ETV Bharat / sports

IPL 2022: ശുഭ്‍മാന്‍ ഗില്ലിന് അർദ്ധ സെഞ്ച്വറി; ഗുജറാത്തിനെതിരെ ലഖ്‌നൗവിന് 145 റൺസ് വിജയലക്ഷ്യം

author img

By

Published : May 10, 2022, 9:49 PM IST

ഓപ്പണറായി ഇറങ്ങി അർധസെഞ്ചറിയുമായി പുറത്താകാതെ നിന്ന ശുഭ്‌മാൻ ഗില്ലിന്‍റെ ഇന്നിങ്സാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

IPL 2022  Gujarat Titans vs Lucknow Super Giants  IPL Gujarat SET 145 TARGET TO Lucknow  shubhman gill scored fifty  IPL 2022 ശുഭ്‍മാന്‍ ഗില്ലിന് അർദ്ധ സെഞ്ച്വറി ഗുജറാത്തിനെതിരെ ലഖ്‌നൗവിന് 145 റൺസ് വിജയലക്ഷ്യം  ശുഭ്‍മാന്‍ ഗില്ലിന് അർദ്ധ സെഞ്ച്വറി  ഗുജറാത്തിനെതിരെ ലഖ്‌നൗവിന് 145 റൺസ് വിജയലക്ഷ്യം  ഗുജറാത്ത് ടൈറ്റന്‍സ് vs ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്
IPL 2022: ശുഭ്‍മാന്‍ ഗില്ലിന് അർദ്ധ സെഞ്ച്വറി; ഗുജറാത്തിനെതിരെ ലഖ്‌നൗവിന് 145 റൺസ് വിജയലക്ഷ്യം

പുനെ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്145 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിങ്ങിയ ഗുജറാത്തിന് നിശ്ചിത ഇരുപത് ഓവറില്‍ നാല് വിക്കറ്റിന് 144 റണ്‍സാണ് നേടാനായത്. തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം 49 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്ത ശുഭ്‍മാന്‍ ഗില്ലിന്‍റെ മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

ടോസ് അനുകൂലമായിട്ടും തുടക്കത്തിലെ തകരുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് നിരയിൽ ഓപ്പണർ വൃദ്ധിമാൻ സാഹ ഒഴികെയുള്ള ബാറ്റർമാരെല്ലാം രണ്ടക്കത്തിലെത്തി. മാത്യു വെയ്‌ഡ് (ഏഴു പന്തിൽ 10), ഹാർദിക് പാണ്ഡ്യ (13 പന്തിൽ 11), ഡേവിഡ് മില്ലർ (24 പന്തിൽ 26), രാഹുൽ തെവാത്തിയ (16 പന്തിൽ പുറത്താകാതെ 22) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ലഖ്‌നൗ താരങ്ങളുടെ തകർപ്പൻ ബോളിങ് പ്രകടനമാണ് ഗുജറാത്തിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. ആവേശ് ഖാൻ നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത മൊഹ്സിൻ ഖാന്‍റെ പ്രകടനവും ശ്രദ്ധേയമായി. ആവേഷ് ഖാനും ജേസന്‍ ഹോള്‍ഡറും എറിഞ്ഞ അവസാന രണ്ട് ഓവറില്‍ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ഗുജറാത്ത് 144ല്‍ ഒതുങ്ങുകയായിരുന്നു.

ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർ ഇത്തവണ പ്ലേഓഫിലെത്തുന്ന ആദ്യ ടീമാകും. ഇരു ടീമുകൾക്കും 11 മത്സരങ്ങളിൽനിന്ന് 16 പോയിന്‍റ് വീതമാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.