ETV Bharat / sports

'ലോഗോ മാറ്റാന്‍ മൊയീന്‍ അലി ആവശ്യപ്പെട്ടിട്ടില്ല'; നിഷേധിച്ച് സിഎസ്‌കെ

author img

By

Published : Apr 5, 2021, 10:47 PM IST

Moeen Ali  Chennai Super Kings  logo  Moeen Ali  മൊയിന്‍ അലി  ipl  ചെന്നൈ സൂപ്പര്‍ കിങ്‌സ്
'ഒരു ലോഗോയും മാറ്റാന്‍ മൊയിന്‍ അലി ആവശ്യപ്പെട്ടിട്ടില്ല'- റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സിഎസ്‌കെ

ചെന്നൈ ജഴ്‌സിയിലെ എസ്എന്‍ജെ10000 എന്ന ഡിസ്റ്റിലറിയുടെ ലോഗോ മാറ്റാന്‍ താരം ആവശ്യപ്പെട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

ചെന്നൈ: മദ്യക്കമ്പനിയുടെ ലോഗോ തന്‍റെ ജഴ്സിയില്‍ നിന്നും മാറ്റണമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി ആവശ്യപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് സിഎസ്‌കെ. ഇത്തരത്തിലൊരാവശ്യവുമായി താരം തങ്ങളെ സമീപിച്ചിട്ടില്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.

ചെന്നൈ ജഴ്‌സിയിലെ എസ്എന്‍ജെ10000 എന്ന ഡിസ്റ്റിലറിയുടെ ലോഗോ മാറ്റാന്‍ താരം ആവശ്യപ്പെട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ടീം ഇത് അംഗീകരിച്ചതായും മതപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് മൊയീന്‍ പ്രസ്തുത ആവശ്യം ഉന്നയിച്ചതെന്നുമായിരുന്നു വിവരം. അതേസമയം നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിലായിരുന്ന മൊയീന്‍ അലി ഈ സീസണിലാണ് ചെന്നെെയിലെത്തിയത്.

ഏഴ് കോടി രൂപയ്ക്കാണ് അലിയെ ചെന്നെെ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 2018 മുതല്‍ ബാംഗ്ലൂരിന് വേണ്ടിമാത്രം കളിച്ച താരത്തിന്‍റെ രണ്ടാമത്തെ ഫ്രാഞ്ചൈസിയാണ് ചെന്നൈ. ഐപിഎല്‍ കളിച്ച 19 മത്സരങ്ങളില്‍ നിന്നും 309 റണ്‍സും 10 വിക്കറ്റും താരം നേടിയിട്ടുണ്ട്. ധോണിയുടെ കീഴില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും ഏതൊരു കളിക്കാരനും ഇതാഗ്രഹിക്കുന്നതായും താരം അടുത്തിടെ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.