ETV Bharat / sports

IPL 2021: കലാശപ്പോരിൽ കൊൽക്കത്തക്ക്‌ ടോസ്, ചെന്നൈ ബാറ്റ് ചെയ്യും

author img

By

Published : Oct 15, 2021, 7:08 PM IST

ഇരു ടീമുകളും കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്.

IPL 2021  ഐപിഎൽ  ചെന്നൈ സൂപ്പർ കിങ്സ്‌  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  എംഎസ് ധോണി  ഇയാൻ മോർഗൻ  ഗെയ്‌ക്‌വാദ്  ഡു പ്ലെസിസ്  വെങ്കിടേഷ് അയ്യർ  DHONI  MORGAN  CSK  KKR  CSK VS KKR  IPL FINAL  KKR WON THE TOSS
IPL 2021 : കലാശപ്പോരാട്ടത്തിൽ കൊൽക്കത്തക്ക്‌ ടോസ്, ചെന്നൈയെ ബാറ്റിങ്ങിനയച്ചു

ദുബായ്‌ : ഐപിഎൽ കലാശപ്പോരാട്ടത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്.

ഫൈനലിൽ എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് നാലാം കിരീടം തേടി ഇറങ്ങുമ്പോൾ ഇയാൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. തന്ത്രങ്ങൾ മെനയുന്നതിൽ മിടുക്കരായ ക്യാപ്‌റ്റൻമാരാണ് ഇരു ടീമിന്‍റെയും പ്രത്യേകത. അതിനാൽ തന്നെ ക്യാപ്‌റ്റൻമാരുടെ പോരാട്ടം എന്ന നിലയിലും ഇന്നത്തെ മത്സരം ഇതിനകം പേരുനേടിക്കഴിഞ്ഞു.

ഒന്നാം ക്വാളിഫയറിൽ ഡൽഹി ക്യാപ്പിറ്റൽസിനെ തകർത്താണ് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായിരുന്ന ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. രണ്ടാം ക്വാളിഫയറിൽ ഇതേ ഡൽഹിയെത്തന്നെ തകർത്താണ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്ത ഫൈനലിൽ കടന്നത്.

ഓപ്പണിങ് സഖ്യമാണ് ഇരു ടീമുകളുടേയും പ്രധാനശക്‌തി. ഓപ്പണിൽ മങ്ങിയാൽ വീണുപോകുന്ന സ്ഥിതി ഇരു ടീമുകളെയും ഒരു പോലെ അലട്ടുന്നുണ്ട്. എന്നിരുന്നാലും ബാറ്റിങിൽ കൊൽക്കത്തെയെക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് ചെന്നൈ. ബാറ്റിങ്ങിൽ പരാജയമായിരുന്നിട്ടും ഭാഗ്യത്തിന്‍റെ അകമ്പടിയോടെയാണ് കൊൽക്കത്ത ഇത്തവണ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

നേരത്തെ 27 തവണ ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 17 മത്സരങ്ങള്‍ ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ഒമ്പത് മത്സരങ്ങളിലാണ് കൊല്‍ക്കത്തയ്‌ക്ക് വിജയിക്കാനായത്. യുഎഇയില്‍ നേരത്തെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ ചെന്നൈയും ഒരു തവണ കൊല്‍ക്കത്തയും വിജയം പിടിച്ചു.

പ്ലേയിങ് ഇലവൻ

ചെന്നൈ സൂപ്പര്‍ കിങ്സ് : ഋതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീൻ അലി, അമ്പാട്ടി റായുഡു, റോബിൻ ഉത്തപ്പ, എംഎസ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ദീപക് ചഹർ, ശാർദുൽ താക്കൂർ, ഡ്വെയ്ൻ ബ്രാവോ, ജോഷ് ഹേസിൽവുഡ്.

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് : വെങ്കിടേഷ് അയ്യർ, ശുഭ്‌മാൻ ഗിൽ, രാഹുൽ ത്രിപാഠി, നിതീഷ് റാണ, ഇയാൻ മോർഗൻ (ക്യാപ്റ്റന്‍), സുനിൽ നരെയ്ൻ, ഷാക്കിബ് അൽ ഹസൻ, ദിനേശ് കാർത്തിക്, ശിവം മാവി, ലോക്കി ഫെർഗൂസൺ, വരുൺ ചക്രവർത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.