ETV Bharat / sports

Records Virat Kohli And Rohit Sharma Can Break: റെക്കോഡുകള്‍ തകര്‍ക്കാന്‍ കോലിയും രോഹിതും, ഇരുവരെയും കാത്തിരിക്കുന്ന നേട്ടങ്ങള്‍

author img

By ETV Bharat Kerala Team

Published : Oct 22, 2023, 11:22 AM IST

India vs New Zealand: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലൂടെ തകര്‍പ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ രോഹിതും വിരാട് കോലിയും.

Cricket World Cup 2023  India vs New Zealand  Records Virat Kohli And Rohit Sharma Can Break  Virat Kohli And Rohit Sharma  Rohit Sharma ODI Record  Virat Kohli ODI Records  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ ന്യൂസിലന്‍ഡ്  വിരാട് കോലി ഏകദിന റെക്കോഡുകള്‍  രോഹിത് ശര്‍മ റെക്കോഡുകള്‍
Records Virat Kohli And Rohit Sharma Can Break

ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യ ന്യൂസിലന്‍ഡ് (India vs New Zealand) വമ്പന്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. തുടര്‍ച്ചയായ അഞ്ചാം ജയം തേടി ഇന്ത്യയും ന്യൂസിലന്‍ഡും ഇറങ്ങുമ്പോള്‍ തീപാറും പോരാട്ടമാണ് ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ടോസ് വീഴുന്ന മത്സരം രണ്ട് മണിക്കാണ് ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളെ വീഴ്‌ത്തിയാണ് ടീം ഇന്ത്യയുടെ വരവ്. നാല് മത്സരവും ജയിച്ച് എട്ട് പോയിന്‍റോടെ നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് രോഹിത് ശര്‍മയും (Rohit Sharma) കൂട്ടരും. ഇന്ന് കിവീസിനെ തോല്‍പ്പിക്കാനായാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കും.

ആദ്യ നാല് മത്സരങ്ങളിലും എതിരാളികള്‍ക്കെതിരെ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് ഇന്ത്യ കളി ജയിച്ചത്. നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി എന്നിവരുടെ ഫോം ഇന്ത്യയ്‌ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതൊന്നുമായിരിക്കില്ല. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ട് മൂന്ന് സ്ഥാനങ്ങളിലാണ് രോഹിതും കോലിയും.

ധര്‍മ്മശാലയില്‍ കിവീസിനെ നേരിടാന്‍ ഇന്ത്യ ഇറങ്ങുമ്പോഴും ആരാധകര്‍ ഉറ്റുനോക്കുന്നത് രോഹിതിന്‍റെയും കോലിയുടെയും ബാറ്റിലേക്കാണ്. മുന്‍ മത്സരങ്ങളിലെ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയുടെ പ്രീമിയം ബാറ്റര്‍മാരായ ഇരുവര്‍ക്കും ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലൂടെ ചില നേട്ടങ്ങളും സ്വന്തമാക്കാം.

സച്ചിനും ജയസൂര്യയ്‌ക്കുമൊപ്പമെത്താന്‍ വിരാട് കോലി : ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തകര്‍പ്പന്‍ റെക്കോഡ് നേട്ടത്തിനരികിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പമെത്താന്‍ വിരാട് കോലിക്ക് ഇനി ഒരു സെഞ്ച്വറി മാത്രമാണ് ആവശ്യം. 48 ഏകദിന സെഞ്ച്വറികളാണ് നിലവില്‍ വിരാട് കോലിയുടെ അക്കൗണ്ടില്‍.

ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ വിരാട് കോലിക്ക് ഇനി 88 റണ്‍സാണ് ആവശ്യം. 445 മത്സരങ്ങളില്‍ നിന്നും 13,430 റണ്‍സ് നേടിയ മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയ്‌ക്ക് പിന്നിലാണ് ഇപ്പോള്‍ വിരാട് കോലി. ഇതുവരെ 285 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിരാട് കോലി 58 ആവറേജില്‍ 13,342 റണ്‍സ് നേടിയിട്ടുണ്ട്.

കോലിയെ പിന്നിലാക്കാന്‍ രോഹിത് ശര്‍മ : ഏകദിന ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പില്‍ 21 മത്സരം കളിച്ച രോഹിത് 65.42 ശരാശരിയില്‍ 1243 റണ്‍സ് നേടിയിട്ടുണ്ട്. പട്ടികയില്‍ രോഹിതിന് മുന്നിലുള്ള താരം വിരാട് കോലിയാണ്.

30 മത്സരങ്ങളില്‍ നിന്നും 53.70 ശരാശരിയില്‍ വിരാട് കോലി 1289 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ന് കിവീസിനെതിരെ 46 റണ്‍സ് നേടിയാല്‍ രോഹിത് ശര്‍മയ്‌ക്ക് ഈ റെക്കോഡ് പട്ടികയില്‍ വിരാട് കോലിയെ മറികടക്കാം.

Also Read : New Zealand Dominance Against India: ന്യൂസിലന്‍ഡ് എന്ന 'ബാലി കേറാമല'; ഇന്ത്യയ്‌ക്ക് തീര്‍ക്കാനുള്ളത് 20 വര്‍ഷത്തെ കണക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.