ETV Bharat / sports

'നീ അടിച്ച് പറത്തിയത് ലോകത്തിലെ ഒന്നാം നമ്പര്‍ സ്‌പിന്നറെ, അവിടെ നിന്നാണ് കളി മാറിയത്'; സഞ്‌ജുവിന്‍റെ പ്രകടനത്തില്‍ സംഗക്കാര

author img

By

Published : Apr 17, 2023, 5:51 PM IST

Kumar Sangakkara lauds Sanju Samson  Kumar Sangakkara on Sanju Samson  Kumar Sangakkara  Sanju Samson  Rashid Khan  IPL 2023  IPL  rajasthan royals vs gujarat titans  rajasthan royals  gujarat titans  ഐപിഎല്‍  ഐപിഎല്‍ 2023  ഗുജറാത്ത് ടൈറ്റന്‍സ്  രാജസ്ഥാന്‍ റോയല്‍സ്  കുമാര്‍ സംഗക്കാര  റാഷിദ് ഖാന്‍  സഞ്‌ജു സാംസണ്‍  സഞ്‌ജുവിനെ അഭിനന്ദിച്ച് കുമാര്‍ സംഗക്കാര
സഞ്‌ജുവിന്‍റെ പ്രകടനത്തില്‍ ആവേശം കൊണ്ട് കുമാര്‍ സംഗക്കാര

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മനോഹരമായാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ കളിച്ചതെന്ന് പരിശീലകന്‍ കുമാര്‍ സംഗക്കാര.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയത്തിന് അടിത്തറയൊരുക്കിയത് നായകന്‍ സഞ്‌ജു സാംസണിന്‍റെ ഇന്നിങ്സായിരുന്നു. സീസണില്‍ മികച്ച തുടക്കമായിരുന്നു സഞ്‌ജുവിന്‍റേത്. സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ചുറിയുമാണ് സഞ്‌ജു തുടങ്ങിയത്.

തുടര്‍ന്ന് പഞ്ചാബ് കിങ്‌സിനെതിരെ 42 റണ്‍സുമായും തിളങ്ങാന്‍ 28കാരന് കഴിഞ്ഞു. എന്നാല്‍ തുടര്‍ന്ന് ഡല്‍ഹി കാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ സംപൂജ്യനായാണ് താരം തിരിച്ച് കയറിയത്. ഇതോടെ സഞ്‌ജുവിനെതിരെ കടുത്ത വിമര്‍ശനങ്ങളും ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നു. എന്നാല്‍ ഇക്കൂട്ടരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു സഞ്ജു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടത്തിയത്.

32 പന്തുകളില്‍ നിന്നും 60 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്. മൂന്ന് ഫോറുകളും ആറ് സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്‍റെ ഇന്നിങ്‌സ്. സിക്‌സുകളില്‍ മൂന്നെണ്ണം ഗുജറാത്തിന്‍റെ പ്രീമിയം ബോളര്‍ റാഷിദ് ഖാനെതിരെയാണ് സഞ്‌ജു പറത്തിയത്. അതും തുടര്‍ച്ചയായി.

തോല്‍വിയുടെ വക്കില്‍ നിന്നും ടീമിനെ കരകയറ്റിയ സഞ്‌ജുവിന്‍റെ ഈ പ്രകടനത്തെ പ്രകീര്‍ത്തിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്രിക്കറ്റ് ഡയറക്റ്ററും പരിശീലകനുമായ കുമാര്‍ സംഗക്കാര. സഞ്‌ജു റാഷിദ് ഖാനെതിരെ നേടിയ സിക്‌സുകളാണ് മത്സരത്തില്‍ വഴിത്തിരിവായതെന്നും താരം ക്രീസിലുള്ളപ്പോള്‍ എന്തും സാധിക്കുമെന്ന് തോന്നിച്ചതായും സംഗക്കാര പറഞ്ഞു.

"നായകാ..., സുഹൃത്തേ, പവര്‍പ്ലേയില്‍ നീ ടീമിനെ രക്ഷപ്പെടുത്തുക മാത്രമല്ല ചെയ്‌തത്. ലോകത്തിലെ ഏറ്റവും മികച്ച ടി20 സ്‌പിന്നറെന്ന് പലരും പറയുന്ന റാഷിദ് ഖാന്‍റെ ഓവറില്‍ പറത്തിയ ആ മൂന്ന് സിക്‌സുകളാണ് മത്സരം മാറ്റിയത്. അവിടെ വച്ചാണ് നമുക്ക് വിജയ പ്രതീക്ഷ ഉണ്ടായത്.

നീ ക്രീസിലുണ്ടാവുമ്പോള്‍ എന്തും സാധ്യമാവുമെന്ന് തെളിയിക്കുക കൂടി ചെയ്‌തു. എതിരെ പന്തെറിയുന്നത് റാഷിദ്‌ ഖാനോ, ഷെയ്ന്‍ വോണോ, മുത്തയ്യ മുരളീധരനോ അങ്ങനെ ആരുമാവട്ടെ. ഇതുപോലെ കളിക്കുക. സഞ്ജു കളിച്ചത് മനോഹരമായാണ്'', സംഗക്കാര പറഞ്ഞു. മത്സരത്തിന് ശേഷമുള്ള ടീം മീറ്റിങ്ങിലായിരുന്നു സംഗക്കാരയുടെ വാക്കുകള്‍.

ഗുജറാത്തിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്‍റെ വിജയമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയ ലക്ഷ്യം ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ നാല് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് രാജസ്ഥാന്‍ മറികടന്നത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും തിരിച്ച് കയറുമ്പോള്‍ വെറും നാല് റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്‌ജു ഒരറ്റത്ത് നിലയറപ്പിച്ചെങ്കിലും ദേവ്‌ദത്ത് പടിക്കലും റിയാന്‍ പരാഗും വേഗം മടങ്ങിയതോടെ രാജസ്ഥാന്‍ 10.3 ഓവറില്‍ നാല് വിക്കറ്റിന് 55 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ 15-ാം ഓവറില്‍ സഞ്‌ജു പുറത്താവുമ്പോള്‍ 114 റണ്‍സായിരുന്നു സംഘത്തിന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്നെത്തിയ താരങ്ങള്‍ക്കൊപ്പം ഷിമ്രോണ്‍ ഹെറ്റ്‌മയര്‍ നടത്തിയ വെടിക്കെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പുറത്താവാതെ 26 പന്തില്‍ രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളും സഹിതം 56 റണ്‍സായിരുന്നു ഹെറ്റ്‌മെയര്‍ അടിച്ച് കൂട്ടിയത്.

ALSO READ: 'യഥാര്‍ഥ ഹിറ്റ്‌മാന്‍' ; കോലിയും രോഹിത്തും ഏഴയലത്തില്ല, വമ്പന്‍ റെക്കോഡുമായി സഞ്‌ജു സാംസണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.