ETV Bharat / sports

IPL 2023 | ഹൈദരാബാദിനെതിരായ സെഞ്ച്വറി, വിരാട് കോലിക്ക് പ്രശംസയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പടെയുള്ള മുന്‍താരങ്ങള്‍

author img

By

Published : May 19, 2023, 11:36 AM IST

ഐപിഎല്‍ കരിയറിലെ ആറാം സെഞ്ച്വറിയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ വിരാട് കോലി അടിച്ചെടുത്തത്. മത്സരത്തില്‍ 63 പന്തില്‍ നിന്നും 100 റണ്‍സായിരുന്നു താരം നേടിയത്.

virat kohli  IPL 2023  IPL  sachin tendulkar  Royal Challengers Banglore  Virat Kohli Century against srh  Sunrisers Hyderabad  വിരാട് കോലി  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ഐപിഎല്‍  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  വിരാട് കോലി ഐപിഎല്‍ സെഞ്ച്വറി
Virat Kohli

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ചെടുത്ത വിരാട് കോലിക്ക് പ്രശംസയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ് ഉള്‍പ്പടെയുള്ള ഇന്ത്യയുടെ മുന്‍താരങ്ങള്‍. ഉപ്പല്‍ സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്കായി സെഞ്ച്വറിയടിച്ച കോലിയും അര്‍ധസെഞ്ച്വറി നേടി നായകന്‍ ഫാഫ് ഡുപ്ലെസിസും ചേര്‍ന്നാണ് അനായാസ ജയമൊരുക്കിയത്. ഈ ജയത്തോടെ ഐപിഎല്‍ പതിനാറാം പതിപ്പിലെ പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനത്തേക്ക് എത്തിയ ബാംഗ്ലൂര്‍ പ്ലേഓഫ് പ്രതീക്ഷകളും സജീവമാക്കി.

  • It was evident that this would be Virat’s day from the very first ball when he played that cover drive.

    Virat and Faf both looked in total control, they not only played many big shots but also ran rather well between the wickets to build a successful partnership.

    186 wasn’t a… pic.twitter.com/YpIFVroZfi

    — Sachin Tendulkar (@sachin_rt) May 18, 2023 " class="align-text-top noRightClick twitterSection" data=" ">

ഐപിഎല്‍ ക്രിക്കറ്റില്‍ ആറാമത്തെ സെഞ്ച്വറിയാണ് വിരാട് കോലി ഇന്നലെ നേടിയത്. 63 പന്തില്‍ 100 റണ്‍സടിച്ച താരം ആര്‍സിബി ജയത്തിന് 15 റണ്‍സകലെ പുറത്താകുകയായിരുന്നു. 12 ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

187 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയപാടെ തന്നെ കോലി നയം വ്യക്തമാക്കിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ നേരിട്ട ആദ്യ രണ്ട് പന്തും കോലി ബൗണ്ടറി പായിച്ചായിരുന്നു തുടങ്ങിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രശംസ.

Also Read : IPL 2023 | 'ക്ലാസന്‍റെ മാസ്, കോലിയുടെ സൂപ്പർ ക്ലാസ്'; ഒരു കളിയില്‍ രണ്ട് സെഞ്ച്വറി, ഇത് ഐപിഎല്‍ ചരിത്രത്തിലാദ്യം

"ആദ്യ പന്തിലെ ആ കവര്‍ ഡ്രൈവില്‍ നിന്നും തന്നെ ഇത് വിരാടിന്‍റെ ദിനമായിരിക്കുമെന്ന് വ്യക്തമായിരുന്നു. വിരാടിന്‍റെയും ഫാഫിന്‍റെയും നിയന്ത്രണത്തിലായിരുന്നു മത്സരം. വലിയ ഷോട്ടുകള്‍ കളിച്ച ഇരുവരും വിക്കറ്റുകള്‍ക്കിടയിലൂടെ ഓടി മികച്ച കൂട്ടുകെട്ടുമുണ്ടാക്കി'', സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇരുവരും ബാറ്റ് ചെയ്‌ത രീതി നോക്കുകയാണെങ്കില്‍ 186 എന്നത് അത്ര വലിയ ലക്ഷ്യം ആയിരുന്നില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ മുന്‍ ഓപ്പണറായ വിരേന്ദര്‍ സെവാഗും വിരാട് കോലിയെ സെഞ്ച്വറിയുടെ പേരില്‍ പ്രശംസിച്ചു. കൂടാതെ യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയ പ്രമുഖരും കോലിക്ക് പ്രശംസയുമായി രംഗത്തെത്തിയിരുന്നു.

ഹൈദരാബാദിനെതിരായ മത്സരത്തിന്‍റെ തുടക്കം മുതല്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുക്കാന്‍ വിരാട് കോലിക്കായി. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് വ്യാപക വിമര്‍ശനം കേട്ടിരുന്ന താരം ഇന്നലെ നടന്ന കളിയില്‍ 35 പന്തില്‍ നിന്നായിരുന്നു 50 കടന്നത്. അര്‍ധസെഞ്ച്വറി പിന്നിട്ടതോടെ തന്‍റെ ഇന്നിങ്‌സിന്‍റെ വേഗവും കോലി കൂട്ടി.

  • KING for a reason!! What a 💯 by the chase master @imVkohli!! Truly at his lethal best tonight!! 👑 The best opening pair of the @IPL #Kohli & @faf1307 successfully delivers when it mattered the most!! Feeling for Klaasen who was pure KLASS!! @mdsirajofficial was superb too!! 🙌🏾

    — Robin Aiyuda Uthappa (@robbieuthappa) May 18, 2023 " class="align-text-top noRightClick twitterSection" data=" ">

ആദ്യ 50ല്‍ നിന്നും നൂറിലേക്ക് എത്താന്‍ 27 പന്തുകളായിരുന്നു കോലിക്ക് ആവശ്യമായി വന്നത്. 18-ാം ഓവര്‍ എറിയാനെത്തിയ എസ്‌ആര്‍എച്ചിന്‍റെ വിശ്വസ്‌തനായ ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഡീപ് മിഡ് വിക്കറ്റിലൂടെ സിക്‌സര്‍ പറത്തിയാണ് വിരാട് കോലി സെഞ്ച്വറി ആഘോഷിച്ചത്.

Also Read : IPL 2023| 'യൂണിവേഴ്‌സല്‍ ബോസിനൊപ്പം ഇനി കിങ് കോലിയും'; സെഞ്ച്വറിയോടെ തകര്‍പ്പന്‍ റെക്കോഡ് പട്ടികയില്‍ മുന്നിലെത്തി വിരാട് കോലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.