ETV Bharat / sports

IRE vs IND 3rd T20 probable XI സഞ്ജുവിനും ബുംറയ്‌ക്കും വിശ്രമം?; അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ നാളെ ഇറങ്ങും

author img

By ETV Bharat Kerala Team

Published : Aug 22, 2023, 7:53 PM IST

Where to watch India vs Ireland  India vs Ireland  Sanju Samson  Jasprit bumrah  Ruturaj Gaikwad  ഇന്ത്യ vs അയര്‍ലന്‍ഡ്  ജസ്‌പ്രീത് ബുംറ  സഞ്‌ജു സാംസണ്‍  റിതുരാജ് ഗെയ്‌ക്‌വാദ്  ജിതേഷ് ശര്‍മ  IRE vs IND 3rd T20 probable XI  IRE vs IND
IRE vs IND 3rd T20 probable XI

Where to watch India vs Ireland ഇന്ത്യ vs അയര്‍ലന്‍ഡ് മൂന്നാം ടി20 ടെലിവിഷനില്‍ സ്‌പോർട്‌സ്18 ചാനല്‍ വഴിയും ഓണ്‍ലൈനായി ജിയോസിനിമ ആപ്ലിക്കേഷനിലൂടെയും തത്സമയ സംപ്രേഷണം ചെയ്യും.

ഡബ്ലിന്‍: ടി20 പരമ്പരയില്‍ അയര്‍ലന്‍ഡിനെ വൈറ്റ് വാഷ്‌ ചെയ്യാന്‍ ഇന്ത്യ ഇറങ്ങുന്നു (Ireland vs India). മൂന്ന് മത്സര പരമ്പരയിലെ അവസാന ടി20 ഡബ്ലിനിലെ ദി വില്ലേജ്‌സ്‌ സ്റ്റേഡിയത്തില്‍ നാളെ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക.

കളിച്ച ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മഴയെടുത്ത ആദ്യ മത്സരത്തില്‍ രണ്ട് റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ടാം ടി20യില്‍ 33 റണ്‍സിന്‍റെ വിജയമാണ് തൂക്കിയിരുന്നത്. ഇതോടെ ടീമില്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ട് (IRE vs IND 3rd T20 probable XI).

ക്യാപ്റ്റന്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് (Jasprit bumrah) പുറമെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണും (Sanju Samson) വിശ്രമം അനുവദിച്ചേക്കാം. ജസ്‌പ്രീത് ബുംറ ഇറങ്ങാതിരുന്നാല്‍ വൈസ് ക്യാപ്റ്റന്‍ റിതുരാജ് ഗെയ്‌ക്‌വാദായിരിക്കും (Ruturaj Gaikwad) ടീമിനെ നയിക്കുക. രണ്ടാം ടി20യില്‍ അര്‍ധ സെഞ്ചുറി പ്രകടനം നടത്താന്‍ റിതുരാജിന് കഴിഞ്ഞിരുന്നു.

നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും റിതുരാജ് ഗെയ്‌ക്‌വാദാണ് ഇന്ത്യന്‍ ടീമിന്‍റെ നായകന്‍. ബുംറയ്‌ക്ക് പകരക്കാരനായി ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരില്‍ ഒരാള്‍ ടീമിലെത്തിയേക്കാം. സഞ്‌ജുവിന് വിശ്രമം അനുവദിച്ചാല്‍ ജിതേഷ് ശര്‍മയ്‌ക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കും.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി ഇടം നേടിയ താരം കൂടിയാണ് ജിതേഷ് ശര്‍മ. ആദ്യ ടി20യില്‍ നിരാശപ്പെടുത്തിയ സഞ്‌ജു സാംസണ്‍ രണ്ടാം ടി20യില്‍ മിന്നും പ്രകടനം നടത്തിയിരുന്നു. 26 പന്തുകളില്‍ 40 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ പുറത്തിരുത്തുകയാണെങ്കില്‍ ഷഹ്‌ബാസ് അഹമ്മദിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കും.

(where to watch india vs ireland) മത്സരം ലൈവായി കാണാന്‍ : ഇന്ത്യ vs അയര്‍ലന്‍ഡ് മൂന്നാം ടി20 ടെലിവിഷനില്‍ സ്‌പോർട്‌സ്18 ചാനല്‍ വഴിയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോസിനിമ (jiocinema) ആപ്ലിക്കേഷനിലും ലൈവ് സ്ട്രീമിങ്ങുണ്ട്.

ALSO READ: Sunil Gavaskar On Sanju Samson Omission : 'സഞ്‌ജു ടീമിലുണ്ടാകുമായിരുന്നു, പക്ഷേ അതിന് കഴിഞ്ഞില്ല'; കാരണം ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

ഇന്ത്യന്‍ സ്‌ക്വാഡ്: റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ജസ്‌പ്രീത് ബുംറ (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്‌ണ.

അയര്‍ലന്‍ഡ് സ്‌ക്വാഡ്: പോൾ സ്റ്റിർലിങ് (ക്യാപ്റ്റൻ), ആൻഡ്രൂ ബാൽബിർണി, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, ഫിയോൺ ഹാൻഡ്, മാർക്ക് അഡയർ, റോസ് അഡയർ, കർട്ടിസ് കാംഫർ, ജോഷ് ലിറ്റിൽ, ബാരി മക്കാർത്തി, ഹാരി ടെക്‌ടർ, ലോർക്കൻ ടക്കർ, തിയോ വാൻ വോർകോം, ബെൻ വൈറ്റ്, ക്രെയ്‌ഗ് യങ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.