ETV Bharat / sports

IPL 2023: 'കയ്യൊഴിഞ്ഞവരും കൂടെനിര്‍ത്തിയവരും'; ഐപിഎല്‍ മിനി ലേലത്തിന് മുന്നോടിയായി ടീമുകള്‍ സമര്‍പ്പിച്ച അന്തിമ പട്ടിക അറിയാം

author img

By

Published : Nov 16, 2022, 12:22 PM IST

കെയ്ൻ വില്യംസൺ, ഡ്വെയ്ൻ ബ്രാവോ, ആരോണ്‍ ഫിഞ്ച്, ജേസൺ ഹോൾഡർ, നിക്കോളാസ് പുരാന്‍ തുടങ്ങിയവരാണ് റിലീസ് ചെയ്യപ്പെട്ട വമ്പന്‍ വിദേശ താരങ്ങള്‍. പഞ്ചാബ് കിങ്‌സ് തങ്ങളുടെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിനെയും റിലീസ് ചെയ്‌തുവെന്നത് ശ്രദ്ധേയമാണ്.

IPL auction  IPL 2023 Retention Full List  Kane Williamson  Dwayne Bravo  Nicholas Pooran  IPL 2023  ഐപിഎല്‍ 2022  ഐപിഎല്‍ മിനി താരലേലം  ഡ്വെയ്ൻ ബ്രാവോ  കെയ്ൻ വില്യംസൺ  Mumbai Indians IPL 2023 Retention Full List  Mumbai Indians  Chennai Super Kings  Chennai Super Kings IPL 2023 Retention Full List
IPL 2023: 'കയ്യൊഴിഞ്ഞവരും കൂടെനിര്‍ത്തിയവരും'; ഐപിഎല്‍ മിനി ലേലത്തിന് മുന്നോടിയായി ടീമുകള്‍ സമര്‍പ്പിച്ച അന്തിമ പട്ടിക അറിയാം

മുംബൈ: ഐപിഎല്‍ മിനി താരലേലത്തിന് മുമ്പായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും അന്തിമ പട്ടികയായി. ഡിസംബര്‍ 23ന് കൊച്ചിയിലാണ് ലേലം നടക്കുക. ടൂര്‍ണമെന്‍റിലെ 10 ഫ്രാഞ്ചൈസികൾ അവരുടെ 163 കളിക്കാരെ നിലനിർത്തിയപ്പോള്‍ 85 താരങ്ങളെയാണ് റിലീസ് ചെയ്‌തത്.

കെയ്ൻ വില്യംസൺ, ഡ്വെയ്ൻ ബ്രാവോ, ആരോണ്‍ ഫിഞ്ച്, ജേസൺ ഹോൾഡർ, നിക്കോളാസ് പുരാന്‍ തുടങ്ങിയവരാണ് റിലീസ് ചെയ്യപ്പെട്ട വമ്പന്‍ വിദേശ താരങ്ങള്‍. പഞ്ചാബ് കിങ്‌സ് തങ്ങളുടെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിനെയും റിലീസ് ചെയ്‌തുവെന്നത് ശ്രദ്ധേയമാണ്.

വെറ്ററന്‍ ഇന്ത്യന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയേയും ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത റീലീസ് ചെയ്‌തു. ഡല്‍ഹി കാപിറ്റല്‍സ് കൈവിട്ട ഇന്ത്യന്‍ പേസര്‍ ശാര്‍ദുല്‍ താക്കൂറിനെയും ഗുജറാത്ത് ട്രേഡ് ചെയ്‌ത ലോക്കി ഫെർഗൂസനെയും കൊല്‍ക്കത്ത സ്വന്തമാക്കി. ഐപിഎല്‍ 2023 സീസണിനായി നിലനിര്‍ത്തിയതും റിലീസ് ചെയ്യപ്പെട്ടതുമായ മുഴവന്‍ താരങ്ങളെയും അറിയാം.

  • ചെന്നൈ സൂപ്പർ കിങ്‌സ്

റിലീസ് ചെയ്‌ത താരങ്ങള്‍: ഡ്വെയ്ൻ ബ്രാവോ, റോബിൻ ഉത്തപ്പ (റിട്ട.), ക്രിസ് ജോർദാൻ, ആദം മിൽനെ, എൻ ജഗദീശൻ, സി ഹരി നിശാന്ത്, കെ ഭഗത് വർമ, കെഎം ആസിഫ്.

നിലനിർത്തിയ താരങ്ങള്‍: എംഎസ്‌ ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഡെവൺ കോൺവെ, മൊയിൻ അലി, റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, അമ്പാട്ടി റായിഡു, ഡ്വെയ്ൻ പ്രിട്ടോറിയസ്, മഹേഷ് തീക്ഷണ, പ്രശാന്ത് സോളങ്കി, ദീപക് ചഹാർ, മുകേഷ് ചൗധരി, സിമർജീത് സിങ്‌, തുഷാർ ദേശ്‌പാണ്ഡെ, രാജ്വർദ്ധൻ ഹംഗാർഗേക്കർ, മിച്ചൽ സാന്‍റ്നർ, മതീഷ പതിരണ, സുബ്രാൻഷു സേനാപതി.

  • ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്

റിലീസ് ചെയ്‌ത താരങ്ങള്‍: ജേസൺ ഹോൾഡർ, എവിൻ ലൂയിസ്, ഷഹബാസ് നദീം, മനീഷ് പാണ്ഡെ, ആൻഡ്രൂ ടൈ, അങ്കിത് രജ്‌പുത്, ദുഷ്‌മന്ത ചമീര.

നിലനിർത്തിയ താരങ്ങള്‍: കെഎൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്‍റൺ ഡി കോക്ക്, മനൻ വോറ, ആയുഷ് ബദോണി, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, മാർക്കസ് സ്റ്റോയിനിസ്, കൈൽ മേയേഴ്‌സ്‌, കരൺ ശർമ, കെ ഗൗതം, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, രവി ബിഷ്‌ണോയ്, മാർക്ക് വുഡ്, മായങ്ക് യാദവ്.

  • സൺറൈസേഴ്‌സ് ഹൈദരാബാദ്

റിലീസ് ചെയ്‌ത താരങ്ങള്‍: കെയ്ൻ വില്യംസൺ, നിക്കോളാസ് പുരാൻ, റൊമാരിയോ ഷെപ്പേർഡ്, ജെ സുചിച്ച്, ശ്രേയസ് ഗോപാൽ.

നിലനിർത്തിയ കളിക്കാർ: രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, അഭിഷേക് ശർമ്മ, എയ്‌ഡൻ‌ മാർ‌ക്രം, അബ്‌ദുൾ സമദ്, വാഷിങ്‌ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്, ടി നടരാജൻ, കാർത്തിക് ത്യാഗി, ഫസൽഹഖ് ഫാറൂഖി.

  • റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

റിലീസ് ചെയ്‌ത താരങ്ങള്‍: ഷെർഫാൻ റഥർഫോർഡ്, ജേസൺ ബെഹ്‌റൻഡോർഫ്, അനീശ്വർ ഗൗതം, ചാമ മിലിന്ദ്, ലുവ്നിത്ത് സിസോദിയ

നിലനിർത്തിയ കളിക്കാർ: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോലി, ദിനേശ് കാർത്തിക്, മഹിപാൽ ലൊമ്‌റോർ, ഫിൻ അലൻ, രജത് പടിദാർ, അനുജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, ഡേവിഡ് വില്ലി, വനിന്ദു ഹസരങ്ക, ഷഹബാസ് അഹമ്മദ്, സുയാഷ് പ്രഹുദേശായി, ഹർഷൽ പട്ടേൽ, സിദ്ധാർത്ഥ് കൗൾ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്, കർൺ ശർമ.

  • മുംബൈ ഇന്ത്യൻസ്

റിലീസ് ചെയ്‌ത താരങ്ങള്‍: കീറോൺ പൊള്ളാർഡ്, അൻമോൽപ്രീത് സിങ്, ആര്യൻ ജുയൽ, ബേസിൽ തമ്പി, ഡാനിയൽ സാംസ്, ഫാബിയൻ അലൻ, ജയദേവ് ഉനദ്‌കട്ട്, മായങ്ക് മാർക്കണ്ഡെ, മുരുഗൻ അശ്വിൻ, രാഹുൽ ബുദ്ധി, റിലേ മെറെഡിത്ത്, സഞ്ജയ് യാദവ്, ടൈമൽ മിൽസ്.

നിലനിർത്തിയ കളിക്കാർ: രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ, ട്രിസ്റ്റൻ സ്റ്റബ്‌സ്, രമൺദീപ് സിങ്‌, ടിം ഡേവിഡ്, ജസ്പ്രീത് ബുംറ, ജോഫ്ര ആർച്ചർ, ഹൃത്വിക് ഷോക്കീൻ, കുമാർ കാർത്തികേയ, ജേസൺ ബെഹ്‌റൻഡോർഫ്, അർജുൻ ടെണ്ടുൽക്കർ, അർഷാദ്, അർഷാദ് ഖാൻ, ആകാശ് മധ്വാൾ.

  • പഞ്ചാബ് കിങ്‌സ്

റിലീസ് ചെയ്‌ത താരങ്ങള്‍: മായങ്ക് അഗർവാൾ, വൈഭവ് അറോറ, ബെന്നി ഹോവൽ, ഇഷാൻ പോരെൽ, അൻഷ് പട്ടേൽ, പ്രേരക് മങ്കാട്, സന്ദീപ് ശർമ, റിട്ടിക്ക് ചാറ്റർജി.

നിലനിർത്തിയ കളിക്കാർ: ശിഖർ ധവാൻ (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, ഭാനുക രാജപക്‌സെ, പ്രഭ്‌സിമ്രാൻ സിങ്‌, ജിതേഷ് ശർമ, ഷാരൂഖ് ഖാൻ, ലിയാം ലിവിങ്‌സ്റ്റൺ, ഹർപ്രീത് ബ്രാഡ്, രാജ് ബാവ, ഋഷി ധവാൻ, അഥർവ താജ്‌ഡെ, കാഗിസോ റബാഡ, അർഷ്‌ദീപ് സിങ്‌, രാഹുൽ ചഹാർ, നഥാൻ എല്ലിസ്, ബൽതേജ് സിങ്.

  • രാജസ്ഥാൻ റോയൽസ്

റിലീസ് ചെയ്‌ത താരങ്ങള്‍: ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, റാസി വാൻ ഡെർ ഡസ്സൻ, അനുനയ് സിങ്‌, കോർബിൻ ബോഷ്, കരുണ്‍ നായർ, നഥാൻ കൗൾട്ടർനൈൽ, ശുഭം ഗർവാൾ, തേജസ് ബറോക്ക.

നിലനിർത്തിയ താരങ്ങൾ: സഞ്ജു സാംസൺ (ക്യാപ്റ്റൻ), ജോസ് ബട്‌ലർ, ദേവദത്ത് പടിക്കൽ, യശസ്വി ജയ്‌സ്വാൾ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, ആര്‍ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, യുസ്‌വേന്ദ്ര ചഹൽ, പ്രസിദ്ധ് കൃഷ്‌ണ, ഒബേദ് മക്കോയ്, കുൽദീപ് സെൻ, കുൽദീപ് യാദവ്, നവ്ദീപ് സൈനി, കെസി കരിയപ്പ.

  • ഗുജറാത്ത് ടൈറ്റൻസ്

റിലീസ് ചെയ്‌ത താരങ്ങള്‍: റഹ്മത്തുള്ള ഗുർബാസ്, ലോക്കി ഫെർഗൂസൺ, ഡൊമിനിക് ഡ്രാക്ക്‌സ്‌, ഗുർകീരത് സിങ്‌, ജേസൺ റോയ്, വരുൺ ആരോൺ.

നിലനിർത്തിയ കളിക്കാർ: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, വൃദ്ധിമാൻ സാഹ, മാത്യു വെയ്‌ഡ്‌, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ, വിജയ് ശങ്കർ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ, പ്രദീപ് സാങ്‌വാൻ, ദർശൻ നൽകണ്ടെ, ജയന്ത് യാദവ്, സായ് കിഷോർ, നൂർ അഹമ്മദ്.

ഡൽഹി കാപിറ്റല്‍സ്

റിലീസ് ചെയ്‌ത താരങ്ങള്‍: ശാർദുൽ താക്കൂർ, ടിം സീഫെർട്ട്, അശ്വിൻ ഹെബ്ബാർ, കെ എസ് ഭരത്, മന്ദീപ് സിങ്‌.

നിലനിർത്തിയ കളിക്കാർ: റിഷഭ് പന്ത്, ഡേവിഡ് വാർണർ, പൃഥ്വി ഷാ, യാഷ് ദുൽ, റിപാൽ പട്ടേൽ, റോവ്മാൻ പവൽ, സർഫറാസ് ഖാൻ, മിച്ചൽ മാർഷ്, അക്‌സർ പട്ടേൽ, ലളിത് യാദവ്, ആന്റിച്ച് നോര്‍ട്‌ജെ, മുസ്‌താഫിസുർ റഹ്മാൻ, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ്, പ്രവീൺ ദുബെ, കമലേഷ് നാഗർകോട്ടി, വിക്കി ഓസ്റ്റ്വാൾ, അമൻ ഖാൻ.

  • കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

റിലീസ് ചെയ്‌ത താരങ്ങള്‍: പാറ്റ് കമ്മിൻസ്, സാം ബില്ലിങ്‌സ്, അമൻ ഖാൻ, ശിവം മാവി, മുഹമ്മദ് നബി, ചാമിക കരുണരത്‌നെ, ആരോൺ ഫിഞ്ച്, അലക്സ് ഹെയ്ൽസ്, അഭിജിത് തോമർ, അജിങ്ക്യ രഹാനെ, അശോക് ശർമ്മ, ബാബ ഇന്ദ്രജിത്, പ്രഥം സിങ്‌, രമേഷ് കുമാർ, റാസിഖ് സലാം, ഷെൽഡൻ ജാക്സൺ.

നിലനിർത്തിയ കളിക്കാർ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നിതീഷ് റാണ, റഹ്മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യർ, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ, വരുൺ ചക്രവർത്തി, അനുകുൽ റോയ്, റിങ്കു സിങ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.