ETV Bharat / sports

IPL 2023 | ചിരിച്ചും സംസാരിച്ചും രോഹിത് ശര്‍മയ്‌ക്കൊപ്പം ഗൗതം ഗംഭീര്‍ ; കമന്‍റ് ബോക്‌സില്‍ 'താര'മായി കോലി

author img

By

Published : May 16, 2023, 1:32 PM IST

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുന്‍പ് ഏകന സ്റ്റേഡിയത്തില്‍ ഇരു ടീമുകളും പരിശീലനത്തിനെത്തിയപ്പോഴായിരുന്നു ഗൗതം ഗംഭീറും രോഹിത് ശര്‍മയും വീണ്ടും കണ്ടുമുട്ടിയത്

Rohit Sharma  Gautham Gambhir  Rohit Sharma and Gautham Gambhir  LSG vs MI  Lucknow  Mumbai Indians  Lucknow Super Giants  രോഹിത് ശര്‍മ്മ  ഗൗതം ഗംഭീര്‍  ഐപിഎല്‍  മുംബൈ ഇന്ത്യന്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌ സ്  വിരാട് കോലി
IPL 2023

ലഖ്‌നൗ : ഐപിഎല്‍ പതിനാറാം പതിപ്പിലെ നിര്‍ണായക മത്സരത്തിന് തയ്യാറെടുക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റസ്‌. ഇന്ന് ഏകന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആണ് ആതിഥേയരായ ലഖ്‌നൗവിന്‍റെ എതിരാളികള്‍. പ്ലേഓഫില്‍ ഇടം പിടിക്കണമെങ്കില്‍ രണ്ട് ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.

പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന മത്സരത്തില്‍ വീഴ്‌ത്തിയാണ് മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗവിലേക്ക് വണ്ടികയറിയത്. വാങ്കഡെയിലെ റണ്‍സൊഴുകുന്ന പിച്ചില്‍ കളിച്ച അവസാന രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടിയെത്തുന്ന ടീമിന് ഏകന സ്റ്റേഡിയത്തിലെ സ്‌പിന്‍ പിച്ചില്‍ ലഖ്‌നൗ ബൗളര്‍മാര്‍ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. ഇതെല്ലാം മറികടക്കുന്നതിന് വേണ്ടി കഠിന പരിശീലനത്തിലാണ് രോഹിത്തും സംഘവും.

  • "𝘞𝘦𝘭𝘤𝘰𝘮𝘦 𝘵𝘰 𝘓𝘶𝘤𝘬𝘯𝘰𝘸, 𝘙𝘰𝘩𝘪𝘵." 🤗 pic.twitter.com/kPBTv0wyIe

    — Lucknow Super Giants (@LucknowIPL) May 15, 2023 " class="align-text-top noRightClick twitterSection" data=" ">

ഇരു ടീമുകളും തമ്മിലുള്ള പരിശീലന സെഷനിടെ രണ്ട് താരങ്ങള്‍ തമ്മിലുള്ള സൗഹൃദം പുതുക്കലിന് ഏകന സ്റ്റേഡിയം വേദിയായിരുന്നു. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും ലഖ്‌നൗ ടീം ഉപദേഷ്‌ടാവ് ഗൗതം ഗംഭീറും തമ്മിലുള്ള കൂടിക്കാഴ്‌ചയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇതിന്‍റെ വീഡിയോ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

'രോഹിത്തിന് ലഖ്‌നൗവിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടെയാണ് ടീം വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. കൂടാതെ ഇരുവരും തമ്മിലുള്ള മറ്റൊരു ചിത്രവും ടീം പങ്കിട്ടിട്ടുണ്ട്. നേരത്തെ മുന്‍ ഇന്ത്യന്‍ നായകനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരവുമായ വിരാട് കോലിയുമായി ഗൗതം ഗംഭീര്‍ മൈതാനത്ത് വാക്ക്പോരിലേര്‍പ്പെട്ടിരുന്നു.

Also Read : തുടങ്ങിയത് അവിടെ, 10 വര്‍ഷത്തിന് ഇപ്പുറവും അവസാനിക്കാതെ മൈതാനത്തെ കോലി- ഗംഭീര്‍ പോര്..

ഈ സാഹചര്യത്തില്‍, ലഖ്‌നൗ പോസ്റ്റ് ചെയ്‌ത പുതിയ വീഡിയോയ്ക്ക്‌ കീഴില്‍ വിരാട് കോലിയുടെ പേര് പരാമര്‍ശിച്ച് നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ആര്‍സിബിക്കെതിരായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്‌നൗ ജയം നേടിയതിന് പിന്നാലെ ഗൗതം ഗംഭീര്‍ ഉള്‍പ്പടെയുള്ള ടീം അംഗങ്ങളുടെ ആവേശത്തോടെയുള്ള ആഘോഷമായിരുന്നു ഇരുതാരങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് രണ്ടാം പാദമത്സരത്തില്‍ ലഖ്‌നൗവില്‍ ആര്‍സിബി ജയിച്ചതിന് പിന്നാലെ ഇരുവരും തമ്മിലുള്ള വാക്കേറ്റവും അതിരുകടന്നു.

ഈ സംഭവത്തിന് പിന്നാലെ ഇരു താരങ്ങളെയും വിമര്‍ശിച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രോഹിത്തിനൊപ്പം സന്തോഷത്തോടെ സംസാരിക്കുന്ന ഗൗതം ഗംഭീറുമൊത്തുള്ള വീഡിയോ പുറത്തുവന്നത്. ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ച ഇരുവരും മികച്ച സുഹൃത്തുക്കള്‍ കൂടിയാണ്.

Also Read : IPL 2023: കോലി-ഗംഭീര്‍ 'ഉരസല്‍' എത്രയും വേഗം അവസാനിപ്പിക്കണം; മധ്യസ്ഥതയ്‌ക്ക് തയ്യാറെന്ന് രവി ശാസ്‌ത്രി

പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങളായിരുന്നു രോഹിത്തും ഗൗതം ഗംഭീറും. 2007 ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ ടോപ്‌ സ്‌കോറര്‍മാരായിരുന്നു ഇരുവരും. ആ മത്സരത്തില്‍ ഗംഭീര്‍ 75 റണ്‍സും രോഹിത് 30 റണ്‍സുമാണ് നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.