ETV Bharat / sports

പ്രണയദിനത്തില്‍ പണി കിട്ടി പൃഥ്വി ഷാ; നിധി രവിയ്‌ക്കൊപ്പമുള്ള ചിത്രം വ്യാജമെന്ന് താരം

author img

By

Published : Feb 14, 2023, 6:04 PM IST

പ്രണയദിനത്തില്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‌തതെന്ന് ഇന്ത്യന്‍ താരം പൃഥ്വി ഷാ.

Valentine s Day  Prithvi Shaw  Prithvi Shaw clarification on Instagram Story  Prithvi Shaw Instagram  Nidhhi Ravi Tapadiaa  പൃഥ്വി ഷാ  നിധി രവി തപാഡിയ  പ്രണയദിന പോസ്റ്റില്‍ വിശദീകരണവുമായി പൃഥ്വി ഷാ
നിധി രവിയ്‌ക്കൊപ്പമുള്ള ചിത്രം വ്യാജമെന്ന് പൃഥ്വി ഷാ

മുംബൈ: പ്രണയദിനത്തില്‍ ഇന്ത്യൻ താരം പൃഥ്വി ഷായുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ സ്ക്രീന്‍ ഷോട്ട് എന്ന തരത്തില്‍ ഒരു ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നടി നിധി രവി തപാഡിയയ്‌ക്കപ്പമുള്ള താരത്തിന്‍റെ ചിത്രത്തില്‍ 'എന്‍റെ ഭാര്യക്ക് സന്തോഷകരമായ പ്രണയദിനം' എന്നാണ് എഴുതിയിരിക്കുന്നത്.

നിമിഷങ്ങള്‍ക്കകം പൃഥ്വി ഇന്‍സ്റ്റഗ്രാം സ്റ്റോറി പിന്‍വലിച്ചുവെങ്കിലും ആരാധകരില്‍ ചിലര്‍ തക്ക സമയത്ത് എടുത്ത സ്‌ക്രീൻ ഷോട്ടാണിതെന്നാണ് അവകാശവാദം. ഇതോടെ അവിവാഹിതനായ പൃഥ്വി ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുവെന്ന തരത്തില്‍ ട്രോളുകളും നിറഞ്ഞു. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് 23കാരന്‍.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ആരോ എഡിറ്റ് ചെയ്‌തതാണെന്നാണ് പൃഥ്വി പറയുന്നത്. താൻ ഇൻസ്റ്റഗ്രാമിൽ ഇത്തരത്തില്‍ ഒരു ചിത്രവും പോസ്റ്റ് ചെയ്‌തിട്ടില്ലെന്നും താരം വ്യക്തമാക്കി. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പൃഥ്വിയുടെ പ്രതികരണം.

Valentine s Day  Prithvi Shaw  Prithvi Shaw clarification on Instagram Story  Prithvi Shaw Instagram  Nidhhi Ravi Tapadiaa  പൃഥ്വി ഷാ  നിധി രവി തപാഡിയ  പ്രണയദിന പോസ്റ്റില്‍ വിശദീകരണവുമായി പൃഥ്വി ഷാ
പൃഥ്വി ഷായുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

നേരത്തെ പുതുവര്‍ഷാഘോഷത്തിനിടെ നിധി തപാഡിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പൃഥ്വി ഷാ പങ്കുവെച്ചിരുന്നു. അതേസമയം അഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം നടത്തിയിട്ടും തനിക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ തുറക്കാത്തതിലുള്ള പൃഥ്വിയുടെ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്ലേയിങ്‌ ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല.

ALSO READ: പ്രണയദിനം ആഘോഷമാക്കി ആതിയയും രാഹുലും; വാലന്‍റൈന്‍സ് ഡേയ്‌ക്ക് ഇരട്ടി മധുരം ഈ കൂടിക്കാഴ്‌ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.