ETV Bharat / sports

IPL 2023 | ആര്‍ച്ചറെ തല്ലിയൊതുക്കി വിരാട് കോലി, 17 പന്തില്‍ നേടിയത് 28 റണ്‍സ്

author img

By

Published : Apr 3, 2023, 2:16 PM IST

irfan pathan  virat kohli batting against jofa archer  ipl 2023  rcb vs mi  virat kohli  jofa archer  വിരാട് കോലി  ജോഫ്ര ആര്‍ച്ചര്‍  ഐപിഎല്‍  വിരാട് കോലി ജോഫ്ര ആര്‍ച്ചര്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  മുംബൈ ഇന്ത്യന്‍സ്
VIRAT KOHLI

ആദ്യ പന്തില്‍ വിരാട് കോലിയുടെ റിട്ടേണ്‍ ക്യാച്ച് കൈപ്പിടിയിലാക്കാന്‍ മുംബൈയുടെ പ്രധാന ബോളറായ ജോഫ്ര ആര്‍ച്ചറിന് സാധിച്ചിരുന്നില്ല. ഇത് മുതലെടുത്തായിരുന്നു വിരാട് കോലിയുടെ പ്രത്യാക്രമണം

ബെംഗളൂരു : ഐപിഎല്‍ പതിനാറാം പതിപ്പിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സ്വപ്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ മികച്ച ജയം നേടാന്‍ ടീമിന് സാധിച്ചു. മത്സരത്തില്‍ ടോസ്‌നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 172 റണ്‍സ് വിജയലക്ഷ്യമാണ് ആര്‍സിബിക്ക് മുന്നില്‍ വച്ചത്.

മറുപടി ബാറ്റിങ്ങില്‍ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും തകര്‍ത്തടിച്ചപ്പോള്‍ ആര്‍സിബിക്ക് 8 വിക്കറ്റും 22 പന്തും ശേഷിക്കെ വിജയത്തിലെത്താനായി. നായകന്‍ ഫാഫ് ഡുപ്ലെസിസ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി 43 പന്തില്‍ 73 റണ്‍സാണ് നേടിയത്. വിരാട് കോലി 49 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്നു.

ഈ മത്സരത്തിന് മുന്‍പ് തന്നെ ഏവരും ഉറ്റുനോക്കിയിരുന്ന ഒന്നായിരുന്നു വിരാട് കോലി vs ജോഫ്ര ആര്‍ച്ചര്‍ പോരാട്ടം. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിരാട് കോലിയും ബോളര്‍മാരില്‍ ഒരാളായ ജോഫ്ര ആര്‍ച്ചറും മുഖാമുഖം വരുന്നത് കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്.

irfan pathan  virat kohli batting against jofa archer  ipl 2023  rcb vs mi  virat kohli  jofa archer  വിരാട് കോലി  ജോഫ്ര ആര്‍ച്ചര്‍  ഐപിഎല്‍  വിരാട് കോലി ജോഫ്ര ആര്‍ച്ചര്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  മുംബൈ ഇന്ത്യന്‍സ്
ജോഫ്ര ആര്‍ച്ചര്‍

ആദ്യ പന്തില്‍ തന്നെ വിരാട് കോലിയെ പുറത്താക്കാന്‍ ജോഫ്ര ആര്‍ച്ചറിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍, തനിക്ക് നേരെ എത്തിയ റിട്ടേണ്‍ ക്യാച്ച് കൃത്യമായി കൈക്കുള്ളിലാക്കാന്‍ ആര്‍ച്ചറിന് സാധിച്ചില്ല. പിന്നീട് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് മുംബൈ ഇന്ത്യന്‍സിന്‍റെ പ്രധാന ബോളറിന് മേല്‍ വിരാട് കോലി ആധിപത്യം സ്ഥാപിക്കുന്നതാണ്.

മത്സരത്തില്‍ ആര്‍ച്ചര്‍ നാല് ഓവര്‍ എറിഞ്ഞപ്പോള്‍ അതില്‍ 17 പന്തും നേരിട്ടത് വിരാട് കോലിയാണ്. ഇതില്‍ നിന്ന് 28 റണ്‍സ് അടിച്ചെടുക്കാന്‍ ആര്‍സിബി ഓപ്പണിങ്ങ് ബാറ്റര്‍ക്കായി. ആര്‍ച്ചറിനെതിരെ രണ്ട് വീതം സിക്‌സുകളും ഫോറുകളും പായിക്കാനും വിരാടിന് സാധിച്ചു.

Also Read: IPL 2023 | മുംബൈ ഇന്ത്യന്‍സിനെതിരായ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി, ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി

മത്സരശേഷം, ഇരു താരങ്ങളും തമ്മിലുള്ള കീ ബാറ്റിലിനെ കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ രംഗത്തെത്തി. 'എതിര്‍ ടീമിലെ പ്രധാന ബോളര്‍മാരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേരിട്ടിരുന്ന രീതി എങ്ങനെ ആയിരുന്നുവെന്ന് നമുക്ക് അറിയാവുന്നതാണ്. അതേ നിലവാരത്തിലാണ് വിരാട് കോലിയും ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. വലിയ വെല്ലുവിളികള്‍ ഉണ്ടാകുന്ന സമയങ്ങളിലാണ് അദ്ദേഹം കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത്' - സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിയില്‍ പത്താന്‍ പഞ്ഞു.

Also Read: IPL 2023 | 'പവര്‍ ഹിറ്റര്‍' നേഹല്‍ വധേര; അരങ്ങേറ്റ മത്സരത്തില്‍ ആരാധക മനം കവര്‍ന്ന് മുംബൈ താരം

'ജോഫ്ര ആർച്ചറും വിരാട് കോലിയും തമ്മിലുള്ള ഏറ്റുമുട്ടൽ കാണാന്‍ ഞാനും കാത്തിരിക്കുകയായിരുന്നു. ഇത്തവണ വിരാട് കോലി ജയിച്ചു. ആദ്യ പന്തില്‍ ലഭിച്ച അവസരം മുതലാക്കാനാകാതെ പോയത് ആര്‍ച്ചറിനേറ്റ വലിയ തിരിച്ചടിയായിരുന്നു' - ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.