ETV Bharat / sports

ODI World Cup| 'സംശയമെന്ത് ഫേവറേറ്റുകൾ ഇന്ത്യ തന്നെ'...ലോകകപ്പ് പ്രവചനങ്ങൾ വന്നു തുടങ്ങി

author img

By

Published : Aug 11, 2023, 3:34 PM IST

ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യയാണ് ഫേവറേറ്റുകളെന്ന് മുന്‍ താരം ആകാശ് ചോപ്ര.

World Cup 2023  World Cup  Aakash Chopra on ODI World Cup  Aakash Chopra on Indian cricket team  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ആകാശ് ചോപ്ര  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  Rohit Sharma  രോഹിത് ശര്‍മ
ഏകദിന ലോകകപ്പ് 2023

മുംബൈ: ഏകദിന ലോകകപ്പിന്‍റെ ആവേശത്തിലേക്ക് അമരുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യ ആതിഥേയരാവുന്ന ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ ഇനി രണ്ട് മാസത്തില്‍ താഴെ മാത്രമാണ് സമയമുള്ളത്. അന്താരാഷ്‌ട്ര തലത്തിലെ വമ്പന്മാര്‍ ഏറ്റുമുട്ടുന്ന ലോകകപ്പില്‍ ആരാവും വിജയികളാവുകയെന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യയാണ് ഫേവറേറ്റുകളെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇന്ത്യയെ കൂടാതെ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ അവസാന നാലിലെത്തുമെന്നും ആകാശ് ചോപ്ര പ്രവചിച്ചു.

ഏകദിന ലോകകപ്പിന്‍റെ അവസാന മൂന്ന് പതിപ്പുകളും ആതിഥേയരാണ് വിജയിച്ചതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. "ഏകദിന ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യയാണ് ഫേവറേറ്റുകള്‍. ടൂര്‍ണമെന്‍റ് സ്വന്തം മണ്ണില്‍ നടക്കുന്നു എന്നത് ടീമിന് മേല്‍ക്കൈ നല്‍കുന്നതാണ്.

ALSO READ: ഹാര്‍ദിക്കിന് കട്ട പിന്തുണ 'അര്‍ധ സെഞ്ചുറിയൊക്കെ ഒരു നേട്ടമാണോ?'; ഹർഷ ഭോഗ്‌ലെ പറയുന്നു

കഴിഞ്ഞ മൂന്ന് ലോകകപ്പുകൾ പരിശോധിക്കുമ്പോള്‍ ആതിഥേയര്‍ തന്നെയാണ് കിരീടം നേടിയതെന്ന് കാണാം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഇംഗ്ലണ്ടില്‍ തന്നെയാണ് വിജയിച്ചത്. തൊട്ടുമുമ്പ് ഓസ്‌ട്രേലിയ ഓസ്‌ട്രേലിയയിൽ കിരീടം നേടി. അതിന് മുമ്പ് ഇന്ത്യയിൽ ഇന്ത്യ വിജയിച്ചു. ഇക്കാരണത്താല്‍ ഇക്കുറി കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഏറ്റവും മുൻനിരയിലുള്ളത് ഇന്ത്യ തന്നെയാണ്" ആകാശ് ചോപ്ര പറഞ്ഞു.

പാകിസ്ഥാന്‍റെ ഏകദിന ടീം മികച്ചതാണെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു."ഇന്ത്യയെ കൂടാതെ മറ്റ് മൂന്ന് സെമി ഫൈനലിസ്റ്റുകളില്‍ ഒന്ന് പാകിസ്ഥാനായിരിക്കാം. അവരുടെ ഏകദിന ടീം വളരെ മികച്ചതാണ്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും അവസാന നാലിലുണ്ടാവും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഇക്കൂട്ടത്തില്‍ ഏതെങ്കിലും ഒരു ടീമിന് മുന്നേറാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ശരിക്കും ആശ്ചര്യപെടും. അവര്‍ക്ക് പകരക്കാരായി ന്യൂസിലൻഡ് ആയിരിക്കും സെമി കളിക്കുക" ആകാശ് ചോപ്ര വ്യക്തമാക്കി.

ALSO READ: Tilak Varma |'തിലക് പൊന്നാണ്', ഇന്ത്യയ്ക്കായി മിന്നിത്തിളങ്ങുമെന്ന് രോഹിത് ശർമ

അതേസമയം ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് പോരാട്ടം അരങ്ങേറുക. അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ALSO READ: ODI WC 2023 | സഞ്ജു സാംസണ്‍ വേണ്ട, 'നാലാം നമ്പറില്‍ ഈ താരത്തിന്‍റെ പരിചയസമ്പത്ത് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാകും'; ശിഖര്‍ ധവാന്‍

ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത് 10 ടീമുകളാണ്. ആതിഥേയരായ ഇന്ത്യയ്‌ക്ക് പുറമെ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകൾക്ക് ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത ലഭിച്ചിരുന്നു. ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകള്‍ യോഗ്യത മത്സരം കളിച്ച് ബാക്കിയുണ്ടായിരുന്ന രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കി.

ALSO READ: ക്രിക്കറ്റ് കളിക്കാൻ ഇന്ത്യയുടെ സഹായം തേടി ഇറാൻ, സഹായിച്ചാല്‍ ഗുണം പലതുണ്ടെന്ന് വിദഗ്ധർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.