ETV Bharat / sports

Jasprit Bumrah Sanjana Ganesan Welcome First Child : 'കുടുംബം വളർന്നു' ; ആദ്യ കുഞ്ഞിന്‍റെ ജനനം അറിയിച്ച് ജസ്പ്രീത് ബുംറയും സഞ്ജനയും

author img

By ETV Bharat Kerala Team

Published : Sep 4, 2023, 1:39 PM IST

Jasprit Bumrah's son Angad Jasprit Bumrah : തന്‍റെ കുഞ്ഞിന് അങ്കദ് എന്ന് പേരിട്ടതായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ

India vs Pakistan  Jasprit Bumrah Sanjana Ganesan welcome first child  Jasprit Bumrah  Sanjana Ganesan  Angad Jasprit Bumrah  അങ്കദ് ജസ്പ്രീത് ബുംറ  ജസ്പ്രീത് ബുംറ  സഞ്ജന ഗണേശന്‍  ജസ്പ്രീത് ബുംറ ഇന്‍സ്റ്റഗ്രാം  Asia Cup 2023  India vs Pakistan  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍  Jasprit Bumrah son Angad Jasprit Bumrah
Jasprit Bumrah Sanjana Ganesan welcome first child

മുംബൈ : തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേറ്റ് ഇന്ത്യയുടെ സ്റ്റാര്‍ പേസർ ജസ്പ്രീത് ബുംറയും ഭാര്യ സഞ്ജന ഗണേശനും. തങ്ങള്‍ക്ക് ആൺകുഞ്ഞ് പിറന്ന സന്തോഷം ബുംറ ആരാധകരോട് പങ്കുവച്ചിട്ടുണ്ട് (Jasprit Bumrah Sanjana Ganesan welcome first child). കുഞ്ഞിന് അങ്കദ് ജസ്പ്രീത് ബുംറ (Angad Jasprit Bumrah) എന്ന് പേരിട്ടതായും ഇന്‍സ്റ്റഗ്രാമിലൂടെ താരം ആരാധകരെ അറിയിച്ചു.

"ഞങ്ങളുടെ ചെറിയ കുടുംബം വളർന്നു, ഞങ്ങളുടെ ഹൃദയങ്ങൾ സങ്കൽപ്പിക്കാൻ കഴിയാത്തതിലും നിറഞ്ഞിരിക്കുന്നു!. ഇന്ന് രാവിലെ ഞങ്ങൾ അങ്കദ് ജസ്പ്രീത് ബുംറയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു. ഞങ്ങളുടെ സന്തോഷം വാക്കുകളാല്‍ വിവരിക്കാന്‍ കഴിയാത്തതാണ്. ജീവിതത്തിലെ പുതിയ അധ്യായം ഇവിടെ തുടങ്ങുന്നു"- ജസ്‌പ്രീത് ബുംറ ഇൻസ്റ്റഗ്രാമില്‍ (Jasprit Bumrah Instagram) കുറിച്ചു.

ജസ്പ്രീത് ബുംറ (Jasprit Bumrah) -സഞ്ജന ഗണേശന്‍ (Sanjana Ganesan) ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് നിരവധി ആരാധകര്‍ രംഗത്ത് എത്തുന്നുണ്ട്. 2021 മാര്‍ച്ച് 15-നായിരുന്നു ബുംറയും ടിവി അവതാരകയും മോഡലുമായ സഞ്ജന ഗണേശനും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗോവയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.

വിവാഹ വിവരം സോഷ്യല്‍ മീഡിയയിലൂടെ 29-കാരനായ താരം തന്നെയാണ് ആരാധകരെ അറിയിച്ചിരുന്നത്. അതേസമയം ഏഷ്യ കപ്പ് (Asia Cup 2023) ടൂര്‍ണമെന്‍റിനായി ശ്രീലങ്കയിലായിരുന്ന ജസ്‌പ്രീത് ബുംറ ഭാര്യയുടെ പ്രസവം പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇതോടെ നേപ്പാളിനെതിരായ മത്സരം താരത്തിന് നഷ്‌ടമാവും. എന്നാല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കും മുമ്പ് ബുംറ ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

ALSO READ: Aditi Hundia on Ishan Kishan batting against Pakistan : 'സ്വപ്‌ന തുല്യമായ ഇന്നിങ്‌സ്' ; ഇഷാനെ അഭിനന്ദിച്ച് അദിതി ഹുണ്ടിയ

ഇന്ത്യന്‍ പേസ് നിരയില്‍ പ്രധാനിയായ താരം വലിയ ഇടവേളയ്‌ക്ക് ശേഷമാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. മുതുകിനേറ്റ പരിക്ക് വലച്ചതിനാല്‍ ഒരു വര്‍ഷത്തോളമാണ് ബുംറയ്‌ക്ക് പുറത്തിരിക്കേണ്ടി വന്നത്. തുടര്‍ന്ന് അയർലൻഡിനെതിരെ അടുത്തിടെ അവസാനിച്ച ടി20 പരമ്പയിലൂടെയായിരുന്നു ബിസിസിഐ താരത്തെ തിരികെ എത്തിച്ചത്.

ALSO READ: Gautam Gambhir On India Pakistan Players Friendship 'സൗഹൃദം കളത്തിന് പുറത്ത് മാത്രം, പ്രതിനിധീകരിക്കുന്നത് രാജ്യത്തെ'; ഇന്ത്യന്‍ താരങ്ങളോട് ഗംഭീര്‍

ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരം മഴയെടുത്തതിനാല്‍ താരത്തിന് പന്തെറിയാന്‍ കഴിഞ്ഞിരുന്നില്ല (India vs Pakistan). ഏകദിന ലോകകപ്പ് കൂടി അടുത്തിരിക്കെ ബുംറയുടെ പ്രകടനം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്. അതേസമയം ഇന്ന് നേപ്പാളിനെതിരെ വിജയിച്ചാല്‍ ഇന്ത്യയ്‌ക്ക് സൂപ്പര്‍ ഫോറിലേക്ക് കടക്കാം. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ച പാകിസ്ഥാന്‍ ഇതിനകം തന്നെ സൂപ്പര്‍ ഫോര്‍ ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.