ETV Bharat / sports

വമ്പന്മാരെ റാഞ്ചാന്‍ ടീമുകള്‍ കൊച്ചിയില്‍; ഐപിഎല്‍ താരലേലം നാളെ

author img

By

Published : Dec 22, 2022, 10:39 AM IST

നാളെ ഉച്ചയ്‌ക്ക് 2:30 മുതലാണ് ഐപിഎല്‍ താരലേലം ആരംഭിക്കുക. 405 താരങ്ങളാണ് ഇത്തവണ മിനി താരലേലപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.

ipl mini auction  ipl mini auction 2023  ipl auction  IPL  IPL AUCTION KOCHI  ഐപിഎല്‍ താരലേലം  ഐപിഎല്‍  2023 ഐപിഎല്‍  മിനി താരലേലം  കൊച്ചി
IPL MINI AUCTION

മുംബൈ: 2023 ഐപിഎല്‍ സീസണിലേക്കുള്ള മിനി താരലേലം നാളെ കൊച്ചിയില്‍ നടക്കും. ആകെ 405 താരങ്ങളാണ് ലേലപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇതില്‍ 273 ഇന്ത്യന്‍ താരങ്ങളും, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് നാല് പേരുള്‍പ്പടെ 132 വിദേശകളിക്കാരുമാണുള്ളത്.

30 വിദേശ താരങ്ങൾക്ക് ഉൾപ്പെടെ പരമാവധി 87 താരങ്ങൾക്കാണ് ഐപിഎല്ലിൽ അവസരം ലഭിക്കുക. ലേലത്തിലുള്ളവരില്‍ 119 പേർ കാപ്പ്‌ഡ് താരങ്ങളും 282 പേർ അണ്‍ക്യാപ്പ്‌ഡ് താരങ്ങളുമാണ്. ഇംഗ്ലണ്ടിന്‍റെ ബെൻ സ്റ്റോക്‌സ്, ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീൻ തുടങ്ങിയ വമ്പൻ താരങ്ങളും ഇത്തവണ ലേലത്തിനെത്തുന്നുണ്ട്.

നിലവിൽ ഏറ്റവുമധികം തുക കൈവശമുള്ളത് സണ്‍ണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ്. കഴിഞ്ഞ സീസണില്‍ കളിച്ച പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയ സണ്‍റൈസേഴ്‌സിന്‍റെ പക്കൽ 42.25 കോടി രൂപയാണുള്ളത്. 7.2 കോടി രൂപ മാത്രമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ലേലത്തിൽ ഏറ്റവും കുറവ് പണം ചെലവഴിക്കാനാകുന്ന ടീം. പഞ്ചാബ് കിങ്‌സ് (32.20 കോടി,) ചെന്നൈ സൂപ്പർ കിങ്സ് (20.45 കോടി), ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (23.35 കോടി), മുംബൈ ഇന്ത്യൻസ് (20.55 കോടി), ഡൽഹി കാപിറ്റൽസ് (19.45 കോടി), നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് (19.25 കോടി) എന്നിങ്ങനെയാണ് മറ്റ് ഫ്രാഞ്ചൈസികളുടെ കൈവശമുള്ള തുകകൾ.

ഇത്തവണ മിനി താരലേലത്തില്‍ 19 താരങ്ങള്‍ക്കാണ് അടിസ്ഥാന വില രണ്ട് കോടി നിശ്ചയിച്ചിരിക്കുന്നത്. ഇത് മുഴുവന്‍ വിദേശ താരങ്ങളാണ്. ബെന്‍ സ്റ്റോക്‌സ്, കാമറൂണ്‍ ഗ്രീന്‍, ജോ റൂട്ട് തുടങ്ങിയവരാണ് ഈ പട്ടികയിലെ പ്രമുഖര്‍.

1.5 കോടി രൂപ അടിസ്ഥാന വിലയിട്ടിരിക്കുന്നവരില്‍ 11 വിദേശ താരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതേ സമയം ഇന്ത്യന്‍ താരങ്ങളില്‍ മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ എന്നിവരാണ് അടിസ്ഥാന വിലയില്‍ മുന്നില്‍. ഇരുവരും 1 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.

ആകെ 20 പേരാണ് 1 കോടി രൂപ അടിസ്ഥാന വിലയുളള താരങ്ങള്‍. ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ ഇഷാന്ത് ശര്‍മ, എന്നിവര്‍ക്ക് 50 ലക്ഷം രൂപയാണ് അടിസ്ഥാന വില.

കേരളത്തിൽ നിന്ന് രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദീൻ, കെ.എം.ആസിഫ്, എസ്.മിഥുൻ, സച്ചിൻ ബേബി, ഷോൺ റോജർ, വിഷ്‌ണു വിനോദ്, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, പി.എ.അബ്‌ദുൽ എന്നീ 10 താരങ്ങളും ലേലത്തിനായുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.