ETV Bharat / sports

'കിരീടം നേടുക എന്നത് മാത്രമല്ല, കളിച്ച രീതിയും ഏറെ പ്രധാനപ്പെട്ടതാണ്'; ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് കപില്‍ ദേവ്

author img

By ETV Bharat Kerala Team

Published : Nov 24, 2023, 7:51 PM IST

Kapil Dev On India Performance  Kapil Dev On India Performance In World Cup 2023  Cricket World Cup 2023  Kapil Dev  India vs Australia final in Cricket World Cup 2023  ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് കപില്‍ ദേവ്  ഏകദിന ലോകകപ്പ് 2023 ഇന്ത്യന്‍ ടീം പ്രകടനം  ഏകദിന ലോകകപ്പ് 2023  കപില്‍ ദേവ്  ഇന്ത്യ vs ഓസ്‌ട്രേലിയ
Kapil Dev On India Performance In Cricket World Cup 2023

Kapil Dev On India Performance In Cricket World Cup 2023: ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം നടത്തിയ പ്രകടനം ഏറെ മികച്ചതായിരുന്നുവെന്ന് മുന്‍ നായകന്‍ കപില്‍ ദേവ്.

മുംബൈ: ഏകദിന ലോകകപ്പിന്‍റെ ഫൈനലിലെ (Cricket World Cup 2023) തോല്‍വിയുടെ നിരാശ ഇന്ത്യന്‍ താരങ്ങളുടേയും ആരാധകരുടേയും മനസില്‍ ഇപ്പോഴും കുറഞ്ഞിട്ടില്ല. അപരാജിത കുതിപ്പ് നടത്തിയ നീലപ്പടയ്‌ക്ക് കലാശപ്പോരില്‍ മാത്രമാണ് അടി തെറ്റിയത്. ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ്. കിരീടം നേടുക എന്നതിനേക്കാള്‍ കളിച്ച രീതിയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നാണ് കപില്‍ ദേവ് പറയുന്നത് (Kapil Dev On India Performance In Cricket World Cup 2023).

ഇന്ത്യയ്‌ക്ക് ആദ്യ ഏകദിന ലോകകപ്പ് നേടിത്തന്ന കപിലിന്‍റെ വാക്കുകള്‍ ഇങ്ങിനെ... " ഏകദിന ലോകകപ്പ് നേടാന്‍ ഇത്തവണ ഇന്ത്യന്‍ ടീമിന് കഴിഞ്ഞില്ല. പക്ഷെ, ടൂര്‍ണമെന്‍റിലുടനീളം അവര്‍ മികച്ച രീതിയിലാണ് കളിച്ചത്. കിരീടങ്ങള്‍ നേടുന്നതാണ് എല്ലാത്തിലും വലുതെന്നാണ് ആളുകളുടെ മനസിലെന്ന് എനിക്കറിയാം.

പക്ഷെ, കളിക്കുന്ന രീതിയും വളരെ പ്രധാനപ്പെട്ടതാണ്. മറ്റുള്ള ടീമുകളും ഇവിടെ കളിക്കാനാണെത്തുന്നത്. ഫൈനലില്‍ മറ്റൊരു ടീം നന്നായി കളിച്ചു. അതിനെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്.

ALSO READ: 'അച്ഛന്‍ വീണ്ടും ചിരിക്കും...' സമൂഹമാധ്യമങ്ങളില്‍ തരംഗമായി രോഹിത് ശര്‍മയുടെ മകള്‍ സമൈറയുടെ വീഡിയോ

ഇന്ത്യ നന്നായി കളിച്ചിട്ടും അവർക്ക് ട്രോഫി നേടാനാകാത്തതിൽ എനിക്ക് കടുത്ത നിരാശയുമുണ്ട്. പക്ഷേ, അതിനെ കാര്യമാക്കേണ്ടതില്ല. കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച് അടുത്ത തവണ ഇതിലും മികച്ച പ്രകടനം നടത്താന്‍ ടീമിന് കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്" ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ സംസാരിക്കവെ 64-കാരനായ കപില്‍ ദേവ് (Kapil Dev) പറഞ്ഞു.

ALSO READ: ചരിത്രം പിറക്കുന്നു; ഇന്ത്യ എ ടീമിനെ നയിക്കാന്‍ മിന്നു മണി

അതേസമയം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയ ആയിരുന്നു ഇന്ത്യയെ തോല്‍പ്പിച്ചത് (India vs Australia final in Cricket World Cup 2023). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. കെഎല്‍ രാഹുല്‍ (107 പന്തില്‍ 66 റണ്‍സ്), വിരാട് കോലി (63 പന്തുകളില്‍ 54 റണ്‍സ്), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31 പന്തില്‍ 47 റണ്‍സ്) എന്നിവരായിരുന്നു ടീം ടോട്ടലിലേക്ക് പ്രധാന സംഭാവന നല്‍കിയത്.

ALSO READ: 'അതു ധോണി, പക്ഷെ പലരും കരുതുന്നത് സെവാഗാണെന്നാണ്', പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയെക്കുറിച്ച് ഗൗതം ഗംഭീര്‍

മറുപടിക്ക് ഇറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. സെഞ്ചുറിയുമായി ട്രാവിസ് ഹെഡ് (120 പന്തില്‍ 137) ചുക്കാന്‍ പിടിച്ചപ്പോള്‍ മാര്‍നസ് ലബുഷെയ്‌ന്‍റെ (110 പന്തില്‍ 58*) പിന്തുണയും ഓസീസിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. ഏകദിന ലോകകപ്പില്‍ ഇതു ആറാം തവണയാണ് ഓസ്‌ട്രേലിയ ചാമ്പ്യന്മാരാവുന്നത്.

ALSO READ: 'അടുത്ത് വന്ന് സംസാരിക്കുന്ന ആദ്യത്തേയോ രണ്ടാമത്തേയോ വ്യക്തി'; രോഹിത്തിന്‍റെ പിന്തുണയെക്കുറിച്ച് സഞ്‌ജു സാംസണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.