ETV Bharat / sports

സഞ്‌ജു ടീമില്‍, ഇന്ത്യന്‍ നിരയില്‍ മൂന്ന് മാറ്റങ്ങള്‍ ; അയര്‍ലന്‍ഡ് ആദ്യം ഫീല്‍ഡ് ചെയ്യും

author img

By

Published : Jun 28, 2022, 8:50 PM IST

ആദ്യ കളിയില്‍ ആധികാരിക വിജയം നേടിയ ഇന്ത്യ രണ്ട് ടി20 മത്സര പരമ്പരയില്‍ മുന്നിലാണ്

Ireland vs India 2nd T20I toss report  Ireland vs India  Ireland vs India 2nd T20I  ഇന്ത്യ vs അയര്‍ലന്‍ഡ്  ഇന്ത്യ vs അയര്‍ലന്‍ഡ് ടി20  sanju samson  സഞ്‌ജു സാംസണ്‍
സഞ്‌ജു ടീമില്‍, ഇന്ത്യന്‍ നിരയില്‍ മൂന്ന് മാറ്റങ്ങള്‍; അയര്‍ലന്‍ഡ് ആദ്യം ഫീല്‍ഡ് ചെയ്യും

ഡബ്ലിന്‍ : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യില്‍ അയര്‍ലന്‍ഡ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കുന്നത്.

ഋതുരാജ് ഗെയ്‌ഗ്‌വാദ്, ആവേശ്‌ ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ പുറത്തായപ്പോള്‍ സഞ്‌ജു സാംസണ്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്‌ എന്നിവര്‍ ടീമിലിടം നേടി. മറുവശത്ത് അയര്‍ലന്‍ഡ് നിരയില്‍ മാറ്റങ്ങളില്ല. ആദ്യ കളിയില്‍ ആധികാരിക വിജയം നേടിയ ഇന്ത്യ രണ്ട് ടി20 മത്സര പരമ്പരയില്‍ മുന്നിലാണ്. ഈ മത്സരത്തിലും ജയിക്കാനായാല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യ : സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ(സി), ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയ്, ഉമ്രാൻ മാലിക്

അയർലൻഡ് : പോൾ സ്റ്റെർലിങ്, ആൻഡ്രൂ ബാൽബിർണി (സി), ഗാരെത് ഡെലാനി, ഹാരി ടെക്ടർ, ലോർകൻ ടക്കർ, ജോർജ് ഡോക്രെൽ, മാർക് അഡയർ, ആൻഡി മക്ബ്രൈൻ, ക്രെയ്‌ഗ് യങ്, ജോഷ്വ ലിറ്റിൽ, കോനർ ഓൾഫെർട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.