ETV Bharat / sports

'ബാറ്റര്‍മാര്‍ വെള്ളം കുടിക്കേണ്ടിവരും...' ദക്ഷിണാഫ്രിക്കയില്‍ പയറ്റുന്ന സ്ട്രാറ്റജി ഇതെന്ന് രാഹുല്‍ ദ്രാവിഡ്

author img

By ETV Bharat Kerala Team

Published : Dec 7, 2023, 11:31 AM IST

Rahul Dravid  Rahul Dravid Reveals Indian Batters Gameplan  Rahul Dravid Open Up about Indian Batters Strategy  South Africa vs India  India Tour South Africa  ഇന്ത്യ ദക്ഷിണാഫ്രിക്ക  ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം  രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യ ദക്ഷിണാഫ്രിക്ക രാഹുല്‍ ദ്രാവിഡ്  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെകുറിച്ച് ദ്രാവിഡ്
Rahul Dravid On Team India's South African Tour

Rahul Dravid On Team India's South African Tour: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഗെയിംപ്ലാനെ കുറിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഓരോ ബാറ്റര്‍മാര്‍ക്കും പ്രത്യേകം ഗെയിം പ്ലാന്‍ ഉണ്ടായിരിക്കുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid On India vs South Africa Series). ബാറ്റിങ്ങിന് ഏറെ ബുദ്ധിമുട്ടുള്ള ജോഹന്നാസ്ബെര്‍ഗ്, സെഞ്ചൂറിയന്‍ എന്നിവിടങ്ങളിലൊക്കെയാണ് മത്സരങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ എങ്ങനെ കളിക്കണം എന്നതിനെ കുറിച്ച് ഓരോ ബാറ്റര്‍മാര്‍ക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.

'ബാറ്റര്‍മാര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടേറിയ സ്ഥലമാണ് ദക്ഷിണാഫ്രിക്ക. പ്രത്യേകിച്ച് അവിടുത്തെ സെഞ്ചൂറിയനും ജോഹന്നാസ്ബര്‍ഗും. കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.

ഇവിടെ കളിക്കാനിറങ്ങുമ്പോള്‍ ഓരോ താരത്തിനും താന്‍ എങ്ങനെ ബാറ്റ് ചെയ്യാന്‍ പോകുന്നു എന്നതിനെ കുറിച്ചൊരു ധാരണ ഉണ്ടായിരിക്കും. എല്ലാവര്‍ക്കും ഒരുപോലെ കളിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഓരോരുത്തര്‍ക്കും ചെയ്യാന്‍ പറ്റുന്നത് എന്താണോ അത് നല്ലതുപോലെ പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെ എന്നത് മാത്രമാണ് ഞങ്ങളുടെയും ആഗ്രഹം.

താരങ്ങള്‍ക്ക് സമ്മര്‍ദത്തെ അതിജീവിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. അതിനെ മറികടക്കാനുള്ള അവസരം ലഭിക്കുകയാണെങ്കില്‍ അതിനെ വിജയിത്തിലേക്ക് എത്തിക്കാനായിരിക്കും താരങ്ങള്‍ ശ്രമിക്കുന്നത്'- രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോയിരിക്കുന്നത്. അവിടെ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ടീം ഇന്ത്യ കളിക്കുന്നത്. ഡിസംബര്‍ 10ന് ടി20 മത്സരങ്ങളോടെയാണ് പരമ്പരയുടെ തുടക്കം.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡ് (India T20I Squad For South African Series): സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, റിങ്കു സിങ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍

ഏകദിന സ്ക്വാഡ് (India ODI Squad For South African Series): കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), സായി സുദര്‍ശന്‍, റിതുരാജ് ഗെയ്‌ക്‌വാദ്, തിലക് വര്‍മ, രജത് പടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിങ്, ദീപക് ചാഹര്‍.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ് (India Test Squad For South African Series): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ.

Also Read : 'അവനെ കൊണ്ടൊന്നും പറ്റൂല സാറെ...'; സച്ചിന്‍റെ 100 സെഞ്ച്വറി റെക്കോഡ് വിരാട് കോലിക്ക് മറികടക്കാനാകില്ലെന്ന് ലാറ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.