കഡെ സ്റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്‌ത സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതിമയ്‌ക്ക് 22 അടി ഉയരം.

വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നു

മുംബൈ: വിഖ്യാതമായ മുംബൈയിലെ വാങ്കഡെ (Wankhede Stadium) സ്റ്റേഡിയത്തില്‍ ഇനിയെന്നും സച്ചിന്‍ ടെണ്ടുല്‍ക്കറുണ്ടാവും. ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്ററുടെ പൂര്‍ണകായ പ്രതിമ വാങ്കഡെ സ്റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്‌തു (Sachin Tendulkar's statue inaugurated at Wankhede Stadium). മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ (Maharashtra Chief Minister Eknath Shinde), ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Maharashtra Deputy Chief Minister Devendra Fadnavis), എൻസിപി അധ്യക്ഷൻ ശരദ് പവാർ (NCP President Sharad Pawar) എന്നിവർ ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

സകുടുംബം ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ചടങ്ങിനെത്തിയിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ബിസിസിഐ ട്രഷറർ ആശിഷ് ഷെലാർ, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അമോൽ കാലെ എന്നിവരും സന്നിഹിതരായിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് (Mumbai Cricket Association) ഇതിഹാസ താരത്തോടുള്ള ആദരവിന്‍റെ ഭാഗമായി പ്രതിമ തയ്യാറാക്കിയിരിക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തില്‍ നേരത്തെ തന്നെയുള്ള സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡിന് സമീപത്താണ് താരത്തിന്‍റെ പൂര്‍ണകായ പ്രതിമയും ഇടം പിടിച്ചിരിക്കുന്നത്.

ഏകദേശം 22 അടി ഉയരമാണ് പ്രതിമയ്‌ക്കുള്ളത്. ഇതാദ്യമായാണ് വാങ്കഡെയില്‍ ഒരു താരത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നത്. ഈ വർഷം 50 വയസ് പൂർത്തിയായ സച്ചിന് ആദരവര്‍പ്പിക്കുന്നതിന്‍റെ ഭാഗമായാണ് താരത്തിന്‍റെ ഹോം ഗ്രൗണ്ട് കൂടിയായ വാങ്കഡെയില്‍ പ്രതിമ സ്ഥാപിക്കുന്നതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പദ്ധതിയിട്ടത്. ഇതിന്‍റെ പ്രഖ്യാപനം ഈ വര്‍ഷം ആദ്യം തന്നെ അസോസിയേഷന്‍ നടത്തുകയും ചെയ്‌തിരുന്നു.

സച്ചിന് എന്നെന്നും സ്‌പെഷ്യല്‍: സച്ചിന്‍ ടെണ്ടുല്‍ക്കറും (Sachin Tendulkar) വാങ്കഡെ സ്റ്റേഡിയവും തമ്മിലുള്ള ബന്ധം ഏറെ വലിയതാണ്. ആരാധകരുടെ ക്രിക്കറ്റ് ദൈവമായിമാറിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലെ പല ഐതിഹാസിക ഇന്നിങ്സുകളും അരങ്ങേറിയത് തട്ടകമായ വാങ്കഡെ സ്റ്റേഡിയമാണ്. ഏകദിന ലോകകപ്പ് നേട്ടമുള്‍പ്പെടെ താരത്തിന്‍റെ കരിയറിലെ അവിസ്‌മരണീയമായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ക്കാണ് വാങ്കഡെ സ്റ്റേഡിയം വേദിയും സാക്ഷിയമായത്.

2011-ല്‍ എംഎസ്‌ ധോണിയുടെ നേതൃത്വത്തിലായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം വാങ്കഡെയില്‍ ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാരായത്. കരിയറിലെ അവസാന അന്താരാഷ്‌ട്ര മത്സരവും സച്ചിന്‍ കളിച്ചത് വാങ്കഡെയിലാണ്. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെയായിരുന്നു സച്ചിൻ തന്‍റെ അന്തരാഷ്‌ട്ര കരിയറിന് ഔദ്യോഗികമായി വിരാമമിട്ടത്.

ഇന്ത്യയ്‌ക്കായുള്ള മിന്നും പ്രകടനത്തോടെ ലോക ക്രിക്കറ്റില്‍ തന്നെ അപ്രാപ്യമെന്ന് തോന്നിച്ച നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തിന് ശേഷമായിരുന്നു സച്ചിന്‍ പാഡഴിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ റണ്‍സ് എന്നിങ്ങനെ പല റെക്കോഡുകളും സച്ചിന്‍റേത് മാത്രമായി ഇന്നും തകര്‍ക്കപ്പെടാതെ തന്നെ തലയുയര്‍ത്തി നില്‍ക്കുകയാണ്.

ALSO READ: 'ഇനി ഞങ്ങള് ജയിച്ചില്ലേലും ഇങ്ങള് തോറ്റാല്‍ മതി'; ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത രസകരം

അന്താരാഷ്‌ട്ര തലത്തില്‍ 463 ഏകദിനത്തില്‍ നിന്നും 18,426 റണ്‍സും 200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സും ഒരു ടി20 മത്സരത്തില്‍ നിന്നും 10 റണ്‍സുമാണ് സച്ചിന്‍ നേടിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പുരുഷ താരം കൂടിയാണ് സച്ചിന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.