ETV Bharat / sports

'സ്പോർട്‌സിനെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തണം'; ടിം പെയ്നെതിരെ അഫ്‌ഗാന്‍ ക്രിക്കറ്റര്‍ അസ്‌ഗർ

author img

By

Published : Sep 13, 2021, 8:32 AM IST

''30 മില്ല്യനിലധികം ആളുകള്‍ പിന്തുടരുന്ന അഫ്ഗാനിസ്ഥാനിലെ നമ്പർ വണ്‍ കായിക ഇനമാണ് ക്രിക്കറ്റ്. ഇത് കാണിക്കുന്നത്, ഒന്നുകിൽ നിങ്ങൾക്ക് സാഹചര്യങ്ങളെക്കുറിച്ച് അറിയില്ലെന്നോ, വൈരുദ്ധ്യത്തിന്‍റെ പേരിൽ സംസാരിക്കുന്നതോ ആണെന്നാണ്''

Asghar Stanikzai  ICC T20 WC  Tim Paine  Taliban  ടിം പെയ്‌ന്‍  അഫ്‌ഗാന്‍ ക്രിക്കറ്റര്‍ അസ്‌ഗർ  അസ്‌ഗർ സ്റ്റാനിക്‌സായ്‌
'സ്പോർട്‌സിനെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തണം'; ടിം പെയ്നെതിരെ അഫ്‌ഗാന്‍ ക്രിക്കറ്റര്‍ അസ്‌ഗർ

കാബൂള്‍ : വനിത ക്രിക്കറ്റിനെ പിന്തുണയ്‌ക്കാത്ത അഫ്ഗാനിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരങ്ങള്‍ ബഹിഷ്കരിക്കുമെന്ന ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്നിന്‍റെ പരാമർശത്തിനെതിരെ അസ്‌ഗർ സ്റ്റാനിക്‌സായ്‌.

ടി20 ലോക കപ്പില്‍ മാത്രമല്ല, ഐസിസി സംഘടിപ്പിക്കുന്ന എല്ലാ തരം ഫോര്‍മാറ്റിലുള്ള മത്സരങ്ങളിലും കളിക്കാന്‍ അഫ്‌ഗാന് നിയമപരമായി സാധിക്കുമെന്നും, ഇത്തരം ടൂര്‍ണമെന്‍റുകളില്‍ രാജ്യത്തിന്‍റെ ധീരരായ താരങ്ങള്‍ അവരുടെ മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്ന് ഉറപ്പാണെന്നും അസ്‌ഗർ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അസ്‌ഗർ ഇക്കാര്യം വ്യക്തമാക്കിയത്. ''ക്രിക്കറ്റിന്‍റെ ഈ നിലയിലെത്താന്‍ വളരെയധികം കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണെന്ന് ഒരു കായിക താരമെന്ന നിലയിലും പ്രൊഫഷണൽ ക്രിക്കറ്റര്‍ എന്ന നിലയിലും നിങ്ങള്‍ക്കറിയാം.

അഫ്‌ഗാനെപ്പോലെ ക്രിക്കറ്റിന് അധികം പ്രിവിലേജും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഒരു രാജ്യം, ലോകത്തിലെ മികച്ച 10 ക്രിക്കറ്റ് ടീമുകളുമായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് അടങ്ങാത്ത നിശ്ചയദാർഡ്യവും, അഭിനിവേശവും, കഴിവും ആവശ്യമാണ്. അതിനാൽ, അഫ്ഗാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്തുന്നതിന് കാരണമാകുന്ന ആക്രമണാത്മക പ്രസ്താവനകളില്‍ നിന്നും നിങ്ങൾ വിട്ടുനിൽക്കണം'' അസ്‌ഗർ കുറിച്ചു.

''30 മില്ല്യനിലധികം ആളുകള്‍ പിന്തുടരുന്ന അഫ്ഗാനിസ്ഥാനിലെ നമ്പർ വണ്‍ കായിക ഇനമാണ് ക്രിക്കറ്റ്. ഇത് കാണിക്കുന്നത്, ഒന്നുകിൽ നിങ്ങൾക്ക് സാഹചര്യങ്ങളെക്കുറിച്ച് അറിയില്ലെന്നോ, വൈരുദ്ധ്യത്തിന്‍റെ പേരിൽ സംസാരിക്കുന്നതോ ആണെന്നാണ്. ഏത് സാഹചര്യത്തിലായാലും നിങ്ങൾ അഫ്ഗാൻ ക്രിക്കറ്റിനോടും, ഒപ്പം കാലങ്ങളായി ഞങ്ങള്‍ കഠിനാധ്വാനത്തിലൂടെ നേടിയ നേട്ടങ്ങളോടുമാണ് മോശമായി പെരുമാറുന്നുത്. (സ്പോർട്സിനെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തണം).'' അസ്‌ഗർ വ്യക്തമാക്കി.

also read: ഉപദേഷ്‌ടാവായി സച്ചിനെത്തി ; ഐപിഎല്ലിന് തയ്യാറെടുത്ത് മുംബൈ ഇന്ത്യൻസ്

ഐസിസി ടൂർണമെന്‍റില്‍ അഫ്ഗാനിസ്ഥാൻ പോലുള്ള ഒരു ടീമിനെ എങ്ങനെ കളിക്കാൻ അനുവദിക്കുന്നുവെന്ന് കാണുന്നത് രസകരമാണെന്ന് പെയ്ൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. വനിതകളെ ക്രിക്കറ്റ് കളിക്കാൻ താലിബാൻ അനുവദിക്കാതിരിക്കുന്നതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന്‍റെ സാധ്യത മികച്ചതായി തോന്നുന്നില്ലെന്നുമായിരുന്നു പെയ്‌നിന്‍റെ പ്രസ്താവന.

അതേസമയം വനിത ക്രിക്കറ്റിനെ പിന്തുണച്ചില്ലെങ്കില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.