ETV Bharat / sports

India vs New Zealand: നാലാം ദിനം തകർച്ചയോടെ ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്‌ടം

author img

By

Published : Nov 28, 2021, 12:30 PM IST

India vs New Zealand test  INDvsNZ Test  India lost 5 wickets  INDvsNZ Test update  ind vs nz test 2021  ഇന്ത്യക്ക് ബാറ്റങ് തകർച്ച  ഇന്ത്യvsന്യൂസിലൻഡ്  ഇന്ത്യ ടെസ്റ്റ് സ്കോർ  #INDvNZ
India vs New Zealand: നാലാം ദിനം തകർച്ചയോടെ ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്‌ടം

India vs New Zealand 1st Test: 14 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടത്തിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റണ്‍സ് എന്ന നിലയിലാണ്.

കാണ്‍പൂര്‍: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ദിനം ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 14 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടത്തിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യക്കിപ്പോൾ 133 റണ്‍സിന്‍റെ ലീഡുണ്ട്.

18 റണ്‍സെടുത്ത ശ്രേയസ് അയ്യരും, 20 റണ്‍സെടുത്ത അശ്വിനുമാണ് ക്രീസിൽ. നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ചേതേശ്വർ പുജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 റണ്‍സെടുത്ത പുജാരയെ കൈൽ ജാമിസണ്‍ ടോം ബ്ലണ്ടലിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ അജിങ്ക്യ രഹാനെയുടെ വിക്കറ്റും നഷ്ടമായി. നാല് റണ്‍സെടുത്ത രഹാനയെ അജാസ് പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

19-ാം ഓവറിൽ മായങ്ക് അഗർവാളിനെയും((17) രവീന്ദ്ര ജഡേജയെയും (0) മടക്കി ടിം സൗത്തി ഇന്ത്യയെ ഞെട്ടിച്ചു. രണ്ടാം ഇന്നിങ്സിൽ ഒരു റണ്‍സ് മാത്രമെടുത്ത ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നേരത്തേ തന്നെ നഷ്ടമായിരുന്നു.

ALSO READ: La Liga: വിജയവഴിയിൽ ബാഴ്‌സലോണ; വില്ലാറയലിനെതിരെ മിന്നും ജയം

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 345 റണ്‍സിലേക്ക് ബാറ്റ് വീശിയ ന്യൂസിലൻഡിനെ 296 റണ്‍സിന് പുറത്താക്കി 49 റണ്‍സിന്‍റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. സെഞ്ച്വറി ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തി വമ്പൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന കിവീസിനെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അക്‌സർ പട്ടേലാണ് തകർത്തെറിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.