ETV Bharat / sports

IPL 2023| 'ചെപ്പോക്കില്‍ ചെന്നൈയെ എറിഞ്ഞിടാന്‍ കഴിവുള്ളവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്', ധോണിപ്പടയ്‌ക്ക് മുന്നറിയിപ്പുമായി ഗില്‍

ഐപിഎല്‍ പതിനാറാം പതിപ്പില്‍ പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത് ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാരായ മുഹമ്മദ് ഷമിയും റാഷിദ് ഖാനുമാണ്. ഇരുവരും 24 വിക്കറ്റുകളാണ് ഇതുവരെ നേടിയത്.

IPL 2023  IPL  GT vs CSK  Gujart Titans  Chennai Super Kings  ipl qualifier  shubhman gill  ഐപിഎല്‍  ശുഭ്‌മാന്‍ ഗില്‍  റാഷിദ് ഖാന്‍  ഗുജറാത്ത് ടൈറ്റന്‍സ്  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐപിഎല്‍ ക്വാളിഫയര്‍
GILL
author img

By

Published : May 23, 2023, 12:42 PM IST

ചെന്നൈ: ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ ക്വാളിഫയറിനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ലീഗിലെ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഹാര്‍ദിക്കിന്‍റെയും സംഘത്തിന്‍റെയും വരവ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ജയം പിടിക്കാനായാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഐപിഎല്‍ കലാശപ്പോരാട്ടത്തിനിറങ്ങാം.

എന്നാല്‍, ചെപ്പോക്കില്‍ ധോണിപ്പടയെ മലര്‍ത്തിയടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്‌പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹോം ഗ്രൗണ്ടിലേത്. ഈ സീസണില്‍ ഇവിടെ നിന്നും നാല് ജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

കണക്കുകള്‍ ഇങ്ങനെയാണെങ്കിലും, ക്വാളിഫയറിന് ഇറങ്ങും മുന്‍പ് തന്നെ ചെന്നൈ തങ്ങളെ ഒന്ന് കരുതിയിരിക്കണം എന്ന മുന്നറിയിപ്പ് ഗുജറാത്ത് സ്റ്റാര്‍ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്‍ നല്‍കിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷമായിരുന്നു ഗില്ലിന്‍റെ പ്രതികരണം. ചെപ്പോക്കിലെ പിച്ചില്‍ ആതിഥേയര്‍ക്ക് മേല്‍ വെല്ലുവിളിയുയര്‍ത്താന്‍ കഴിവുള്ള ബൗളിങ് നിര തങ്ങള്‍ക്കുണ്ടെന്ന് ഗില്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ കളിക്കുക എന്നത് വളരെ ആവേശം നിറഞ്ഞ ഒരു കാര്യമാണ്. അവിടെ ചെപ്പോക്കിലെ വിക്കറ്റിലും മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിവുള്ള ബൗളര്‍മാര്‍ ഞങ്ങള്‍ക്കൊപ്പവും ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ചെപ്പോക്കില്‍ വിജയം നേടി തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ഐപിഎല്‍ ഫൈനലിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്', ശുഭ്‌മാന്‍ ഗില്‍ പറഞ്ഞു.

Also Read : IPL 2023 | ജയിക്കുന്നവര്‍ക്ക് 'ഫൈനല്‍ ടിക്കറ്റ്', ചെപ്പോക്കില്‍ തമ്മിലേറ്റുമുട്ടാന്‍ ധോണിയും ഹാര്‍ദികും; ഒന്നാം ക്വാളിഫയര്‍ ഇന്ന്

സീസണില്‍ തകര്‍പ്പന്‍ ബൗളിങ് നിരയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റേത്. നിലവിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള രണ്ട് താരങ്ങളും ഗുജറാത്തിന്‍റെ ബൗളര്‍മാരാണ്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനുമാണ് ഗുജറാത്തിന്‍റെ തുറുപ്പു ചീട്ടുകള്‍.

ഇരുവരും ഇതുവരെ 24 വിക്കറ്റ് വീതം നേടിയിട്ടുണ്ട്. ഇവരെ കൂടാതെ മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, യാഷ് ദയാല്‍ എന്നിവരും ഗുജറാത്തിനായി അവസരത്തിനൊത്ത് ഉയരുന്നുണ്ട്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും അവശ്യഘട്ടങ്ങളില്‍ പന്തെറിഞ്ഞ് ബൗളിങ് നിരയെ ശക്തിപ്പെടുത്തുന്നതും ഗുജറാത്തിന് കരുത്താണ്. ചെപ്പോക്കിലെ സ്‌പിന്‍ പിച്ചില്‍ റാഷിദ് ഖാനൊപ്പം നൂര്‍ അഹമ്മദിന്‍റെയും പ്രകടനം നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഇന്ന് നിര്‍ണായകമാണ്.

അതേസമയം, ഗുജറാത്തിന്‍റെ അവസാന രണ്ട് കളികളിലും സെഞ്ച്വറിയടിച്ച ശുഭ്‌മാന്‍ ഗില്‍ തകര്‍പ്പന്‍ ഫോമിലാണ് ഐപിഎല്‍ പതിനാറാം പതിപ്പില്‍ ബാറ്റ് വീശുന്നത്. സീസണിലെ 14 മത്സരങ്ങളിലും കളത്തിലിറങ്ങിയ ഗില്‍ ഇതുവരെ 56.66 ശരാശരിയില്‍ 680 റണ്‍സാണ് അടിച്ചെടുത്തത്. ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഫാഫ് ഡുപ്ലെസിസിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ താരം.

Also Read : IPL 2023 | 'രാജാവും രാജകുമാരനും'; തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി, നേട്ടത്തിലെത്തുന്ന നാലാമത്തെ താരമായി ശുഭ്‌മാന്‍ ഗില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.