ETV Bharat / sports

'സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ല' ; ഗാർഹിക പീഡനക്കേസിൽ മുഹമ്മദ് ഷമിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുന്‍ ഭാര്യ

author img

By

Published : May 3, 2023, 12:32 PM IST

മുഹമ്മദ് ഷമിക്കെതിരായ ഗാർഹിക പീഡനക്കേസ് കഴിഞ്ഞ നാല് വർഷമായി യാതൊരുവിധ കാരണങ്ങളൊന്നുമില്ലാതെ സ്‌റ്റേ ചെയ്‌തിരിക്കുന്നു എന്നാരോപിച്ചാണ് മുൻഭാര്യ ഹസിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

Shami jahan  മുഹമ്മദ് ഷമി  ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി  Indian pacer Shami  ഹസിൻ ജഹാൻ  criminal case against muhmmed shami  Hasin jahan in supreme court  മുഹമ്മദ് ഷമിക്കെതിരായ ക്രിമിനൽ കേസ്
ഗാർഹിക പീഡനക്കേസിൽ മുഹമ്മദ് ഷമിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുന്‍ ഭാര്യ ഹസിന്‍ ജഹാൻ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ ക്രിമിനൽ കേസ് കഴിഞ്ഞ നാല് വർഷമായി ന്യായമായ കാരണങ്ങളൊന്നുമില്ലാതെ സ്‌റ്റേ ചെയ്‌തിരിക്കുന്നു എന്നാരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച് മുൻഭാര്യ ഹസിൻ ജഹാൻ. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമുള്ള വിദേശ പര്യടനങ്ങളിൽ പോലും ഷമി നിയമവിരുദ്ധമായി വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നത് തുടരുകയാണെന്ന് ജഹാൻ ആരോപിച്ചു. ഗാർഹിക പീഡനത്തിനും വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെട്ടതിനും ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജഹാൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഷമിക്കെതിരെ സെഷൻസ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് സ്‌റ്റേ ചെയ്‌ത കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ ഇളവ് തേടിയാണ് ചൊവ്വാഴ്‌ച സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയതിനെതിരെ ജഹാൻ നൽകിയ ഹർജി 2023 മാർച്ച് 28ന് ഹൈക്കോടതി തള്ളിയിരുന്നു. 2018ലാണ് മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനവും വിവാഹേതര ബന്ധങ്ങളും ആരോപിച്ച് ഹസിൻ ജഹാൻ ആദ്യമായി പൊലീസിൽ പരാതി നൽകുന്നത്. ജഹാൻ ആരോപിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്ന് ഷമിയും വ്യക്തമാക്കിയിരുന്നു.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഷമിയേയും സഹോദരൻ ഹസിബ് അഹമ്മദിനെയും 2019 ൽ കൊൽക്കത്ത പൊലീസിന്‍റെ വനിത പരാതി സെൽ ചോദ്യം ചെയ്യുകയും അലിപൂർ കോടതി ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്‌തു. ഷമിയുടെ ഹർജി പരിഗണിച്ച സെഷൻസ് കോടതി അറസ്റ്റ് വാറണ്ടും ക്രിമിനൽ വിചാരണയുടെ മുഴുവൻ നടപടികളും സ്റ്റേ ചെയ്‌തു.

'ക്രിമിനൽ വിചാരണ സ്റ്റേ ചെയ്യാൻ പോലും ഷമി പണം നൽകിയില്ല, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ഏക പരാതി' എന്നിട്ടും ഷമിക്കെതിരായ നടപടി കൊൽക്കത്ത കോടതി സ്റ്റേ ചെയ്‌തുവെന്നും ജഹാൻ ഹർജിയിൽ ആരോപിക്കുന്നു. ഉത്തരവ് റദ്ദാക്കിയത് നിയമപരമായി തെറ്റാണെന്നും വേഗത്തിലുള്ള വിചാരണയ്ക്കുള്ള തന്‍റെ അവകാശത്തിന്‍റെ നഗ്നമായ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു. നിയമപ്രകാരം സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നും അവർ ഉന്നയിച്ചു.

സെഷൻസ് കോടതി തെറ്റായതും പക്ഷപാതപരവുമായ രീതിയിലാണ് പ്രവർത്തിച്ചതെന്നും അത് തന്‍റെ അവകാശങ്ങളെയും താത്‌പര്യങ്ങളെയും ഗുരുതരമായി ബാധിച്ചു. ആരോപണ വിധേയനായ ഒരാൾക്ക് അനുകൂലമായി കേസ് നിയമപരമായി മോശമാണെന്ന് മാത്രമല്ല സ്വാഭാവിക നീതിയുടെ തത്വത്തിന് എതിരാണെന്നും അവർ ഹർജിയിൽ ഉന്നയിച്ചു.

2023 ജനുവരിയിൽ ഷമി വേർപിരിഞ്ഞ ഭാര്യ ഹസിൻ ജഹാന് പ്രതിമാസം 50,000 രൂപ ജീവനാംശം നൽകാൻ കൊൽക്കത്ത കോടതി ഉത്തരവിട്ടിരുന്നു. നാല് വര്‍ഷം മുമ്പ് വിവാഹമോചന കേസ് നല്‍കിയപ്പോള്‍ പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശമായി ലഭിക്കണമെന്നാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടിരുന്നത്. വ്യക്തിഗത ചെലവുകൾക്കായി ഏഴ് ലക്ഷം രൂപയും മകളുടെ പരിപാലനത്തിനായി മൂന്ന് ലക്ഷം രൂപയും ഉള്‍പ്പെടെയായിരുന്നു ഇത്രയും തുക ആവശ്യപ്പെട്ടിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.