ETV Bharat / sports

Ruturaj Gaikwad | 'സ്വര്‍ണം കഴുത്തിലണിഞ്ഞ് ദേശീയ ഗാനം കേൾക്കണം'; റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഏഷ്യന്‍ ഗെയിംസ് സ്വപ്‌നം

author img

By

Published : Jul 15, 2023, 7:41 PM IST

Ruturaj Gaikwad  Ruturaj Gaikwad on Asian Games 2023  Asian Games 2023  Asian Games  india squad for asian games  BCCI  ഏഷ്യന്‍ ഗെയിംസ്  ബിസിസിഐ  റിതുരാജ് ഗെയ്‌ക്‌വാദ്  ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ ടീം  ബിസിസിഐ  Yashasvi Jaiswal
റിതുരാജ് ഗെയ്‌ക്‌വാദ്

ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തെ എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ക്രിക്കറ്റാവും കളിക്കുകയെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ റിതുരാജ് ഗെയ്‌ക്‌വാദ്.

ഡൊമിനിക്ക: സെപ്‌റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. റിതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad) നായകനായ 15 അംഗ ടീമിനെയാണ് ബിസിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഏഷ്യന്‍ ഗെയിംസിനായി യുവ നിരയെ അയയ്‌ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

  • 🗣️ “𝑻𝒉𝒆 𝒅𝒓𝒆𝒂𝒎 𝒘𝒐𝒖𝒍𝒅 𝒃𝒆 𝒕𝒐 𝒘𝒊𝒏 𝒕𝒉𝒆 𝒈𝒐𝒍𝒅 𝒎𝒆𝒅𝒂𝒍, 𝒔𝒕𝒂𝒏𝒅 𝒐𝒏 𝒕𝒉𝒆 𝒑𝒐𝒅𝒊𝒖𝒎 𝒂𝒏𝒅 𝒔𝒊𝒏𝒈 𝒕𝒉𝒆 𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒂𝒏𝒕𝒉𝒆𝒎 𝒇𝒐𝒓 𝒕𝒉𝒆 𝒄𝒐𝒖𝒏𝒕𝒓𝒚”

    A happy and proud @Ruutu1331 is excited to lead #TeamIndia at the #AsianGames 😃 pic.twitter.com/iPZfVU2XW8

    — BCCI (@BCCI) July 15, 2023 " class="align-text-top noRightClick twitterSection" data=" ">

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ആദ്യ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള അവസരം സവിശേഷമാണ്. ഗെയിംസ് വേദിയില്‍ രാജ്യത്തിനായി സ്വര്‍ണം മെഡല്‍ കഴുത്തിലണിഞ്ഞ് നില്‍ക്കുമ്പോൾ ദേശീയ ഗാനം കേൾക്കുകയാണ് തങ്ങളുടെ സ്വപ്‌നവും ലക്ഷ്യവുമെന്നാണ് റിതുരാജ് പറയുന്നത്.

"ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മെഡൽ നേടുന്നതിന്‍റെ ഭാഗമാകുന്നത് ശരിക്കും ആവേശകരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള ഈ അവസരം എന്നെ സംബന്ധിച്ച് ഏറെ സവിശേഷമാണ്. രാജ്യത്തെ എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ക്രിക്കറ്റാവും ഞങ്ങള്‍ കളിക്കുക.

രാജ്യത്തിനായി അത്‌ലറ്റുകള്‍ മെഡല്‍ നേടുന്നത് ടെലിവിഷനില്‍ കണ്ടാണ് നമ്മള്‍ വളര്‍ന്നത്. അതുപോലെ രാജ്യത്തിനായി മെഡല്‍ നേടുന്നതിനുള്ള അവസരമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കും വന്ന് ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് ശരിക്കും അഭിമാനകരമായ ഒരു വികാരമാണ്. ഏഷ്യന്‍ ഗെയിംസ് പോലെ ഒരു വലിയ വേദിയില്‍ കളിക്കാനാവുകയെന്നത് വ്യക്തിപരമായി എനിക്കും, എല്ലാ ടീം അംഗങ്ങൾക്കും ഒരു മികച്ച അവസരം തന്നെയാണ്" റിതുരാജ് ഗെയ്‌ക്‌വാദ് പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്‍റെ ഭാഗമാണ് റിതുരാജ്. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയുമായി തിളങ്ങിയ യശസ്വി ജയ്‌സ്വാളും (Yashasvi Jaiswal) ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ മിന്നിയ തിലക് വര്‍മ, രാഹുല്‍ ത്രിപാഠി, റിങ്കു സിങ്, ജിതേഷ് ശര്‍മ, ശിവം ദുബെ, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവര്‍ക്കും ടീമിലേക്ക് വിളിയെത്തി.

സെപ്‌റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ എട്ട് വരെ ചൈനീസ് നഗരമായ ഹാങ്ഷൗവാണ് ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 2022-ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തില്‍ നടത്തുന്നത്. അതേസമയം വനിതകളില്‍ പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീമിനെ അയയ്‌ക്കുന്നത്.

ALSO READ: Shikhar Dhawan| എന്നും വിശ്വസ്തൻ, പകരക്കാരൻ നായകൻ...വിട പറയാനൊരു അവസരമില്ലാതെ ശിഖർ ധവാൻ

ഇന്ത്യന്‍ സ്‌ക്വാഡ്: റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, രാഹുല്‍ ത്രിപാഠി, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശിവം മാവി, പ്രഭ്‌സിമ്രാന്‍ സിങ്.

സ്റ്റാന്‍ഡ്‌ ബൈ താരങ്ങള്‍: വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായി സുദര്‍ശന്‍,യാഷ് താക്കൂര്‍, സായ് കിഷോര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.