ETV Bharat / sports

ODI World Cup 2023 India Bowlers : കപ്പടിക്കാൻ ഇന്ത്യയുടെ 'പേസ് ബാറ്ററി' സജ്ജം, "കുല്‍-ജ" കൂടി ചേരുമ്പോൾ ഓൾ സെറ്റ്

author img

By ETV Bharat Kerala Team

Published : Sep 26, 2023, 11:46 AM IST

India Bowlers In ODI World Cup 2023: ഏകദിന ലോകകപ്പില്‍ എതിരാളികളെ എറിഞ്ഞാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍. ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി ത്രയം ഒരുമിച്ച് പ്ലേയിങ്ങ് ഇലവനില്‍ എത്തുമോയെന്ന് ഉറ്റുനോക്കി ആരാധകര്‍. ഓഫ്‌ സ്പിന്നറുടെ അഭാവം തിരിച്ചടിയാകുമോയെന്നും ആശങ്ക.

ODI World Cup 2023  ODI World Cup 2023 India Bowlers  India Bowlers In ODI World Cup 2023  Top Bowlers In ODI WC 2023  Indian Cricket Team  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023 ഇന്ത്യന്‍ ബൗളര്‍മാര്‍  ജസ്‌പ്രീത് ബുംറ മുഹമ്മദ് സിറാജ് മുഹമ്മദ് ഷമി  രവീന്ദ്ര ജഡേജ കുല്‍ദീപ് യാദവ്  അക്‌സര്‍ പട്ടേല്‍ രവിചന്ദ്രന്‍ അശ്വിന്‍
ODI World Cup 2023 India Bowlers

ക്രിക്കറ്റ് ബാറ്റര്‍മാരുടെ മാത്രം കളിയല്ല, അവിടെ ബൗളര്‍മാര്‍ക്കുമുണ്ട് ഒരു സ്ഥാനം. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ കാലിടറിയ സെമി ഫൈനല്‍ തന്നെ അതിന് ഒരു ഉദാഹരണമാണ്. ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ തന്നെ ബൗളര്‍മാര്‍ തങ്ങളുടെ വരുതിയിലാക്കിയെടുത്ത മറ്റ് ഒട്ടനവധി മത്സരങ്ങളും കാണാന്‍ സാധിക്കും.

ബാറ്റര്‍മാരെക്കൊണ്ട് എന്നും സമ്പന്നമാണ് ഇന്ത്യന്‍ ടീം. എന്നാല്‍ ബൗളര്‍മാരുടെ കാര്യത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. 2015ലെ ഏകദിന ലോകകപ്പിന് ഓസ്‌ട്രേലിയയിലേക്ക് വണ്ടി കയറുമ്പോള്‍ ശരാശരിയില്‍ താഴെ മാത്രമായിരുന്നു ഇന്ത്യന്‍ ബൗളിങ്ങിന്‍റെ കരുത്ത്. ഇംഗ്ലണ്ടില്‍ 2019ല്‍ എത്തിയപ്പോള്‍ അതില്‍ അല്‍പം മെച്ചമുണ്ടായി.

ODI World Cup 2023  ODI World Cup 2023 India Bowlers  India Bowlers In ODI World Cup 2023  Top Bowlers In ODI WC 2023  Indian Cricket Team  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023 ഇന്ത്യന്‍ ബൗളര്‍മാര്‍  ജസ്‌പ്രീത് ബുംറ മുഹമ്മദ് സിറാജ് മുഹമ്മദ് ഷമി  രവീന്ദ്ര ജഡേജ കുല്‍ദീപ് യാദവ്  അക്‌സര്‍ പട്ടേല്‍ രവിചന്ദ്രന്‍ അശ്വിന്‍
മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി

എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്‌തമാണ്. ജസ്‌പ്രീത് ബുറ നേതൃത്വം നല്‍കുന്ന പേസ് നിരയില്‍ കരുത്തായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഒപ്പം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും ശര്‍ദുല്‍ താക്കൂറിന്‍റെയും സേവനവും. സ്‌പിന്‍ കെണിയൊരുക്കാനുള്ള ചുമതല കുല്‍ദീപ് യാദവിനൊപ്പം രവീന്ദ്ര ജഡേജയ്‌ക്കാണ്. ഫിറ്റ്‌നസ് ആശങ്ക മാറിയാല്‍ ഇവര്‍ക്കൊപ്പം അക്‌സറും ചേരും.

ബുംറയ്‌ക്കൊപ്പം ആര്..? : പരിക്കേറ്റ് ഏറെ നാള്‍ കളത്തിന് പുറത്തിരുന്ന ജസ്‌പ്രീത് ബുംറ കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലൂടെയാണ് തിരികെ ടീമിലേക്ക് എത്തിയത്. മടങ്ങി വരവില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ബുംറയ്‌ക്ക് സാധിച്ചിരുന്നു. ഏഷ്യ കപ്പില്‍ കളത്തിലിറങ്ങിയ മത്സരങ്ങളിലെല്ലാം മികച്ച രീതിയില്‍ പന്തെറിഞ്ഞ ബുംറ ഇന്ത്യ ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ച താരം കൂടിയാണ്.

ഈ സാഹചര്യത്തില്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരില്‍ ആരാകും പ്ലേയിങ് ഇലവനിലേക്ക് എത്തുകയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏഷ്യ കപ്പില്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജായിരുന്നു അവസാന പതിന്നൊന്നിലേക്ക് എത്തിയിരുന്നത്. ഇവരില്‍ ഒരാള്‍ വിട്ട് നിന്ന മത്സരങ്ങളില്‍ മാത്രമാണ് ഷമി പ്ലേയിങ് ഇലവനിലേക്ക് എത്തിയത്.

മൂന്ന് പേരും തകര്‍പ്പന്‍ ഫോമിലാണെങ്കിലും ബാറ്റിങ് ഡെപ്‌ത് കൂടി പരിഗണിച്ച് മൂവരെയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത വളരെ വിരളമാണ്. ഇവരില്‍ രണ്ട് പേരെ ഒരേ സമയം കളത്തിലിറക്കി ഒപ്പം ഹാര്‍ദിക് പാണ്ഡ്യയുടെയോ ശര്‍ദുല്‍ താക്കൂറിന്‍റെയോ സേവനം ലഭ്യമാക്കാനായിരിക്കും ലോകകപ്പില്‍ ടീം മാനേജ്‌മെന്‍റ് ശ്രമിക്കുക.

Also Read : ODI World Cup 2023 India All-Rounders: 'യുവിയെ പോലൊരാൾ': പാണ്ഡ്യ റെഡി, ജഡേജ ഫോമിലാകണം.. ഇന്ത്യ കിരീടം മോഹിക്കുമ്പോൾ

കരുത്ത് 'കുല്‍-ജ' സഖ്യം, ഓഫ്‌ സ്പിന്നര്‍ ഇല്ലാത്തത് തിരിച്ചടി: സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ സമീപ കാലങ്ങളിലെ പ്രകടനം ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതൊന്നുമായിരിക്കില്ല. ഏഷ്യ കപ്പില്‍ ഉള്‍പ്പടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കുല്‍ദീപ് യാദവിന് സാധിച്ചിരുന്നു. അതേസമയം, രവീന്ദ്ര ജഡേജ വിക്കറ്റ് നേടി തുടങ്ങിയത് നിലവില്‍ ടീമിനും ആരാധകര്‍ക്കും ആശ്വാസമാണ്.

ODI World Cup 2023  ODI World Cup 2023 India Bowlers  India Bowlers In ODI World Cup 2023  Top Bowlers In ODI WC 2023  Indian Cricket Team  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023 ഇന്ത്യന്‍ ബൗളര്‍മാര്‍  ജസ്‌പ്രീത് ബുംറ മുഹമ്മദ് സിറാജ് മുഹമ്മദ് ഷമി  രവീന്ദ്ര ജഡേജ കുല്‍ദീപ് യാദവ്  അക്‌സര്‍ പട്ടേല്‍ രവിചന്ദ്രന്‍ അശ്വിന്‍
രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്

അതേസമയം, ഒരു ഓഫ്‌ സ്പിന്നര്‍ ഇല്ലാതെയാണ് ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചത്. പേസ് ബൗളിങ് ഓള്‍ റൗണ്ടര്‍ക്ക് വേണ്ടിയായിരുന്നു ഓഫ്‌ സ്പിന്നറെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്. പിന്നാലെ, ടീമിലെ ഓഫ്‌ സ്‌പിന്നറുടെ അഭാവം ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായി മാറാനുള്ള സാധ്യതയുണ്ടെന്ന് പല ക്രിക്കറ്റ് പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ODI World Cup 2023  ODI World Cup 2023 India Bowlers  India Bowlers In ODI World Cup 2023  Top Bowlers In ODI WC 2023  Indian Cricket Team  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023 ഇന്ത്യന്‍ ബൗളര്‍മാര്‍  ജസ്‌പ്രീത് ബുംറ മുഹമ്മദ് സിറാജ് മുഹമ്മദ് ഷമി  രവീന്ദ്ര ജഡേജ കുല്‍ദീപ് യാദവ്  അക്‌സര്‍ പട്ടേല്‍ രവിചന്ദ്രന്‍ അശ്വിന്‍
രവിചന്ദ്രന്‍ അശ്വിന്‍

ഈ സാഹചര്യത്തില്‍ അണിയറയില്‍ ഒരു സര്‍പ്രൈസ് മാറ്റത്തിന് ബിസിസിഐ പദ്ധതിയിടുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. ഏഷ്യ കപ്പിനിടെ പരിക്കേറ്റ സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരം ഓഫ്‌ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെയാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

ഇതോടെ, അശ്വിന്‍ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കുമെന്ന അഭ്യൂഹവും ശക്തമായി. ഫോമിലുള്ള അക്‌സറിന് പകരം അനുഭവ സമ്പത്ത് ഏറെയുള്ള അശ്വിന്‍ ടീമിലേക്ക് എത്തുന്നതും ഗുണകരമായിരിക്കും എന്ന വിലയിരുത്തലിലാണ് ആരാധകര്‍.

Also Read : ODI World Cup 2023 India Batters: 'ബാറ്റർമാർ സെറ്റാണ്', റൺമഴയൊരുക്കി നേടണം ലോക കിരീടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.