ETV Bharat / sports

'തീരുന്നില്ല വേദന' ; ലോകകപ്പ് കഴിഞ്ഞ് നാല് ദിവസം, തോല്‍വിയില്‍ ആദ്യ പ്രതികരണവുമായി കെ എല്‍ രാഹുല്‍

author img

By ETV Bharat Kerala Team

Published : Nov 23, 2023, 2:46 PM IST

KL Rahul's Reaction On Cricket World Cup Loss : ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയില്‍ പ്രതികരണവുമായി കെ എല്‍ രാഹുല്‍.

KL Rahul  KL Rahul Reaction On Cricket World Cup Loss  KL Rahul X Post On Cricket World Cup 2023 Final  India vs Australia World Cup Final  KL Rahul Stats In Cricket World Cup 2023  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍  കെ എല്‍ രാഹുല്‍  കെ എല്‍ രാഹുല്‍ ലോകകപ്പ് തോല്‍വി  കെ എല്‍ രാഹുല്‍ പ്രതികരണം
KL Rahul Reaction On Cricket World Cup Loss

ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരായ തോല്‍വി തന്നെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ (KL Rahul's First Reaction On Cricket World Cup Loss). ലോകകപ്പ് കലാശപ്പോരാട്ടം കഴിഞ്ഞ് നാല് ദിവസത്തിനിപ്പുറമാണ് കെ എല്‍ രാഹുലിന്‍റെ പ്രതികരണം. നവംബര്‍ 19ന് അഹമ്മദാബാദില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത് (India vs Australia Cricket World Cup 2023 Final).

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് കെഎല്‍ രാഹുലിന്‍റെ പ്രതികരണം. ലോകകപ്പ് ഫൈനലിലെ ചിത്രങ്ങളും രാഹുല്‍ ഷെയര്‍ ചെയ്‌തിട്ടുണ്ട്. ലോകകപ്പില്‍ ഫൈനല്‍ വരെ മികച്ച പോരാട്ടം കാഴ്‌ചവയ്‌ക്കാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. തുടര്‍ച്ചയായി 10 ജയങ്ങള്‍ നേടിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാല്‍, ഫൈനലില്‍ ടീമിന് കാലിടറുകയായിരുന്നു.

ഫൈനല്‍ വരെയുള്ള ടീം ഇന്ത്യയുടെ അപരാജിത കുതിപ്പില്‍ മധ്യനിരയില്‍ നിര്‍ണായക പ്രകടനങ്ങള്‍ നടത്തിയ താരമാണ് കെഎല്‍ രാഹുല്‍. ലോകകപ്പില്‍ 11 മത്സരങ്ങളിലും ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ച രാഹുല്‍ 10 ഇന്നിങ്‌സില്‍ നിന്നും 75.33 ശരാശരിയില്‍ 452 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും രാഹുല്‍ ഈ ലോകകപ്പില്‍ അടിച്ചെടുത്തു (KL Rahul Stats In Cricket World Cup 2023).

ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലും അഹമ്മദാബാദില്‍ നടന്ന ഫൈനല്‍ പോരാട്ടത്തിലും ഇന്ത്യയുടെ ടോപ്‌ സ്കോറര്‍ ആയതും കെഎല്‍ രാഹുലാണ്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഈ സമയം വിരാട് കോലിയെ കൂട്ടുപിടിച്ച് ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ രാഹുലിന് സാധിച്ചിരുന്നു.

Also Read : 'ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല'; പ്രധാനമന്ത്രിക്കൊപ്പമുളള ഹൃദയസ്‌പര്‍ശിയായ ചിത്രവുമായി മുഹമ്മദ് ഷമി

ലോകകപ്പിന്‍റെ ഫൈനലിലും സമാനമായ രീതിയിലൊരു ഇന്നിങ്സായിരുന്നു രാഹുല്‍ കളിച്ചത്. ഇന്ത്യ 81-3 എന്ന നിലയിലേക്ക് വീണപ്പോള്‍ ക്രീസിലെത്തിയ രാഹുല്‍ കോലിയുമായി ചേര്‍ന്ന് 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മത്സരത്തില്‍ ഇന്ത്യയുടെ സ്കോര്‍ 203ല്‍ നില്‍ക്കെയായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 107 പന്തില്‍ 66 റണ്‍സുമായി പുറത്തായത് (KL Rahul's Score In Cricket World Cup Final).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.