ETV Bharat / sports

Rohit Sharma Praised Indian Bowlers: എല്ലാവരും ജോലി കൃത്യമായി ചെയ്‌തു, പാകിസ്ഥാനെ തകര്‍ത്ത 'ക്രെഡിറ്റ്' ബൗളര്‍മാര്‍ക്കെന്ന് രോഹിത് ശര്‍മ

author img

By ETV Bharat Kerala Team

Published : Oct 15, 2023, 8:12 AM IST

India vs Pakistan: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിനാണ് ടീം ഇന്ത്യ ജയിച്ചത്. ടോസ് നഷ്‌ടപ്പെട്ട് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനെ 191 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ 31-ാം ഓവറിലാണ് ജയം പിടിച്ചത്.

Cricket World Cup 2023  India vs Pakistan  Rohit Sharma Praised Indian Bowlers  Rohit Sharma About Indian Bowlers  India vs Pakistan Match Result  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ പാകിസ്ഥാന്‍ ലോകകപ്പ് മത്സരം  ഇന്ത്യന്‍ ബൗളര്‍മാരെ കുറിച്ച് രോഹിത് ശര്‍മ  രോഹിത് ശര്‍മ ഇന്ത്യന്‍ ബൗളേഴ്‌സ്
Rohit Sharma Praised Indian Bowlers

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരായ ജയത്തിന് പിന്നാലെ ബൗളര്‍മാര്‍ക്ക് പ്രശംസയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma Praised Indian Bowlers). തുടക്കത്തില്‍ ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണകള്‍ ഒന്നും ലഭിക്കാതിരുന്ന മത്സരത്തില്‍ പതിയെ താളം കണ്ടെത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പാകിസ്ഥാനെ 191 റണ്‍സില്‍ എറിഞ്ഞൊതുക്കാന്‍ സാധിച്ചിരുന്നു. അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരെല്ലാം രണ്ട് വീതം വിക്കറ്റുകള്‍ മത്സരത്തില്‍ സ്വന്തമാക്കി. രണ്ടോവര്‍ പന്തെറിഞ്ഞ ശര്‍ദുല്‍ താക്കൂര്‍ 12 റണ്‍സായിരുന്നു വിട്ടുകൊടുത്തത്. 42.5 ഓവറിലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പാക് നിരയിലെ എല്ലാവരെയും തിരികെ കൂടാരം കയറ്റിയത്. ഒരു ഘട്ടത്തില്‍ 280ന് മുകളില്‍ പാകിസ്ഥാന്‍ റണ്‍സ് കണ്ടെത്തുമെന്നായിരുന്നു തോന്നിപ്പിച്ചതെന്നും എന്നാല്‍, ബൗളര്‍മാരാണ് കളിയുടെ ഗതി മാറ്റിയെടുത്തതെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു.

'ബൗളര്‍മാരാണ് മത്സരം ഞങ്ങളുടെ വരുതിയിലാക്കിയത്. 190 റണ്‍സ് മാത്രം സ്കോര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു പിച്ചായിരുന്നു ഇതെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. ഒരു ഘട്ടത്തില്‍ 280-ന് മുകളില്‍ റണ്‍സായിരുന്നു ടീം പ്രതീക്ഷിച്ചത്. ബൗളര്‍മാര്‍ അവരുടെ ജോലികള്‍ കൃത്യമായി തന്നെ ചെയ്‌ത് തീര്‍ത്തു' - പോസ്റ്റ് മാച്ച് പ്രസന്‍റേഷനിടെ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ബാറ്റര്‍മാരുടെ പ്രകടനത്തേയും ഇന്ത്യന്‍ നായകന്‍ അഭിനന്ദിച്ചു. 'ലോകകപ്പിന് മുന്‍പ് തന്നെ താരങ്ങള്‍ക്ക് റണ്‍സ് കണ്ടെത്താന്‍ സാധിച്ചിരുന്നു. ഓരോ താരങ്ങളും ഫോം തുടര്‍ന്ന സാഹചര്യത്തില്‍ ലോകകപ്പില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ലോകകപ്പില്‍ വരുന്ന മത്സരങ്ങളിലും മികച്ച പ്രകടനം നടത്താനായിരിക്കും ടീമിന്‍റെ ശ്രമം' - രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം 7 വിക്കറ്റും 117 പന്തും ശേഷിക്കെയായിരുന്നു ടീം ഇന്ത്യ മറികടന്നത്. നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയാണ് ടീം ഇന്ത്യയ്‌ക്ക് അനായാസ ജയമൊരുക്കിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയടിച്ച രോഹിത് പാകിസ്ഥാനെതിരെ 63 പന്തില്‍ 86 റണ്‍സ് നേടിയാണ് പുറത്തായത്.

നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും (53 നോട്ടൗട്ട്) ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ജയമായിരുന്നു ഇത്. പാകിസ്ഥാന് എതിരായ ജയത്തോടെ ഏകദിന ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനും ടീം ഇന്ത്യയ്‌ക്കായി

Read More : Cricket World Cup 2023 Points Table: 'ഇരട്ടി മധുരം' പാക് പടയെ തകര്‍ത്ത വിജയം, കിവീസിനെ മറികടന്ന് പോയിന്‍റ് പട്ടികയിലും ഇന്ത്യ ഒന്നാമത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.