ETV Bharat / sports

ODI World Cup 2023 New Zealand Squad: കൈവിട്ട കപ്പിനായി കിവീസ്, വില്യംസണ്‍ തിരിച്ചുവരും; ഏകദിന ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

author img

By ETV Bharat Kerala Team

Published : Sep 11, 2023, 9:52 AM IST

New Zealand Announced ODI WC Squad 2023: ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന കെയ്‌ന്‍ വില്യംസണ്‍ ലോകകപ്പില്‍ ടീമിനെ നയിക്കും.

ODI World Cup 2023 New Zealand Squad  ODI World Cup 2023  New Zealand Announced ODI WC Squad  ODI WC New Zealand Squad  Kane Williamson  New Zealand Squad For ODI World Cup  ODI WC 2023 New Zealand vs England  New Zealand ODI WC Squad 2023  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് ന്യൂസിലന്‍ഡ് സ്‌ക്വാഡ്  കെയ്‌ന്‍ വില്യംസണ്‍  കെയ്‌ന്‍ വില്യംസണ്‍ പരിക്ക്  ക്രിക്കറ്റ് ലോകകപ്പ് 2023  ലോകകപ്പ് ന്യൂസിലന്‍ഡ് ടീം
ODI World Cup 2023 New Zealand Squad

വെല്ലിങ്‌ടണ്‍: ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം (New Zealand Squad For ODI World Cup). പരിക്കില്‍ നിന്നും സുഖം പ്രാപിച്ചുവരുന്ന കെയ്‌ന്‍ വില്യംസണ്‍ (Kane Williamson) നായകനായിട്ടുള്ള 15 അംഗ സ്ക്വാഡിനെയാണ് ബ്ലാക്ക് ക്യാപ്‌സ് പ്രഖ്യാപിച്ചത്. ഐപിഎല്‍ പതിനാറാം പതിപ്പിനിടെയാണ് കിവീസ് നായകന്‍ വില്യംസണിന്‍റെ വലതുകാല്‍മുട്ടിന് പരിക്കേറ്റത്.

ഐപിഎല്ലില്‍ (IPL) ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans) താരമായിരുന്നു കെയ്‌ന്‍ വില്യംസണ്‍. കഴിഞ്ഞ സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈക്കെതിരെ കളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു താരത്തിന് പരിക്കേറ്റത് (Kane Williamson Injury During IPL). ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ബൗണ്ടറി ശ്രമം തടയുന്നതിനിടെ നിലതെറ്റി വീണായിരുന്നു താരത്തിന്‍റെ വലതുകാല്‍മുട്ടിന് പരിക്കേറ്റത്.

തുടര്‍ന്ന്, ഐപിഎല്‍ സീസണ്‍ മുഴുവനും താരത്തിന് നഷ്‌ടമായി. കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് വില്യംസണ് ലോകകപ്പ് നഷ്‌ടമായേക്കും എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങളോളം കളിക്കളിത്തിന് പുറത്തായിരുന്ന താരം കഠിനമായ പുനരധിവാസ പ്രക്രിയകള്‍ നടത്തിയാണ് ഇപ്പോള്‍ ടീമിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുന്നത്.

വില്യംസണിന്‍റെ മടങ്ങിവരവ് നിലവില്‍ ന്യൂസിലന്‍ഡ് ആരാധകര്‍ക്ക് ആശ്വാസമാണ്. കിവീസ് നായകന്‍റെ കരിയറിലെ നാലാം ഏകദിന ലോകകപ്പാണ് ഇത്. 2019ല്‍ ഇംഗ്ലണ്ട് ജേതാക്കളായ ലോകകപ്പില്‍ വില്യംസണിന് കീഴില്‍ ന്യൂസിലന്‍ഡ് ഫൈനല്‍ വരെയെത്തിയിരുന്നു.

കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലന്‍ഡ് ടീമിന്‍റെ ഭാഗമായിരുന്ന പലതാരങ്ങളും ഇക്കുറിയും ടീമിനായി കളത്തിലിറങ്ങുന്നുണ്ട്. ഹോങ് കോങ് വംശജനായ മാര്‍ക്ക് ചാപ്‌മാന്‍, ഇടം കയ്യന്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, വില്‍ യങ് എന്നിവര്‍ക്ക് ഇപ്രാവശ്യത്തേത് കരിയറിലെ ആദ്യ ലോകകപ്പാണ്.

ലോകകപ്പിന്‍റെ ആദ്യ ദിനത്തിലാണ് (ഒക്‌ടോബര്‍ 5) ന്യൂസിലന്‍ഡ് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് മത്സരത്തില്‍ വില്യംസണിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍ (ODI WC 2023 New Zealand vs England). അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ മത്സരം.

ഏകദിന ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍ (ക്യാപ്‌റ്റന്‍), ഡെവോണ്‍ കോണ്‍വേ, മാര്‍ക്ക് ചാപ്‌മാന്‍, വില്‍ യങ്, ടോം ലാഥം (വൈസ്‌ ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നീഷം, മിച്ചല്‍ സാന്‍റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെൻറി, രചിന്‍ രവീന്ദ്ര.

New Zealand ODI WC Squad 2023: Kane Williamson (captain), Devon Conway, Mark Chapman, Will Young, Tom Latham (vc/wk), Darryl Mitchell, Glenn Phillips, Jimmy Neesham, Mitchell Santner, Ish Sodhi, Tim Southee, Trent Boult, Lockie Ferguson, Matt Henry, Rachin Ravindra.

Also Read : England vs New Zealand 2nd ODI : ലിവിങ്സ്റ്റ‌ണ്‍ വെടിക്കെട്ടില്‍ ഇംഗ്ലണ്ട് തിരിച്ചുവരവ്; രണ്ടാം ഏകദിനത്തില്‍ കിവീസിന് തോല്‍വി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.