ETV Bharat / sports

ആര്‍സിബിക്ക് 207 റണ്‍സിന്‍റെ വിജയ ലക്ഷ്യം

author img

By

Published : Sep 24, 2020, 9:35 PM IST

Updated : Sep 25, 2020, 6:00 PM IST

സെഞ്ച്വറിയോടെ 134 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപ്പണര്‍ കെഎല്‍ രാഹുല്‍ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തിലാണ് കിങ്സ് ഇലവന്‍ പഞ്ചാബ് 200 കടന്നത്.

കിങ്സ് ഇലവന് ജയം വാര്‍ത്ത  ആര്‍സിബിക്ക് ജയം വാര്‍ത്ത  kings IX win news  rcb win news  രാഹുലിന് സെഞ്ച്വറി വാര്‍ത്ത  century for rahul news
രാഹുല്‍, മായങ്ക്

ദുബായി: നായകന്‍ കെഎല്‍ രാഹുല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആര്‍സിബിക്ക് എതിരെ കൂറ്റന്‍ സ്‌കോറുമായി കിങ്സ് ഇലവന്‍ പഞ്ചാബ്. ഐപിഎല്‍ 13ാം പതിപ്പിലെ ആറാം മത്സരത്തില്‍ 20 ഓവറില്‍ 206 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. സെഞ്ച്വറിയോടെ 134 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുല്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. 69 പന്തില്‍ ഏഴ്‌ സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഓപ്പണറായി ഇറങ്ങിയ രാഹുലിന്‍റെ ഇന്നിങ്സ്.

മായങ്ക് അഗര്‍വാള്‍ 26 റണ്‍സെടുത്തും നിക്കോളാസ് പുരാന്‍ 17 റണ്‍സെടുത്തും ഗ്ലെന്‍ മാക്‌സ്‌വെല്‍ അഞ്ച് റണ്‍സെടുത്തും പുറത്തായി. കരുണ്‍ നായര്‍ 15 റണ്‍സെടുത്ത് രാഹുലിന് കൂട്ടായി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ശിവം ദുബെ രണ്ട് വിക്കറ്റും യൂസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും വീഴ്‌ത്തി.

Last Updated : Sep 25, 2020, 6:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.