ETV Bharat / sports

IPL 2023 | 'ബാറ്റര്‍മാരുടെ വില്ലന്‍', ഫില്‍ സാള്‍ട്ട് ഗോള്‍ഡന്‍ ഡക്ക്; റെക്കോഡ് നേട്ടവുമായി ഭുവനേശ്വര്‍ കുമാര്‍

author img

By

Published : Apr 25, 2023, 7:05 AM IST

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് സണ്‍റൈസേഴ്‌സ് താരം ഭുവനേശ്വര്‍ കുമാര്‍ ഫില്‍ സാള്‍ട്ടിന്‍റെ വിക്കറ്റ് നേടിയത്.

IPL 2023  IPL  bhuvneshwar kumar  bhuvneshwar kumar bowling record in ipl  SRHvsDC  ഭുവനേശ്വര്‍ കുമാര്‍  ഐപിഎല്‍  ഐപിഎല്‍ ബോളിങ് റെക്കോഡ്  ഹൈദരാബാദ് ഡല്‍ഹി  ഭുവനേശ്വര്‍ കുമാര്‍ റെക്കോഡ്
BHUVI

ഹൈദരാബാദ്: ഐപിഎല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരെ പൂജ്യത്തില്‍ വീഴ്‌ത്തിയ ബോളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം പിടിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ സ്റ്റാര്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ വിക്കറ്റ് കീപ്പര്‍ ഹെൻറിച്ച് ക്ലാസന്‍റെ കൈകളിലെത്തിച്ചാണ് ഭുവി നേട്ടത്തിലെത്തിയത്. സിഎസ്‌കെ മുന്‍ താരവും നിലവിലെ ബൗളിങ് പരിശീലകനുമായ ഡ്വെയ്‌ന്‍ ബ്രാവോയെ മറികടന്നാണ് ഭുവനേശ്വര്‍ കുമാര്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.

ലീഗ് ചരിത്രത്തില്‍ അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് ഭുവനേശ്വര്‍ കുമാറിന് മുന്നില്‍ വീഴുന്ന 25-ാമത് ബാറ്റര്‍ ആയിരുന്നു ഫില്‍ സാള്‍ട്ട്. ഡ്വെയ്‌ന്‍ ബ്രാവോ 24 പേരെ ആയിരുന്നു വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 36 പേരെ ഡക്കില്‍ പുറത്താക്കിയിട്ടുള്ള മുന്‍ മുംബൈ ഇന്ത്യന്‍സ് താരവും നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനുമായ ലസിത് മലിംഗയാണ് പട്ടികയിലെ ഒന്നാമന്‍. 22 തവണ ബാറ്റര്‍മാരെ പൂജ്യത്തില്‍ പുറത്താക്കിയ ട്രെന്‍റ് ബോള്‍ട്ട്, ഉമേഷ് യാദവ് എന്നിവര്‍ പട്ടികയിലെ നാലാം സ്ഥാനക്കാരാണ്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ ആദ്യ ഓവറിന്‍റെ മൂന്നാം പന്തിലായിരുന്നു ഭുവനേശ്വര്‍ കുമാര്‍ ഫില്‍ സാള്‍ട്ടിനെ വീഴ്‌ത്തിയത്. ബാറ്റിങ്ങില്‍ താളം കണ്ടെത്താത്ത പൃഥ്വി ഷായ്ക്ക് പകരം ഡേവിഡ് വാര്‍ണറിനൊപ്പം ക്യാപിറ്റല്‍സ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയതായിരുന്നു സാള്‍ട്ട്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരത്തിന് സംപൂജ്യനായി മടങ്ങേണ്ടി വന്നു.

  • BHUVNESHWAR KUMAR - THE LEGEND...!!

    A spell of 2/11 in 4 overs. The most economical spell in IPL 2023. He conceded just 1 boundary, that too on the final ball. pic.twitter.com/0mRbuymwkA

    — Mufaddal Vohra (@mufaddal_vohra) April 24, 2023 " class="align-text-top noRightClick twitterSection" data=" ">

ഭുവിയുടെ ലേറ്റ് ഔട്ട്‌സ്വിങ്ങര്‍ സാള്‍ട്ടിന്‍റെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ഹെൻറിച്ച് ക്ലാസനിലേക്ക് പോകുകയായിരുന്നു. സാള്‍ട്ടിന് പുറമെ ഡല്‍ഹിക്കായി നിലയുറപ്പിച്ച് കളിച്ച അക്‌സര്‍ പട്ടേലിനെയും മടക്കിയത് ഭുവനേശ്വര്‍ കുമാറാണ്. 18-ാം ഓവറിലായിരുന്നു ഭുവിയുടെ യോര്‍ക്കര്‍ അക്‌സര്‍ പട്ടേലിന്‍റെ സ്റ്റമ്പ് തെറിപ്പിച്ചത്.

  • Bhuvneshwar Kumar tonight:

    0,1,W,1LB,0,0,1,0,0,0,0,0,1,1LB,0,1,W,1,0,1W,0,W,1,4 - 2/11 with just 1 boundary.

    - Magnificent Bhuvi! pic.twitter.com/8mMEvTQ1Y5

    — Mufaddal Vohra (@mufaddal_vohra) April 24, 2023 " class="align-text-top noRightClick twitterSection" data=" ">

മത്സരത്തില്‍ ഹൈദരാബാദിനായി മിന്നും പ്രകടനം പുറത്തെടുക്കാനും ഭുവനേശ്വര്‍ കുമാറിനായി. നാലോവര്‍ പന്തെറിഞ്ഞ താരം 11 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു രണ്ട് വിക്കറ്റ് വീഴ്‌ത്തിയത്. മറ്റ് സണ്‍റൈസേഴ്‌സ് ബോളര്‍മാരും കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സാണ് എടുക്കാനായത്.

  • First over - 1 run.
    Second over - 1 run.
    Third over - 3 runs.
    Fourth over - 6 runs.

    What a classic spell in a T20 innings by Bhuvneshwar Kumar, he has been just incredible - A legend in IPL. pic.twitter.com/BOPCOqoOFT

    — Johns. (@CricCrazyJohns) April 24, 2023 " class="align-text-top noRightClick twitterSection" data=" ">

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഡല്‍ഹി ബൗളര്‍മാരും വെള്ളം കുടിപ്പിച്ചപ്പോള്‍ അവര്‍ക്ക് 137 റണ്‍സ് നേടാനെ സാധിച്ചുള്ളു. 39 പന്തില്‍ 49 റണ്‍സടിച്ച മായങ്ക് അഗര്‍വാള്‍, 19 പന്തില്‍ 31 അടിച്ച ഹെൻറിച്ച് ക്ലാസന്‍, 15 പന്തില്‍ 24 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരൊഴികെ മറ്റാര്‍ക്കും ഹൈദരാബാദ് നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. നോര്‍ക്യയും അക്‌സര്‍ പട്ടേലും ഡല്‍ഹി ക്യാപിറ്റല്‍സിനായി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അഞ്ച് തുടര്‍ തോല്‍വിക്ക് ശേഷം തുടര്‍ച്ചയായ രണ്ടാമത്തെ ജയം ഡേവിഡ് വാര്‍ണറും കൂട്ടരും സ്വന്തമാക്കി.

More Read: IPL 2023| വിജയ വഴിയിൽ തിരിച്ചെത്തി ഡൽഹി; തുടർ തോൽവികളിൽ മുങ്ങിത്താഴ്ന്ന് സൺറൈസേഴ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.