ETV Bharat / sports

'27,000 മുതല്‍ 2.5 ലക്ഷം വരെ', ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനലിനുള്ള ടിക്കറ്റ് കരിഞ്ചന്തയില്‍; മുംബൈയില്‍ ഒരാള്‍ പിടിയില്‍

author img

By ETV Bharat Kerala Team

Published : Nov 14, 2023, 12:35 PM IST

Mumbai Police Action Against Black Marketing Cricket World Cup 2023 Tickets: കരിഞ്ചന്തയില്‍ ഇന്ത്യ ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനല്‍ ടിക്കറ്റ് വില്‍പ്പന നടത്തിയ ഒരാള്‍ പിടിയില്‍.

Cricket World Cup 2023  Black Marketing Cricket World Cup 2023 Tickets  Mumbai Man Arrested For Black Ticket Sale  India vs New Zealand Black Ticket Sale  Semi Final Tickets In Black Market  ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ടിക്കറ്റ് വില്‍പ്പന  ലോകകപ്പ് ടിക്കറ്റ് കരിഞ്ചന്ത  കരിഞ്ചന്തയില്‍ ഇന്ത്യ ന്യൂസിലന്‍ഡ് ടിക്കറ്റ്  ലോകകപ്പ് സെമി ഫൈനല്‍ ടിക്കറ്റ് വില്‍പ്പന
Mumbai Police Action Against Black Marketing Cricket World Cup 2023 Tickets

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരത്തിന്‍റെ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ ഒരാള്‍ പിടിയില്‍ (India vs New Zealand Black Ticket Sale). സംഭവത്തില്‍ മുംബൈ മലാഡ് സ്വദേശിയായ ആകാശ് കോത്താരിയെ ആണ് മഹാരാഷ്‌ട്ര പൊലീസ് പിടികൂടിയത് (Mumbai Man Arrested For Sale India vs New Zealand Semi Final Ticket In Black Market). 2500 രൂപയുടെ ടിക്കറ്റുകള്‍ ഇയാള്‍ 27,000 മുതല്‍ 2.5 ലക്ഷം വരെ വിലയിലാണ് വില്‍പ്പന നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ലോകകപ്പിലെ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ നാളെയാണ് ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇറങ്ങുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിന് മത്സരം ആരംഭിക്കും. ഈ മത്സരത്തിന്‍റെ ടിക്കറ്റുകളാണ് പ്രതി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയിരുന്നത്.

മുംബൈ ജെ ജെ പൊലീസ് സ്റ്റേഷനില്‍ (JJ Police Station) നിന്നുള്ള അന്വേഷണ സംഘം പ്രതിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. 27,000 മുതൽ 2.5 ലക്ഷം രൂപ വരെ നിരക്കിലാണ് ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് വ്യക്തമാക്കുന്ന വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വഞ്ചനാ കുറ്റം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായ ആകാശിന് ടിക്കറ്റുകള്‍ എവിടെ നിന്നും ലഭിച്ചു, ഇയാള്‍ക്കൊപ്പം കൂടുതല്‍ പേര്‍ ഉണ്ടോ എന്നുള്ള വിവരങ്ങള്‍ അറിയുന്നതിന് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലോകകപ്പ് സെമി, ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ നേരത്തെ തന്നെ പൂര്‍ണമായും വിറ്റുകഴിഞ്ഞിരുന്നു. എങ്കിലും നിരവധി പേരാണ് ഇപ്പോഴും മത്സരത്തിന്‍റെ ടിക്കറ്റുകള്‍ക്കായി പരക്കം പായുന്നത്.

മുംബൈയ്‌ക്ക് പുറമെ കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലായിട്ടാണ് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലേറ്റുമുട്ടുന്ന ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തിന് വേദിയാകുന്നത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയമാണ്. നവംബര്‍ 16നാണ് ഈ മത്സരം.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നവംബര്‍ 19നാണ് ഫൈനല്‍. ഈ മത്സരങ്ങള്‍ക്കെല്ലാം പരമാവധി കാണികളെത്തുമെന്നാണ് പ്രതീക്ഷ.

Also Read: ജേതാക്കളെ കണ്ടെത്താന്‍ ബൗണ്ടറികളുടെ കണക്കെടുക്കില്ല, മഴ പെയ്‌താല്‍ പിന്നീട് കാര്യങ്ങള്‍ ഇങ്ങനെ; സെമിയിലെയും ഫൈനലിലെയും നിയമങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.