ETV Bharat / sports

ധോണിക്ക് പിറന്നാളാശംസ; ഐസിസിയെ തിരുത്തി സം​ഗക്കാര

author img

By

Published : Jul 8, 2021, 6:59 AM IST

MS Dhoni  Kumar Sangakkara  ICC  MS Dhoni birthday  ഐസിസി  കുമാര്‍ സംഗക്കാര  എംഎസ് ധോണി
ധോണിക്ക് പിറന്നാളാശംസ; ഐസിസിയെ തിരുത്തി സം​ഗക്കാര

കിഴക്കിലെ ഏറ്റവും വേ​ഗതയേറിയ കരങ്ങളെന്നും, ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച കീപ്പർമാരില്‍ ഒരാളെന്നുമായിരുന്നു വീഡിയോയൊടൊപ്പം ഐസിസി കുറിച്ചത്.

ദുബായ്: കഴിഞ്ഞ ദിവസമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി തന്‍റെ 40ാം പിറന്നാള്‍ ആഘോഷിച്ചത്. ക്രിക്കറ്റ് ലോകത്തിന് പുറമെ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ബിസിസിഐക്ക് പുറമെ ഐസിസിയും താരത്തിന് ആശംസകളുമായെത്തി. വ്യത്യസ്തമായ മൂന്ന് ട്വീറ്റുകളിലൂടെയായിരുന്നു താരത്തിന്‍റെ പിറന്നാള്‍ ഐസിസി ആഘോഷിച്ചത്.

ഇതിലൊരു ട്വീറ്റിനാണ് ശ്രീലങ്കയുടെ മുന്‍ നായകനും ധോണിയുടെ സമകാലികനുമായിരുന്ന കുമാര്‍ സംഗക്കാര തിരുത്തുമായി രംഗത്തെത്തിയത്. വിക്കറ്റിന് പിന്നിലെ ധോണിയുടെ മിന്നല്‍ വേഗം കാണിക്കുന്ന വീഡിയോ ആയിരുന്നു ഇത്. കിഴക്കിലെ ഏറ്റവും വേ​ഗതയേറിയ കരങ്ങളെന്നും, ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച കീപ്പർമാരില്‍ ഒരാളെന്നുമായിരുന്നു വീഡിയോയൊടൊപ്പം ഐസിസി കുറിച്ചത്.

  • Quickest hands in the world during his time not just the East

    — Kumar Sangakkara (@KumarSanga2) July 7, 2021 " class="align-text-top noRightClick twitterSection" data=" ">

ആരാധകര്‍ ഏറ്റെടുത്ത ഈ ട്വീറ്റിനാണ് സംഗക്കാര തിരുത്തുമായി രംഗത്തെത്തിയത്. കിഴക്കിലെ ഏറ്റവും വേ​ഗതയേറിയ കരങ്ങൾ എന്ന ഐസിസിയുടെ വിശേഷണത്തിലാണ് സംഗക്കാര എതിരഭിപ്രായം പ്രകടിപ്പിച്ചത്. കിഴക്കിൽ മാത്രമല്ല, മറിച്ച് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വേ​ഗതയേറിയ കരങ്ങളായിരുന്നു ധോണിയുടേത് എന്നാണ് താരം വ്യക്തമാക്കിയത്.

also read: പ്രിയപ്പെട്ട ധോണി.. പിറന്നതിന് നന്ദി; 40ാം ജന്മദിനമാഘോഷിച്ച് 'ക്യാപ്റ്റന്‍ കൂള്‍'

അതേസമയം അന്താരാഷ്ട്ര മത്സരങ്ങളില്‍ 195 സ്റ്റംപിങ്ങുകളും ഐപിഎല്ലില്‍ 217 സ്റ്റംപിങ്ങുകളും താരത്തിന്‍റെ പേരിലുണ്ട്. ഇന്ത്യയ്ക്കായി രണ്ട് ലോക കിരീടങ്ങളുള്‍പ്പെടെ ഐസിസിയുടെ മൂന്ന് പ്രധാന ട്രോഫികളും നേടിത്തന്ന നായകനാണ് ധോണി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.