ETV Bharat / sports

IPL 2022 | ഐപിഎല്ലിന് ആരവമുയരുന്നു, 25 ശതമാനം കാണികളെ പ്രവേശിപ്പിക്കും

author img

By

Published : Mar 23, 2022, 3:01 PM IST

സ്റ്റേഡിയങ്ങളിൽ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ഐപിഎല്‍ സംഘാടകർ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അറിയിച്ചു.

IPL crowd  Crowd at IPL stands  Indian Premier League news  IPL news  ഇടവേളക്ക് ശേഷം ആരാധകരുടെ മടങ്ങിവരവ്  25 ശതമാനം കാണികളെ പ്രവേശിപ്പിക്കും  Return of fans after the break  ipl 2022  കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 25% കാണികളെ പ്രവേശിപ്പിക്കും
IPL 2022 | ഇടവേളക്ക് ശേഷം സ്റ്റേഡിയങ്ങളിലേക്ക് ആരാധകരുടെ മടങ്ങിവരവ്; 25 ശതമാനം കാണികളെ പ്രവേശിപ്പിക്കും

ന്യുഡൽഹി: ചെറിയ ഇടവേളക്ക് ശേഷം ഐ‌പി‌എൽ വേദികളിലേക്ക് ആരാധകരുടെ മടങ്ങിവരവിന് വഴിയൊരുങ്ങി. സ്റ്റേഡിയങ്ങളിൽ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകർ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അറിയിച്ചു. ശനിയാഴ്‌ച (26.03.22) വാങ്കഡെ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നതോടെ ഈ സീസണിന് തുടക്കമാവും.

കൊവിഡ് പടർന്നു പിടിച്ചതിനെ തുടർന്ന് ചെറിയ ഇടവേളയ്ക്ക് ശേഷം ഐ‌പി‌എല്ലിന്‍റെ 15-ാം പതിപ്പിൽ ആരാധകരെ സ്റ്റേഡിയങ്ങളിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതിനാൽ ഈ മത്സരം അവിസ്‌മരണീയമായിരിക്കും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 25% കാണികളെ മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കുമെന്നും സംഘാടകർ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

പത്ത് ടീമുകൾ, പത്തരമാറ്റ് മത്സരങ്ങൾ

പുതുതായി ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും ഗുജറാത്ത് ടൈറ്റൻസും കൂടിച്ചേർന്നതോടെ ഈ സീസണിൽ ടീമുകളുടെ എണ്ണം പത്തായി. 65 ദിവസങ്ങളിലായി ആകെ 70 ലീഗ് മത്സരങ്ങളും 4 പ്ലേഓഫ് മത്സരങ്ങളുമാണ് നടക്കുക. 20 മത്സരങ്ങൾ വീതം വാങ്കഡെ സ്റ്റേഡിയത്തിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും, 15 മത്സരങ്ങൾ വീതം ബ്രാബോണിലും പൂനെ എംസിഎ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലും നടക്കും.

ഒരു വർഷത്തിന് ശേഷമാണ് ഐപിഎൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. 2021-ൽ, ഇന്ത്യയിലെ ഏതാനും അടച്ചിട്ട വേദികളിൽ മത്സരം നടത്തിയെങ്കിലും ബയോ ബബിളിൽ ഒന്നിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് മെയ് പകുതിയോടെ നിർത്തിവച്ചു. ബാക്കിയുള്ള മത്സരങ്ങൾ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായി യുഎഇയിലാണ് നടന്നത്. ലീഗിന്‍റെ 2020 പതിപ്പും യുഎഇയിൽ വെച്ചാണ് നടത്തിയത്.

ALSO READ: സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് ബഹറൈനെതിരെ; 7 പേർക്ക് വിസയില്ല, സുഹൈറിന് സാധ്യത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.