ETV Bharat / sports

വെടിക്കെട്ട് ബാറ്റിങ്ങുമായി പഞ്ചാബ്; മായങ്കിനും രാഹുലിനും അര്‍ദ്ധസെഞ്ച്വറി

author img

By

Published : Sep 27, 2020, 8:38 PM IST

11 ഓവര്‍ പിന്നിട്ടപ്പോഴേക്കും രാജസ്ഥന്‍ റോയല്‍സിന് എതിരെ വിക്കറ്റൊന്നും നഷ്‌ടമാകാതെ പഞ്ചാബ് 134 റണ്‍സ് സ്വന്തമാക്കി

ipl today news  punjab win news  rajasthan win news  ഐപിഎല്‍ ഇന്ന് വാര്‍ത്ത  പഞ്ചാബിന് ജയം വാര്‍ത്ത  രാജസ്ഥാന് ജയം വാര്‍ത്ത
മായങ്ക്, രാഹുല്‍

ഷാര്‍ജ: ഷാര്‍ജയില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ വെടിക്കെട്ട് ബാറ്റിങ്ങോടെ തുടങ്ങി കിങ്സ് ഇലവന്‍ പഞ്ചാബ്. 11 ഓവര്‍ പിന്നിട്ടപ്പോഴേക്കും വിക്കറ്റൊന്നും നഷ്‌ടമാകാതെ പഞ്ചാബ് 134 റണ്‍സ് സ്വന്തമാക്കി. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കി. 36 പന്തില്‍ രാഹുല്‍ 50 സ്വന്തമാക്കിയപ്പോള്‍ 26 പന്തിലാണ് മായങ്കിന്‍റെ അര്‍ദ്ധസെഞ്ച്വറി.

അവസാനം വിവരം ലഭിക്കുമ്പോള്‍ മായങ്ക് 39 പന്തില്‍ 80 റണ്‍സെടുത്തു. ഏഴ്‌ ഫോറും ഏഴ്‌ സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മായങ്കിന്‍റെ ഇന്നിങ്സ്. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് രാഹുലിന്‍റെ ഇന്നിങ്സ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.