ETV Bharat / sports

MSK Prasad About Shubman Gill 'അവനെ പുറത്തിരുത്താന്‍ ഒരിക്കലും ഇന്ത്യയ്‌ക്കാകില്ല, പാകിസ്ഥാനെതിരെ ഗില്ലും ഉണ്ടാകും..': എംഎസ്കെ പ്രസാദ്

author img

By ETV Bharat Kerala Team

Published : Oct 13, 2023, 2:50 PM IST

India vs Pakistan: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്ലും ഇന്ത്യയ്ക്കായി കളിക്കുമെന്ന് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്.

Cricket World Cup 2023  MSK Prasad About Shubman Gill  India vs Pakistan  MSK Prasad on Shubman Gill  Shubman Gill Medical Update  ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ പാകിസ്ഥാന്‍ ലോകകപ്പ്  ശുഭ്‌മാന്‍ ഗില്‍  ശുഭ്‌മാന്‍ ഗില്ലിനെ കുറിച്ച് എംഎസ്കെ പ്രസാദ്  ശുഭ്‌മാന്‍ ഗില്‍ ഫിറ്റ്‌നസ്
MSK Prasad About Shubman Gill

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരെയ മത്സരത്തിന് ഇന്ത്യയുടെ (India vs Pakistan) ഇന്‍ഫോം ബാറ്ററായ ശുഭ്‌മാന്‍ ഗില്‍ (Shubman Gill) പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന താരം കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയെന്നത് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ്. എന്നാല്‍, നാളെ അഹമ്മദാബാദില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ഗില്‍ ടീമിനൊപ്പം ഉണ്ടാകുമോ എന്നുള്ള കാര്യത്തിന് യാതൊരു വ്യക്തതതയും ഇതുവരെ ലഭിച്ചിട്ടില്ല.

ഗില്‍ ടീമിലേക്ക് എത്തുമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ടീമിലേക്കുള്ള താരത്തിന്‍റെ മടങ്ങി വരവ് വൈകുമെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. ഇതേ വിഷയത്തില്‍ ഇന്ത്യയുടെ മുന്‍ ചീഫ് സെലക്‌ടറായ എംഎസ്കെ പ്രസാദും (MSK Prasad) തന്‍റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ശുഭ്‌മാന്‍ ഗില്‍ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് എംഎസ്കെ പ്രസാദിന്‍റെ അഭിപ്രായം (MSK Parasad About Shubman Gill).

'ഗില്ലിന്‍റെ തിരിച്ചുവരവിനെ കുറിച്ചുള്ള എല്ലാത്തരം ഊഹാപോഹങ്ങളും അവസാനിപ്പിക്കേണ്ട സമയമാണ് ഇതെന്ന് തോന്നുന്നു. പാകിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഗില്ലും ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ഞാനും കരുതുന്നത്. അവനെപ്പോലൊരു താരത്തെ പുറത്തിരുത്തി ഇന്ത്യയ്‌ക്ക് ഒരിക്കലും കളിക്കാന്‍ സാധിക്കില്ല.

ഒരു പനിയാണ് അവന് വന്നത്. അതില്‍ നിന്നും സുഖം നേടാനും അവന് സാധിച്ചിട്ടുണ്ട്. ടീമില്‍ അവന്‍റെ പകരക്കാരനായി ഒരാളെ കൊണ്ടുവരേണ്ട സാഹചര്യമൊന്നും ഇല്ല. അഫ്‌ഗാനിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യന്‍ ടീം ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയപ്പോള്‍ ഗില്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.

മുന്‍കരുതലിന്‍റെ ഭാഗമായിട്ടായിരുന്നു ആ നടപടി. ഗില്‍ ഏറെക്കുറെ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. നെറ്റ്‌സില്‍ ഒരുമണിക്കൂറിലധികം സമയാമാണ് ഗില്‍ ബാറ്റിങ്ങിനായി സമയം ചെലവഴിച്ചത്. അവന്‍റെ ആരോഗ്യസ്ഥിതി പഴയപോലെയായി എന്നതിന്‍റെ സൂചനയാണ് അത്.

ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ മത്സരമാണ് നാളെ പാകിസ്ഥാനെതിരെ നടക്കാന്‍ പോകുന്നത്. ഫിറ്റ്നസ് വീണ്ടെടുത്തിട്ടുള്ള അവന്‍ നാളെ ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷ' എംഎസ്കെ പ്രസാദ് പറഞ്ഞു. ഇന്ത്യ -പാക് മത്സരം നടക്കുന്ന അഹമ്മദാബാദിലെ പിച്ചിനെ കുറിച്ച് കൂടുതല്‍ അറിവുള്ളത് ഗില്ലിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഗില്ലിന്‍റെ ഹോം ഗ്രൗണ്ടാണിത്. ഈ ഗ്രൗണ്ടിനെ കുറിച്ച് നന്നായിട്ട് തന്നെ എല്ലാ കാര്യങ്ങളും അവന് അറിയാം. ഇവിടെ എങ്ങനെയാണ് റണ്‍സ് കണ്ടെത്തേണ്ടത് എന്ന ധാരണയും ഗില്ലിനുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉറപ്പായും ഗില്ലും ഉണ്ടായിരിക്കണം. എംഎസ്കെ പ്രസാദ് പറഞ്ഞു.

Also Read : Shubman Gill Net Session ഒരു മണിക്കൂറോളം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം, കഠിനപ്രയത്നത്തില്‍ ശുഭ്‌മാന്‍ ഗില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.