ETV Bharat / sports

Ireland vs India 2nd T20I playing XI സഞ്‌ജുവിന് വീണ്ടും അവസരം; ടോസ് ഭാഗ്യം അയര്‍ലന്‍ഡിനൊപ്പം

author img

By

Published : Aug 20, 2023, 7:31 PM IST

Updated : Aug 20, 2023, 7:46 PM IST

IRE vs IND toss report രണ്ടാം ടി20യില്‍ ടോസ് നേടിയ അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ പോൾ സ്റ്റിർലിങ്‌ ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ അയച്ചു.

IRE vs IND toss report  IRE vs IND  Ireland vs India 2nd T20I playing XI  Ireland vs India  Jasprit Bumrah  Sanju Samson  Paul Stirling  അയര്‍ലന്‍ഡ് vs ഇന്ത്യ  സഞ്‌ജു സാംസണ്‍  ജസ്‌പ്രീത് ബുംറ  പോൾ സ്റ്റിർലിങ്‌
Ireland vs India 2nd T20I playing XI

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും (IRE vs IND toss report). ടോസ് നേടിയ അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ പോൾ സ്റ്റിർലിങ്‌ (Paul Stirling ) ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡബ്ലിനിലെ ദ വില്ലേജ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇരു ടീമുകളും കളിക്കുന്നത് (Ireland vs India 2nd T20I playing XI).

ടോസ് നേടിയാല്‍ ബാറ്റിങ് തന്നെ തെരഞ്ഞെടുത്തേനെയെന്ന് ഇന്ത്യന്‍ നായകന്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) പറഞ്ഞു. കാലാവസ്ഥ ഭേദപ്പെട്ടതായി തോന്നുന്നു. മികച്ച ടോട്ടല്‍ കണ്ടെത്താനാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും ബുംറ കൂട്ടിച്ചേര്‍ത്തു. ആദ്യ ടി20യില്‍ മഴയ നിയമ പ്രകാരം ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചിരുന്നു. ഇതോടെ ഇന്ന് വിജയം ആവര്‍ത്തിച്ചാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം. മറുവശത്ത് തിരിച്ചടിക്കാന്‍ ഉറച്ചാവും സന്ദര്‍ശകര്‍ ഇറങ്ങുക.

ഇന്ത്യ (പ്ലേയിങ് ഇലവൻ): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ, സഞ്ജു സാംസൺ (ഡബ്ല്യു), തിലക് വർമ, റിങ്കു സിങ്‌, വാഷിങ്‌ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്‌ണ, അർഷ്‌ദീപ് സിങ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ്.

അയർലൻഡ് (പ്ലേയിങ് ഇലവൻ): പോൾ സ്റ്റിർലിങ്‌ (സി), ആൻഡ്രൂ ബാൽബിർണി, ജോർജ്ജ് ഡോക്രെൽ, ലോർക്കൻ ടക്കർ (ഡബ്ല്യു), ഹാരി ടെക്‌ടർ, കർട്ടിസ് കാംഫർ, മാർക്ക് അഡയർ, ബാരി മക്കാർത്തി, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്.

മത്സരം കാണാന്‍: ഇന്ത്യ vs അയര്‍ലന്‍ഡ് രണ്ടാം ടി20 ടെലിവിഷനില്‍ സ്‌പോർട്‌സ്18 ചാനലിലൂടെയാണ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ജിയോസിനിമ (Jiocinema) ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലൂടെയും മത്സരം കാണാം.

സഞ്‌ജുവിന് മിന്നണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മോശം പ്രകടനം നടത്തിയ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണ് ഏറെ നിര്‍ണായകമായ പരമ്പരയാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 10.67 ശരാശരിയില്‍ 32 റൺസ് മാത്രമാണ് സഞ്‌ജുവിന് നേടാനായത്.

ഇതോടെ അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാത്ത താരമാണ് സഞ്‌ജുവെന്ന് വിവിധ കോണുകളില്‍ നിന്നും വമ്പന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കൂട്ടര്‍ക്ക് റണ്‍സിച്ച് മാത്രമേ സഞ്‌ജുവിന് മറുപടി നല്‍കാനാവൂ.

അതേസമയം ആദ്യ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അയര്‍ലന്‍ഡിനെ നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 139 റണ്‍സില്‍ ഇന്ത്യ പിടിച്ച് കെട്ടിയിരുന്നു. സന്ദര്‍ശകര്‍ക്കായി ജസ്‌പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, രവി ബിഷ്‌ണോയ്‌ എന്നിവര്‍ ഇരട്ട വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ അര്‍ഷ്‌ദീപ് സിങ് ഒരു വിക്കറ്റും നേടിയിരുന്നു. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 47 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയായിരുന്നു മഴ കളി ഇല്ലാതെയാക്കിയത്.

ALSO READ: ICC ODI World Cup 2023 Schedule ലോകകപ്പ് ഷെഡ്യൂളില്‍ വീണ്ടും മാറ്റം?; ആശങ്കയുമായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍

Last Updated : Aug 20, 2023, 7:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.