ETV Bharat / sports

New Zealand Players Meet Dalai Lama: ഇടവേളയ്‌ക്കിടെ ദലൈലാമയെ കാണാനെത്തി ന്യൂസിലന്‍ഡ് താരങ്ങള്‍

author img

By ETV Bharat Kerala Team

Published : Oct 24, 2023, 3:11 PM IST

Cricket World Cup 2023: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുന്‍പ് ദലൈലാമയുമായി കൂടിക്കാഴ്‌ച നടത്തി ന്യൂസിലന്‍ഡ് താരങ്ങള്‍.

Cricket World Cup 2023  New Zealand Players Meet Dalai Lama  Dalai Lama with New Zealand Cricket Players  New Zealand vs Australia  Kane Williamson  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ദലൈലാമ  ന്യൂസിലന്‍ഡ് താരങ്ങള്‍ക്കൊപ്പം ദലൈലാമ  ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയ
New Zealand Players Meet Dalai Lama

ധര്‍മ്മശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ന്യൂസിലന്‍ഡ്. ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ച കിവീസ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യയ്‌ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോടായിരുന്നു അവരുടെ ആദ്യ തോല്‍വി.

അടുത്ത മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയ ആണ് ന്യൂസിലന്‍ഡിന്‍റെ എതിരാളികള്‍. ഒക്ടോബര്‍ 28ന് ധര്‍മ്മശാലയിലാണ് ഈ മത്സരം. മത്സരത്തിന് മുന്നോടിയായി ഹിമാചലില്‍ എത്തിയ ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍ മക്ലിയോഡ്‌ഗഞ്ചിൽ (McLeodganj) എത്തി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുമായി (Dalai Lama) കൂടിക്കാഴച നടത്തിയിരുന്നു (New Zealand Players Meet Dalai Lama).

ഇന്ന് (ഒക്ടോബര്‍ 24) രാവിലെയാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍ ദലൈലാമയെ കാണാന്‍ എത്തിയത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരങ്ങള്‍ കളിക്കാതിരുന്ന നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (Kane Williamson), പേസര്‍മാരായ ട്രെന്‍റ് ബോള്‍ട്ട് (Trent Boult), ലോക്കീ ഫെര്‍ഗൂസന്‍ (Lockie Ferguson), ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളടങ്ങിയ സംഘമാണ് ദലൈലാമയെ കാണാനെത്തിയത്.

ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് ന്യൂസിലന്‍ഡ്. ആദ്യ അഞ്ച് മത്സരം കഴിഞ്ഞപ്പോള്‍ എട്ട് പോയിന്‍റ് സ്വന്തമാക്കാന്‍ കിവീസിന് സാധിച്ചിട്ടുണ്ട്. ശേഷിക്കുന്ന മത്സരങ്ങളിലും ഇതേ പ്രകടനം തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം പ്രവശ്യവും ലോകകപ്പ് സെമിയില്‍ ഇടം ഉറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം.

നിലവില്‍ നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ പരിക്ക് മാത്രമാണ് ന്യൂസിലന്‍ഡിന് ആശങ്ക. സന്നാഹ മത്സരങ്ങള്‍ക്ക് ശേഷം ലോകകപ്പിലെ ആദ്യ രണ്ട് കളിയിലും പുറത്തിരുന്ന വില്യംസണ്‍ ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലൂടെ ആയിരുന്നു ടീമിലേക്ക് തിരിച്ചെത്തിയത്. ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്തിയ ഈ മത്സരത്തില്‍ ബംഗ്ലാദേശ് താരത്തിന്‍റെ ത്രോ കയ്യില്‍ കൊണ്ടാണ് വില്യംസണ് വീണ്ടും പരിക്കേറ്റത്.

അതേസമയം, വില്യംസണിന്‍റെ അഭാവം പ്രകടമാകാത്ത തരത്തിലാണ് ടീമിലെ മറ്റ് താരങ്ങളുടെ പ്രകടനങ്ങള്‍. ബാറ്റിങ്ങില്‍ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ എന്നിവര്‍ സ്ഥിരത പുലര്‍ത്തുന്നത് ടീമിന് ആശ്വാസമാണ്. ബൗളിങ്ങില്‍ മിച്ചല്‍ സാന്‍റ്‌നര്‍, മാറ്റ് ഹെൻറി എന്നിവരാണ് ടീമിന്‍റെ കരുത്ത്.

ഏകദിന ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ് (Cricket World Cup 2023 New Zealand Squad): വില്‍ യങ്, ഡെവോണ്‍ കോണ്‍വെ, കെയ്‌ന്‍ വില്യംസണ്‍ (ക്യാപ്‌റ്റന്‍), രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്‌മാന്‍, മിച്ചല്‍ സാന്‍റ്‌നര്‍, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെൻറി, ഇഷ് സോധി.

Also Read: Reasons For England Team Failure: കിരീടമുറപ്പിച്ചെത്തിയ ലോക ചാമ്പ്യന്മാർക്ക് 'കഷ്‌ടകാലം', കാരണങ്ങൾ ഇതൊക്കെ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.