ETV Bharat / sports

ODI WC 2023| 'ആദ്യം ഇന്ത്യന്‍ ടീം ഇവിടേക്ക് വരട്ടെ, എന്നിട്ട് തീരുമാനിക്കാം ലോകകപ്പിന് പോകുന്ന കാര്യം': ജാവേദ് മിയാന്‍ദാദ്

ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പങ്കെടുക്കരുതെന്ന് മുന്‍ താരം ജാവേദ് മിയാന്‍ദാദ്.

ODI WC 2023  WC 2023  javed miandad  odi wc  icc odi wc 2023  pakistan cricket board  javed miandad on odi wc  ODI World Cup  BCCI  ജാവേദ് മിയാന്‍ദാദ്  ഏകദിന ലോകകപ്പ്  ഐസിസി ഏകദിന ലോകകപ്പ്  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം
ODI WC 2023
author img

By

Published : Jun 19, 2023, 12:02 PM IST

Updated : Jun 19, 2023, 12:50 PM IST

കറാച്ചി: ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ (ODI World Cup) പാകിസ്ഥാന്‍ (Pakistan) ടീം പങ്കെടുക്കരുതെന്ന് പാക് മുന്‍താരം ജാവേദ് മിയാന്‍ദാദ് (Javed Miandad). ബിസിസിഐ (BCCI) ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ സമ്മതിക്കുന്നത് വരെ, ലോകകപ്പ് ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ക്കായി പാക് ടീം ഇന്ത്യയിലേക്കും പോകരുതെന്ന് അദ്ദേഹം പറഞ്ഞു. ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍റെ പങ്കാളിത്തത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് മിയാന്‍ദാദിന്‍റെ പ്രതികരണം.

'2012, 2016 വര്‍ഷങ്ങളില്‍ പാകിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി. ഇക്കാര്യത്തില്‍ ഞാന്‍ ആണ് തീരുമാനമെടുക്കുന്നതെങ്കില്‍ ലോകകപ്പ് ഉള്‍പ്പടെയുള്ള ഒരു മത്സരത്തിനായും പാകിസ്ഥാന്‍ ടീമുമായും ഇന്ത്യയിലേക്ക് പോകില്ല. ഞങ്ങള്‍ ഇന്ത്യയെ ഇവിടെ കളിപ്പിക്കാന്‍ എപ്പോഴും ഒരുക്കമാണ്. പക്ഷെ, അവര്‍ അതിനോട് അനുകൂലമായ നിലപാടല്ല പലപ്പോഴും സ്വീകരിക്കുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റും ബൃഹത്തായതാണ്. ഞങ്ങള്‍ക്കും ഒരുപാട് മികച്ച താരങ്ങളുണ്ട്. എപ്പോഴും മികവുറ്റ താരങ്ങളെ ഞങ്ങള്‍ വാര്‍ത്തെടുക്കുന്നു. ഇന്ത്യയിലേക്ക് ഞങ്ങള്‍ പോയാലും ഇല്ലെങ്കിലും അത് ടീമില്‍ വലിയ മാറ്റമുണ്ടാക്കുന്ന കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല' - ജാവേദ് മിയാന്‍ദാദ് പറഞ്ഞു.

ഒരു കായിക വിനോദത്തെ രാഷ്‌ട്രീയമായി ഒരിക്കലും കൂട്ടിക്കുഴയ്‌ക്കരുതെന്നും മിയാന്‍ദാദ് അഭിപ്രായപ്പെട്ടു. 'ഒരാൾക്ക് അയൽക്കാരെ തെരഞ്ഞെടുക്കാൻ കഴിയില്ല എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. അതുകൊണ്ട് തന്നെ പരസ്‌പരം സഹകരിച്ച് ജീവിക്കുന്നതാണ് നല്ലത്. ക്രിക്കറ്റ് ഒരു കായിക വിനോദമാണ്. അത്, രാജ്യങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകളും പരാതികളും ഇല്ലാതാക്കുന്നതാണ് എന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്' മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു.

48 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ വച്ച് മുഴുവന്‍ മത്സരങ്ങളും നടക്കുന്ന ആദ്യത്തെ ലോകകപ്പ് ആണിത്. ഈ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി 10 ടീമുകളാണ് ഇന്ത്യയിലേക്ക് എത്തുക.

ഈ വര്‍ഷം ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ ഇതുവരെയും ഒരു വ്യക്തതയും വന്നിട്ടില്ല. ഏഷ്യ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് എത്തില്ല എന്ന് അറിയിച്ചതിന് പിന്നാലെയാണ് പാക് ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് പങ്കാളിത്തം തുലാസിലായത്. എന്നാല്‍, ഏഷ്യ കപ്പ് ടൂര്‍ണമെന്‍റിലെ നാല് മത്സരങ്ങളെങ്കിലും പാകിസ്ഥാനില്‍ നടത്തിയാല്‍ തങ്ങള്‍ യാതൊരു വ്യവസ്ഥയും കൂടാതെ തന്നെ ലോകകപ്പില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് എത്തുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി നജാം സേതി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യപ്രകാരം ഏഷ്യ കപ്പ് മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അനുമതി നല്‍കി. ഈ സാഹചര്യത്തില്‍ മത്സരക്രമവും അധികൃതര്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍, അടുത്തിടെ മാധ്യമങ്ങളെ കണ്ട പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി ലോകകപ്പില്‍ പങ്കെടുക്കാനെത്താന്‍ തങ്ങള്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

More Read : ODI WC 2023 | 'ലോകകപ്പ് കളിക്കാന്‍ ഞങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ അനുമതി വേണം'; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍

Last Updated : Jun 19, 2023, 12:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.