ETV Bharat / sports

IPL 2022: പാണ്ഡ്യയെ കൈവിട്ട് മുംബൈ, റെയ്‌നയെ വിട്ട് ചെന്നൈ; നിലനിർത്തിയ താരങ്ങൾ ഇവർ..

author img

By

Published : Dec 1, 2021, 11:44 AM IST

ഐപിഎല്‍ 2022ല്‍ ആകെ 90 കോടി രൂപയായിരുന്നു ഓരോ ടീമിനും അനുവദിച്ചിരുന്ന ലേലത്തുക. മുംബൈ ഇന്ത്യൻസ് അവരുടെ സ്റ്റാർ പ്ലയർ ഹാർദിക് പാണ്ഡ്യയെ കൈവിട്ടപ്പോൾ കെഎൽ രാഹുലിനെ പഞ്ചാബ് കൈവിട്ടു. ചെന്നൈ സൂപ്പർ കിങ്സ് സുരേഷ് റെയ്‌നയേയും നിലനിർത്തിയില്ല. റാഷിദ് ഖാനും ഇത്തവണ സണ്‍റൈസേഴ്‌സ് വിട്ടു.

IPL 2022  IPL retention  CSK retained MS Dhoni  Kohli Rohit Sharma retained  IPL mega auction  ഐപിഎൽ ലേലം  ധോണി ചെന്നൈയിൽ തന്നെ  സഞ്ജു രാജസ്ഥാനിൽ  Sanju Samson RR
IPL 2022: പാണ്ഡ്യയെ കൈവിട്ട് മുംബൈ, റെയ്‌നയെ വിട്ട് ചെന്നൈ; നിലനിർത്തിയ താരങ്ങൾ ഇവർ..

മുംബൈ: ഐപിഎൽ പുതിയ സീസണിനുള്ള മെഗാലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകൾ നാല് താരങ്ങളെ വീതം നിലനിർത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മൂന്നു താരങ്ങളെ വീതം നിലനിർത്തിയപ്പോൾ പഞ്ചാബ് കിങ്‌സ് രണ്ടു താരങ്ങളെ മാത്രമാണ് ഒപ്പം കൂട്ടിയത്. ആകെ 90 കോടി രൂപയായിരുന്നു ഓരോ ടീമിനും അനുവദിച്ചിരുന്ന ലേലത്തുക.

ടീമുകളും നിലനിർത്തിയ താരങ്ങളും

  • ചെന്നൈ സൂപ്പർ കിങ്സ്
  1. രവീന്ദ്ര ജഡേജ 16 കോടി
  2. എം.എസ് ധോണി 12 കോടി
  3. മൊയിൻ അലി 8 കോടി
  4. ഋതുരാജ് ഗെയ്‌വാദ് 6 കോടി

ചിലവാക്കിയ തുക 42 കോടി

ബാക്കി തുക 48 കോടി

  1. രോഹിത് ശർമ്മ 16 കോടി
  2. ജസ്പ്രീത് ബുംറ 12 കോടി
  3. സൂര്യകുമാർ യാദവ് 8 കോടി
  4. കീറോണ്‍ പൊള്ളാർഡ് 6 കോടി

ചിലവാക്കിയ തുക 42 കോടി

ബാക്കി തുക 48 കോടി

  1. ആന്ദ്രേ റസൽ 12 കോടി
  2. വെങ്കിടേഷ് അയ്യർ 8 കോടി
  3. വരുണ്‍ ചക്രവർത്തി 8 കോടി
  4. സുനിൽ നരെയ്‌ൻ 6 കോടി

ചിലവാക്കിയ തുക 34 കോടി

ബാക്കി തുക 56 കോടി

  1. റിഷഭ് പന്ത് 16 കോടി
  2. അക്‌സർ പട്ടേൽ 9 കോടി
  3. പൃഥ്വി ഷാ 7.5 കോടി
  4. ആന്‍റിച്ച് നോർട്‌ജെ 6.5 കോടി

ചിലവാക്കിയ തുക 39 കോടി

ബാക്കി തുക 51 കോടി

  1. വിരാട് കോലി 15 കോടി
  2. ഗ്ലെൻ മാക്‌സ്‌വെൽ 11 കോടി
  3. മുഹമ്മദ് സിറാജ് 7 കോടി

ചിലവാക്കിയ തുക 33 കോടി

ബാക്കി തുക 57 കോടി

  1. സഞ്ജു സാംസണ്‍ 14 കോടി
  2. ജോസ് ബട്‌ലർ 10 കോടി
  3. യശ്വസി ജയ്‌സ്വാൾ 4 കോടി

ചിലവാക്കിയ തുക 28 കോടി

ബാക്കി തുക 62 കോടി

  1. കെയ്‌ൻ വില്യംസണ്‍ 14 കോടി
  2. ഉമ്രാൻ മാലിക് 4 കോടി
  3. അബ്‌ദുൾ സമദ് 4 കോടി

ചിലവാക്കിയ തുക 22 കോടി

ബാക്കി തുക 68 കോടി

  1. മായങ്ക് അഗർവാൾ 12 കോടി
  2. അർഷദീപ് സിങ് 4 കോടി

ചിലവാക്കിയ തുക 16 കോടി

ബാക്കി തുക 74 കോടി

2022 സീസണ്‍ മുതല്‍ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. പുതുതായി ഐപിഎല്ലിലെത്തുന്ന ലഖ്‌നൗ, അഹമ്മദാബാദ് ടീമുകള്‍ക്ക് മെഗാ ലേലത്തിന് മുമ്പ് പ്ലെയര്‍ പൂളില്‍ നിന്ന് മൂന്നു വീതം കളിക്കാരെ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. ടീമുകള്‍ റിലീസ് ചെയ്യുന്ന താരങ്ങളാകും ഈ പൂളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.