ETV Bharat / sports

Irfan Pathan Supports KL Rahul Ahead Of Ishan Kishan : പാകിസ്ഥാനെതിരെ ഇഷാനോ രാഹുലോ ; അഭിപ്രായം പറഞ്ഞ് ഇര്‍ഫാന്‍ പഠാന്‍

author img

By ETV Bharat Kerala Team

Published : Sep 10, 2023, 1:26 PM IST

India vs Pakistan KL Rahul Ishan Kishan ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആരെയാവും കളിപ്പിക്കുകയെന്ന കാര്യത്തില്‍ തന്‍റെ അഭിപ്രായം പറഞ്ഞ് ഇര്‍ഫാന്‍ പഠാന്‍

Asia Cup 2023  Irfan Pathan supports KL Rahul  Irfan Pathan  KL Rahul  India vs Pakistan  Asia Cup 2023  ഏഷ്യ കപ്പ് 2023  ഇഷാന്‍ കിഷന്‍  കെഎല്‍ രാഹുല്‍  ഇര്‍ഫാന്‍ പഠാന്‍  ഇന്ത്യ vs പാകിസ്ഥാന്‍
Irfan Pathan supports KL Rahul ahead of Ishan Kishan

കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കളിക്കാതിരുന്ന കെഎല്‍ രാഹുല്‍ (KL Rahul) ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനായിരുന്നു ഇതേവരെയുള്ള മത്സരങ്ങളില്‍ കളിച്ചത്. തനിക്ക് ലഭിച്ച അവസരത്തില്‍ ബാറ്റുകൊണ്ട് മിന്നും പ്രകടനം നടത്താന്‍ ഇഷാന്‍ കിഷന് (Ishan Kishan) കഴിഞ്ഞിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ പ്രതിരോധത്തിലായ സമയത്ത് അര്‍ധ സെഞ്ചുറി പ്രകടനം നടത്തിയ താരം ടീമിനെ മാന്യമായ നിലയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായിരുന്നു.

ഏകദിനത്തില്‍ ഇഷാന്‍ നേടുന്ന തുടര്‍ച്ചയായ നാലാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. ഇതോടെ രാഹുലിന്‍റെ മടങ്ങി വരവില്‍ താരത്തെ ടീമിന് പുറത്തിരുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഏറെ സജീവമാണ്. ഇപ്പോഴിതാ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടാനിരിക്കെ (India vs Pakistan) വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ (Irfan Pathan).

ഇഷാനെ പുറത്തിരുത്തി രാഹുലിനെ തന്നെയാവും താന്‍ കളിപ്പിക്കുകയെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത് (Irfan Pathan supports KL Rahul ahead of Ishan Kishan In Indian playing XI against Pakistan). "പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുപ്പ് വിദഗ്‌ധരും ആരാധകരും സങ്കീർണമാക്കുകയാണ്. ആരെ കളിപ്പിക്കുമെന്ന കാര്യത്തില്‍ മാനേജ്‌മെന്‍റിന് വളരെ വ്യക്തമായ ധാരണയുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.

ALSO READ: Team India playing XI mohammed-shami| സിറാജും ശാർദുലും ഇല്ലെങ്കിലും കുഴപ്പമില്ല, ഷമിയില്ലാതെ പാകിസ്ഥാന് എതിരെ ഇറങ്ങരുതെന്ന് ഹർഭജൻ

ഈ ചോദ്യം എന്നോടാണെങ്കില്‍, തീര്‍ച്ചയായും ഞാന്‍ കെഎല്‍ രാഹുലിനെ തിരഞ്ഞെടുക്കും. പക്ഷേ ടീം മാനേജ്‌മെന്‍റിന് വ്യത്യസ്തമായി ചിന്തിക്കാനാകും. എല്ലാ കളിക്കാരും പരിശീലനത്തിന് ഇറങ്ങുന്നുണ്ട്. ഞാന്‍ ഇഷാന്‍ കിഷനാണെങ്കില്‍, ഒരു പരിശീലന സെഷനും നഷ്‌ടപ്പെടുത്താൻ ആഗ്രഹിക്കില്ല. കാരണം എന്‍റെ ഫോം നിലനിർത്താൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുക" - ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

ALSO READ: Harbhajan Singh Advice To Indian Cricket Team പാക് പേസര്‍മാരെ അടിച്ച് നിലംപരിശാക്കാം, ഷഹീന് അതിന് കഴിയുന്നില്ലെന്ന് ഉറപ്പുവരുത്തണം; തന്ത്രമോതി ഹര്‍ഭജന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ കഴിഞ്ഞ മേയില്‍ കെഎല്‍ രാഹുലിന്‍റെ കാല്‍ മുട്ടിന് പരിക്കേറ്റിരുന്നു. ഇതിന് ലണ്ടനില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തി ഫിറ്റ്‌നസ് വീണ്ടെടുത്താണ് നിലവില്‍ 31-കാരനായ താരം ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഏകദിന ലോകകപ്പ് അടുത്തിരിക്കെ രാഹുലിന് കഴിയുന്നത്ര മത്സര പരിചയം ആവശ്യമാണെന്നും ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: Asia Cup Super 4 India vs Pakistan Preview : കൊളംബോയില്‍ റണ്‍മഴയോ പെരുമഴയോ..? ; സൂപ്പര്‍ ഫോറില്‍ ഇന്ത്യ - പാക് പോര് ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.