ETV Bharat / sports

മിക്ക താരങ്ങളും ധോണിയുടെ കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നു: മൊയിൻ അലി

author img

By

Published : Mar 31, 2021, 5:10 PM IST

Moeen Ali  ms dhoni  ipl  csk  ധോണി  മൊയിൻ അലി  ചെന്നൈ സൂപ്പർ കിങ്സ്
മിക്ക താരങ്ങളും ധോണിയുടെ കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നു: മൊയിൻ അലി

"ധോണിക്ക് കീഴിൽ കളിച്ച കളിക്കാരോട് ഞാൻ സംസാരിച്ചു, അദ്ദേഹം അവരുടെ ഗെയിം എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് അവർ എന്നോട് പറഞ്ഞു".

മുംബെെ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് ഓള്‍ റൗണ്ടര്‍ മൊയിൻ അലി. മിക്ക ക്രിക്കറ്റ് താരങ്ങളും ധോണിയുടെ കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അതവരുടെ കളി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും മൊയിൻ അലി പറഞ്ഞു.

“ധോണിക്ക് കീഴിൽ കളിച്ച കളിക്കാരോട് ഞാൻ സംസാരിച്ചു, അദ്ദേഹം അവരുടെ ഗെയിം എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് അവർ എന്നോട് പറഞ്ഞു. ഒരു മികച്ച ക്യാപ്റ്റൻ അത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു” മൊയിൻ അലി പറഞ്ഞു.

"ഒരോ കളിക്കാരന്‍റേയും ആഗ്രഹങ്ങളുടെ പട്ടികയില്‍ എംഎസിന് (ധോണി) കീഴിൽ കളിക്കുക എന്നത് ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് അദ്ദേഹം ആളുകൾക്ക് നൽകുന്ന ആത്മവിശ്വാസവും വ്യക്തതയുമാണെന്ന് ഞാൻ കരുതുന്നു. ഇത് വളരെ ആവേശകരമാണ്," മൊയിൻ അലി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിലായിരുന്ന മൊയിന്‍ അലി ഈ സീസണിലാണ് ചെന്നെെലെത്തിയത്. നിലവില്‍ മുംബെെയില്‍ പരിശീലനത്തിലാണ് ചെന്നെെ താരങ്ങള്‍. ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്ലിന്‍റെ 14ാം സീസണ്‍ ആരംഭിക്കുക. അതേസമയം ഏപ്രില്‍ 10ന് ഡല്‍ഹിക്കെതിരെയാണ് ചെന്നെെയുടെ ആദ്യ മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.